ആറു വയസ്സുള്ള അന്ന അമ്മയുടെ ഷാളിൽ പിടിച്ചു മടിച്ചുമടിച്ചാണ് കൺസൽട്ടിങ് റൂമിലേക്ക് വന്നത്. ദേഷ്യവും സങ്കടവും നിറഞ്ഞ മുഖത്തോടെ അമ്മയുടെ മടിയിൽ തലതാഴ്ത്തി കിടക്കുകയാണ്. എന്തു ചോദിച്ചിട്ടും അവൾ ഒന്നു തല പൊക്കി നോക്കുകപോലും ചെയ്യുന്നില്ല. കാര്യം തിരക്കിയപ്പോൾ “രണ്ട് മാസമായി രാവിലെ സ്കൂളിൽ പോകാൻ മടി. ചെറുതായി വയറുവേദനയും. കൂടുതൽ ദിവസങ്ങളും സ്കൂളിൽ ആബ്സെന്റാവുന്നു. പീഡിയാട്രീഷനെ കണ്ടു, കുട്ടിക്ക് മറ്റു പ്രശ്നങ്ങൾ ഇല്ല” അമ്മ പറഞ്ഞു. ശേഷവും ഇതേ അവസ്ഥ തുടർന്നപ്പോഴാണ് കൺസൽട്ടേഷനു വരുന്നത്.
ഇതുപോലെ 13 വയസ്സുള്ള ആദം വന്നത് പരീക്ഷക്ക് നിരതരം മാർക്ക് കുറഞ്ഞതോടെയാണ്. കൂടുതൽ ചോദിച്ചപ്പോഴാണ് പരീക്ഷയുടെ ഒരാഴ്ച മുമ്പേ ഉറക്കക്കുറവ്, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെട്ടിരുന്നു എന്ന് അറിഞ്ഞത്. നന്നായി പഠിച്ചാലും പരീക്ഷ ഹാളിൽ കയറി ചോദ്യപേപ്പർ കെയിൽ കിട്ടിയാൽ എല്ലാം മറന്നു പോകുന്ന സ്ഥിതി. പരീക്ഷ ഹാളിൽ വെച്ച് ചെറിയ രീതിയിൽ തലകറക്കവും ഉണ്ടായി. കെ വിയർത്തതിനാൽ പേന ശരിക്കു പിടിക്കാനും സാധിക്കുന്നില്ല.
മേൽപറഞ്ഞ ആദ്യത്തെ അവസ്ഥ കുട്ടികളിൽ 4-5 ശതമാനം വരെയും പരീക്ഷയെ കുറിച്ചുള്ള ഭയം 20-40 ശതമാനം വരെയും കണ്ടുവരുന്നുണ്ട്. ആദ്യത്തേത് സെപ്പറേഷൻ ആങ്സൈറ്റിയും (Separation Anxiety) രണ്ടാമത്തേത് എക്സാം റിലേറ്റഡ് ഫിയറും (Exam Related Fear) ആണ്. കുട്ടികളിലെ ഭയം തിരിച്ചറിഞ്ഞ് കാരണം കണ്ടെത്തി പരിഹരിക്കാനുള്ള വഴികളറിയാം...
ഭയത്തിന്റെ സൈക്കോളജി
നമ്മുടെ തലച്ചോറിൽ ഭയത്തെ നിയന്ത്രിക്കുന്ന കേന്ദ്രത്തിന്റെ പേര് അമിഗ്ഡല (Amygdala) എന്നാണ്. ഈ കേന്ദ്രമാണ് ഭയമുണ്ടാകുമ്പോൾ ശരീരത്തെ പ്രതികരിക്കാൻ സഹായിക്കുന്നത്. സഹജമായി (Instinctual) നമുക്ക് ലഭിച്ചിട്ടുള്ളത് രണ്ടു തരത്തിലുള്ള ഭയമാണ്.
• വലിയ ശബ്ദത്തെ ഭയക്കൽ (Fear of Loud Sounds)
• വീഴുമോ എന്ന ഭയം (Fear of Heights or Falling) ബാക്കി ഭയമെല്ലാം നാം ഒരു തരത്തിൽ പഠിച്ചെടുക്കുന്നതാണ്.
സ്വയം അനുഭവത്തിൽനിന്ന് പഠിച്ച ഭയങ്ങൾ ഉണ്ടാവാം. ഉദാ: വള്ളത്തിൽ കയറിയ പ്പോഴുണ്ടായ പേടിപ്പെടുത്തുന്ന അനുഭവംമൂലം പിന്നീട് വെള്ളത്തിനടുത്തേക്ക് പോകാൻ തന്നെ ഭയം.
• ചില വസ്തുക്കൾ ജീവികൾ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളോട് മറ്റുള്ളവർ വിവരിക്കുമ്പോൾ ഭയത്തോടെയാണെങ്കിൽ ആ വസ്തുക്കളോടും ജീവികളോടും കുട്ടികൾക്ക് ഭയമുണ്ടാകാം.
هذه القصة مأخوذة من طبعة August 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്