ഒരു വിദേശയാത്ര ആരുടെയും സ്വപ്നമായിരിക്കും. നവമാധ്യമങ്ങളുടെയും പുതു സാങ്കേതിക വിദ്യകളുടെയും വരവോടെ ഈ സ്വപ്നങ്ങൾ കൈയെത്തും ദൂരത്താണ്. നാം കാണാത്ത കാഴ്ചകൾ, അനുഭവങ്ങൾ, വിശേഷങ്ങൾ... അങ്ങനെ നിരവധി അനുഭവങ്ങളാണ് ഓരോ രാജ്യത്തും കാത്തിരിക്കുന്നത്. മുൻകൂട്ടി പ്ലാൻ ചെയ്യുകയാണെങ്കിൽ ചുരുങ്ങിയത് 30,000 രൂപയുണ്ടെങ്കിൽ പല രാജ്യങ്ങളിലേക്കും പോയി വരാം. കേരളത്തിൽനിന്ന് കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 പ്രധാന രാജ്യങ്ങൾ പരിശോധിക്കാം.
മലേഷ്യ
ഇന്ത്യയിൽനിന്ന് ഏറ്റവും കുറഞ്ഞ ചെലവിൽ പോകാൻ കഴിയുന്ന രാജ്യങ്ങളിലൊന്ന്. എയർ ഏഷ്യ, മലേഷ്യൻ എയർലൈൻസ് തുടങ്ങിയ കമ്പനികൾ കൊച്ചിയിൽ നിന്ന് നേരിട്ട് ക്വാലാലംപുരിലേക്ക് വിമാന സർവിസ് നടത്തുന്നുണ്ട്. ഏകദേശം നാലു മണിക്കൂറാണ് യാത്ര. കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തുനിന്നും നേരിട്ട് വിമാനമുണ്ട്. നിലവിൽ 2024 ഡിസംബർ 31 വരെ ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാം. കൂടാതെ, ഇ-വിസ സൗകര്യവും ലഭ്യമാണ്.
പ്രധാന സ്ഥലങ്ങൾ: • ക്വാലാലംപുർ, പെനാങ്, ലങ്കാവി, കാമറോൺ ഹൈ ലാൻഡ്സ്, മെലാക, ബോർണിയോ, പെർഹെന്റിയൻ ദ്വീപ്, തമൻ നെഗാര
മികച്ച സമയം: ഡിസംബർ-ഏപ്രിൽ
തായ്ലൻഡ്
കാഴ്ചകളുടെ പറുദീസ. ആഘോഷങ്ങളുടെ നാടു കൂടിയാണ് ഈ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യം. കൊച്ചിയിൽ നിന്ന് നേരിട്ട് ബാങ്കോക്കിലേക്ക് ധാരാളം വിമാന സർവിസുണ്ട്. നാലു മണിക്കൂറാണ് യാത്ര. ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യമുണ്ട്.
പ്രധാന സ്ഥലങ്ങൾ: ബാങ്കോക്ക്, ഫുക്കറ്റ്, ഫിഫി ദ്വീപ്, ചിയാങ് മായ്, കോ സമുയ്, ക്രാബി, പട്ടായ, സുകോതായ്
മികച്ച സമയം: • നവംബർ ഫെബ്രുവരി
മാലദ്വീപ്
സുന്ദരമായ ബീച്ചുകൾ കൊണ്ട് അനുഗൃഹീതമായ നാട്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹണിമൂൺ ഡെസ്റ്റിനേഷൻ കൂടിയാണിവിടം. കൊച്ചിയിൽ നിന്ന് ഇൻഡിഗോ നേരിട്ട് വിമാന സർവിസ് നടത്തുന്നു ണ്ട്. ഒന്നര മണിക്കൂറാണ് യാത്ര. ഇന്ത്യക്കാർക്ക് സൗജന്യ വിസ ഓൺ അറൈവൽ സൗകര്യമുണ്ട്.
هذه القصة مأخوذة من طبعة November-2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November-2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...