ഭർത്താവ് ചീഫ് സെക്രട്ടറിയായി വിരമിക്കുന്നതിന്റെ അടുത്ത ദിവസംതന്നെ ഭാര്യ ആ ചുമതലയിൽ എത്തുക. കേരളത്തിൽ ഇത്തരമൊരു സംഭവം ആദ്യമാണ്. ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി. വേണുവും നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരനുമാണ് ആ റെക്കോഡിട്ട ദമ്പതികൾ. തിരക്കുകൾക്കിടെ ഒന്നിച്ചെത്തിയ ഓണവും മകളുടെ വിവാഹവും ഇരുവരും ഗംഭീരമാക്കി.
വയനാട് ദുരന്ത പശ്ചാത്തലത്തിൽ സർക്കാർ വക ഓണാഘോഷം ഇല്ലായിരുന്നെങ്കിലും ഇവരുടെ ഓണത്തിരക്കിന് കുറവൊന്നും ഉണ്ടായിരുന്നില്ല. എല്ലാം മാനേജ് ചെയ്യാവുന്നതേയുള്ളൂവെന്നും കരുത്തായും പിന്തുണയായും ഒപ്പമുള്ളവർ തന്നെയാണ് തങ്ങളുടെ ബലമെന്നും ഇരുവരും 'മാധ്യമം കുടുംബ'ത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ആ വിശേഷങ്ങളിലേക്ക്...
മെഡിക്കൽ രംഗം വിട്ട് സിവിൽ സർവിസിലേക്ക്
സിവിൽ സെർവന്റ് എന്നാൽ പൊതുജനങ്ങൾക്ക് സേവനം ചെയ്യേണ്ടവരാണെന്ന് തങ്ങളുടെ കരിയറിലൂടെ തെളിയിച്ചവരാണ് ഡോ. വേണുവും ശാരദ മുരളീധരനും, മെഡിക്കൽ രംഗം ഒരിക്കലും തനിക്ക് ഇണങ്ങുന്നതല്ലെന്ന് തിരിച്ചറിഞ്ഞ് സിവിൽ സർവിസ് എഴുതിയെടുത്തയാളാണ് ഡോ. വേണു.
മെഡിക്കൽ എൻട്രൻസ് എഴുതി 12-ാം റാങ്ക് നേടിയിട്ടും ഇംഗ്ലീഷ് സാഹിത്യത്തോടുള്ള താൽപര്യം കാരണം മെഡിക്കൽ രംഗം വേണ്ടെന്ന് വെച്ചയാളാണ് ശാരദ മുരളീധരൻ. അതിനു പിന്നാലെയാണ് സിവിൽ സർവിസ് പരീക്ഷ പാസായത്.
സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്കുവരെ പ്രയോജനകരമായ നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ ഇരുവർക്കും കഴിഞ്ഞത് തിരഞ്ഞടുത്ത ജോലിയോടുള്ള അർപ്പണ മനോഭാവവും ഇഷ്ടവും തന്നെയാണ്. പ്ലാനിങ്ങിൽ അഡീഷനൽ ചീഫ് സെക്രട്ടറിയായിരിക്കെയാണ് ശാരദ മുരളീധരൻ ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്. ആഭ്യന്തരം, പരിസ്ഥിതി, ഉന്നതവിദ്യാഭ്യാസം, ടൂറിസം തുടങ്ങി ഡോ. വി. വേണു കൈകാര്യം ചെയ്യാത്ത വകുപ്പുകളില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളിൽ ഇരുവർക്കും വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായവുമുണ്ട്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി മറികടക്കും
കേരളം നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്നാണ് ഇരുവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. സർക്കാർ എന്തെങ്കിലും തെറ്റായി ചെയ്തതുകൊണ്ടല്ല പ്രതിസന്ധി വന്നതെന്ന് ഡോ.വേണു പറയുന്നു. സാമ്പത്തി ക പ്രതിസന്ധി കാരണം പല ഉത്തരവാദിത്തങ്ങളും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
هذه القصة مأخوذة من طبعة October-2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October-2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...