ഡിസംബറിന്റെ തണുപ്പിന് ക്രിസ്മസിന്റെ ഛായയാണ് വടക്കുകിഴക്ക്. ശീതക്കാറ്റിനെ ഭേദിക്കുന്ന ഉത്സവ ലഹരി ഏഴു സഹോദരിമാരുടെ മണ്ണിലാകെ പടരും. മഞ്ഞുപെയ്യുന്ന രാവുകളിൽ കുഞ്ഞുങ്ങളുടെ ഒരുക്കങ്ങൾ പൊടിപൊടിക്കും. ഇന്ത്യയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളായ നാഗാ ലാൻഡ്, മേഘാലയ, മിസോറം എന്നിവയും മണിപ്പൂരും അരുണാചൽ പ്രദേശും അടങ്ങുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാധാരണയായി ക്രിസ്മസ് ഒരുമാസം നീളുന്ന വർണാഭമായ ആഘോഷങ്ങളാണ്. എന്നാൽ, മണിപ്പൂർ ഇത്തവണ കണ്ണീർ വാർക്കുകയാണ്. മണി പൂരിന്റെ ദുഃഖം മേഖലയാകെ പടർന്നിട്ടുണ്ട്.
ജോണിന്റെ മകൻ പട്ടണത്തി ലെ കടയിലെ ജീവനക്കാരനാ യിരുന്നു. കഴിഞ്ഞ വർഷത്തെ ക്രിസ്മസിനാണ് ജോണിനും വെറോനിക്കക്കും ഓരോ പുത്തൻ കമ്പിളിപ്പുതപ്പുമായി അവൻ വന്നത്. വെറോനിക്കക്ക് ആയിരം നാവായിരുന്നു മകൻ തന്നെ പുതപ്പിനെപ്പറ്റി പറയാൻ. ഈ ക്രിസ്മസിന് മകൻ വരുന്നതും കാത്തിരിക്കുകയാണ് ജോൺ. വെറോനിക്ക കലാപനാളുകളുടെ തുടക്കത്തിൽത്തന്നെ ദൈവത്തിലേക്കു മടങ്ങി. ഇന്ന് ജോൺ ഒറ്റക്ക് സിമന്റ് തറയിൽ തണുപ്പിനെ അതിജീവിക്കാൻ കടലാസ് ചട്ടകളും തുണികളും വിരിച്ച് കിടക്കുകയാണ്. ഇനിയും മടങ്ങിവരാത്ത മകനെ പ്രതീക്ഷിച്ച് അവന്റെ ക്രിസ്തുസ് സമ്മാനം പ്രതീക്ഷിച്ച് മകൻ ഇനി തിരിച്ചുവരില്ലെന്ന് പിതാവ് അറിഞ്ഞിട്ടില്ല. ആ വയോധികന്റെ സ്വപ്നങ്ങളെ നഷ്ടപ്പെടുത്താതിരിക്കാൻ വളന്റിയർമാർ മകനെക്കുറിച്ചുള്ള പുതിയ പുതിയ കഥകൾ പറയുകയാണ്. അതുകേട്ട് പാതിമയക്കത്തിൽ തൂങ്ങിയ കണ്ണുകളുമായി ജോൺ കാത്തിരിക്കുന്നു.
മണിപ്പൂരിന്റെ ക്രിസ്മസിന് ഏഴുവർണമാണ്, മധുരത്തിന്റെ രുചിയാണ്, തണ്ണുപ്പിന്റെ സുഖമാണ്, സംഗീതത്തിന്റെ സ്വരമാണ്. മനസ്സിൽനിന്ന് മന സ്സുകളിലേക്ക് നിറയെ സ്നേഹ വും സൗഹൃദവും സന്തോഷവു മാണ് പങ്കുവെച്ചിരുന്നത്. ഇന്ന് നീറുന്ന ഓർമകളുടെ നഷ്ടപ്പെട്ട സ്നേഹത്തിന്റെ കരുതലിന്റെ, ഒറ്റപ്പെടലിന്റെ ക്രിസ്മസായി മാറിയതിന്റെ വേദന ഇനിയും അണയാത്ത അഗ്നിയായി മണിപ്പൂർ ജനതയുടെ മനസ്സിൽ കത്തിക്കൊണ്ടിരിക്കുകയാണ്.
എല്ലായിടത്തും നിസ്സഹായരായ ജനതയുടെ ദയനീയമുഖം. ജീവിതത്തെ പ്രതീക്ഷയോടെ കണ്ടിരുന്നവരുടെ മുന്നിലേക്ക് ഇടിത്തീപോലെ കലാപത്തിന്റെ കറുത്ത പുക ഉയരുകയായിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾ, മക്കൾ നഷ്ടപ്പെട്ട പ്രായംചെന്നവർ, വിധവകളായവർ. എല്ലാവരും ചെറിയ ഹാളുകളിൽ, സ്വന്തം രാജ്യത്ത് അഭയാർഥികളായി മാറിയതിന്റെ വേദനയിൽ തിങ്ങി നിറഞ്ഞ് കഴിയുന്നു.
هذه القصة مأخوذة من طبعة December 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സമ്പാദ്യം പൊന്നുപോലെ
പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
മാവൂരിന്റെ ചെടിക്കാക്ക
അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...
ആർമി ഹൗസിലെ വീട്ടുകാര്യം
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...
മഞ്ഞപ്പടയുടെ Twinkling stars
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...