ഭഗവാൻ ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണത്തോടെ ദ്വാരക പ്രളയത്തിൽ മുങ്ങിയപ്പോൾ, ദ്വാരകയിൽ ഭഗവാൻ പൂജിച്ചുകൊണ്ടിരുന്ന വിഗ്രഹങ്ങൾ പ്രളയജലത്തിൽ ഒഴുകിപ്പോയി എന്നും അവയിലൊന്നാണ് തൃപ്രയാർ ശ്രീരാമസ്വാമിയുടെ വിഗ്രഹമെന്നുമാണ് വിശ്വാസം. ദശരഥപുത്രന്മാരായ ലക്ഷ്മണന്റേയും ഭരതന്റേയും ശത്രുഘ്നന്റേയും വിഗ്രഹങ്ങൾ പ്രളയത്തിൽ ഒഴുകിപ്പോവുകയും പിന്നീട് കണ്ടെടുത്ത് പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രശസ്തിയും പ്രധാന്യവും കൂടുതൽ ശ്രീരാമദേവനാണ്. ഭരതൻ പ്രതിഷ്ഠയായിട്ടുളള കൂടൽമാണിക്യവും, ലക്ഷ്മണൻ പ്രതിഷ്ഠയായുളള മൂഴിക്കുളം, ശത്രുഘ്നൻ പ്രതിഷ്ഠയായിട്ടുളള പായമ്മൽ എന്നിവയാണ് മറ്റ് മൂന്ന് ക്ഷേത്രങ്ങൾ. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി സഹോദരന്മാരായ ഈ നാലുപേരേയും ഒരേദിവസം ദർശിച്ച് പൂജ നടത്തുന്നത് പുണ്യമാണെന്ന വിശ്വാസത്താൽ കർക്കിടകമാസത്തിൽ നാലമ്പലദർശനം എന്ന ഒരു ചടങ്ങ് നടന്നുവരുന്നുണ്ട്. തൃപ്രയാറിൽ തുടങ്ങി ഉച്ച പൂജയ്ക്കു മുൻപു ഈ നാലു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് വലിയ പുണ്യമാണ്.
ശ്രീരാമന്റെ ചക്രവർത്തി രൂപത്തിലുളള പ്രതിഷ്ഠയാണ് തൃപ്രയാറിലേത്. ഭഗവാന്റെ അങ്ങനെയൊരു ഭാവത്തിലുളള പ്രതിഷ്ഠ വേറെയില്ല എന്നാണ് മേൽശാന്തി കാവനാടുമന രവി നമ്പൂതിരി പറയുന്നത്. ഖരവധം കഴിഞ്ഞുളള സങ്കൽപ്പമായതിനാൽ തൃപ്രയാർ തേവർക്ക് രൗദ്രത അൽപ്പം കൂടുതലാണെന്നും മേൽശാന്തി പറയുന്നു. ശ്രീരാമന്റെ പ്രതിഷ്ഠയാണെങ്കിലും തീമൂർത്തികളായ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും മഹേശ്വരന്റെയും ശക്തിയും ചൈതന്യവുമുണ്ട് തേവർക്ക്. അത്രയ്ക്ക് പവർഫുൾ ആണ് തൃപ്രയാർ തേവർ.
هذه القصة مأخوذة من طبعة July 16-31, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 16-31, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം