ജോതിഷശാസ്ത്രപ്രകാരം രാഹുവിനെപ്പോലെ ഒരു നിഴൽ ഗ്രഹമായി കണക്കാക്കപ്പെടുന്ന ഗ്രഹമാണ് കേതു. അപഹാരസമയത്ത് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ കേതുവിന് കഴിയും. എല്ലാ രീതിയിലുമുള്ള അവശതകൾ കേതു ബാധയാൽ വ്യക്തികൾക്ക് സംഭവിക്കുന്നു എന്നാണ് വിശ്വാസം. എല്ലാ കാര്യങ്ങളിലും തടസമുണ്ടാക്കുന്നതാണ് കേതുവിന്റെ പ്രത്യേകത. കേതുവിന്റെ അപ്രീതിയാൽ അകാല വാർദ്ധക്യം, ദാരിദ്ര്യം, അലസത, കാരണം കൂടാതെയുള്ള ശത്രുത, ധനനഷ്ടം, മാനഹാനി എന്നിവ സംഭവിക്കാം. ഈ ദുരവസ്ഥ വലിയൊരളവ് വരെ ഒഴിവാക്കാൻ കേതുദോഷ പരിഹാര പൂജകളും ശിവ ഭജനവും കൊണ്ട് സാധിക്കുന്നു എന്നാണ് വിശ്വാസം. കേതുദോഷ പരിഹാരത്തിന് പരമ്പരാഗതമായി ഭക്തർ ആശ്രയിക്കുന്ന ദക്ഷിണേന്ത്യയിലെ ഒരു സുപ്രധാന കേതു ക്ഷേത്രമാണ് കീപെരുംപള്ളം നാഗനാഗർ സ്വാമി ക്ഷേത്രം. ഇവിടെ ദർശനം നടത്തി പരിഹാരപൂജകൾ ചെയ്താൽ കേതു ഗ്രഹത്തിന്റെ അപ്രീതിയിൽ നിന്ന് രക്ഷപ്പെടാം എന്ന് കരുതുന്നു. നവഗ്രഹ ക്ഷേത്രങ്ങളുടെ മദ്ധ്യസ്ഥാനമായ കുംഭകോണത്തുനിന്ന് 63 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കീഴ്പ്പെരുപള്ളം. കുംഭകോണത്തുനിന്ന് വാ രം, അനാപുരം വഴി പ്രധാന പട്ടണമായ മൈലാടുംതുറൈലെത്തി ഏതാനും കിലോമീറ്റർ സഞ്ച രിച്ചാൽ നാഗപട്ടണം ജില്ലയിലുള്ള ഈ സ്ഥലത്ത് എത്താം. ഇതിന് തൊട്ടടുത്താണ് കണ്ണകിയുടെ ജന്മസ്ഥലം എന്ന് കരുതപ്പെടുന്ന ഹുംപുകാർ ഗ്രാമം.
തിരുനാഗേശ്വരത്ത് എന്നപോലെ കീപെരുംപള്ളൂരിലും സ്വയംഭൂ വായ മഹാദേവൻ നാഗനാഗർ സ്വാമി എന്നുതന്നെയാണ് അറിയപ്പെടുന്നത്. മുമ്പ് വനഗിരി എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്തേക്കുള്ള യാത്രതന്നെ മനസിന് ഉന്മേഷം പകരുന്ന ഒന്നാണ്. എള്ളുപാടങ്ങളും മറ്റ് ഫലവൃക്ഷ ങ്ങളും നിറഞ്ഞ മനോഹരമായ ഗ്രാമാന്തരീക്ഷത്തിലൂടെയുള്ള പ്രഭാത യാത്ര ആർക്കും ഒരു നവ്യാനുഭവമാകും.
هذه القصة مأخوذة من طبعة June 2023 من Muhurtham.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 2023 من Muhurtham.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...