മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പട്ടണത്തിലാണ് വിശേഷതകളാർന്ന മാണിക്യപുരം ശാസ്താക്ഷേത്രം നിലകൊള്ളുന്നത്. മാണിക്യപുരം ശാസ്താ ക്ഷേത്രം വള്ളുവനാട്ടിലെ ശബരിമല എന്നും അറിയപ്പെടുന്നു. ശബരിമല ശാസ്താവിനെ തൊഴുതു മാറുമ്പോഴുണ്ടാകുന്ന മനോബലത്തിനും സുഖത്തിനും സമാന്തരമായ ദർശനാനുഭവം മാണിക്യപുരത്തെ സന്നിധാനത്തിലും ലഭിക്കുന്നു. ഭക്തിയുടെ വൈകാരികത അനുഭവസ്ഥർക്ക് പറയാനുണ്ടാകും പ്രാർത്ഥനയിലെ ആത്മാർത്ഥതയ്ക്ക് അത്രമേൽ അഭിഷ്ട വരദായകനായ അയ്യപ്പനിലുളള ദൃഢവിശ്വാസമാണ് നിത്യമുള്ള തിരക്കിന്റെ അടിസ്ഥാനം. ഏകാന്തവാസിയായ അയ്യപ്പനെ ഓർമ്മപ്പെടുത്തുന്ന പ്രകൃതിയാണ് ക്ഷേത്രത്തിലേത്. അശ്വമാണ് വാഹനം എന്ന അപൂർവ്വ വിശേഷമാണ് പ്രതിഷ്ഠയുടെ വൈശിഷ്ട്യം. ശക്തിയും വേഗവുമാർന്ന് തടസ്സങ്ങളെ ഉല്ലംഘിച്ചുള്ള അശ്വസഞ്ചാരത്തെ ഓർമ്മപ്പെടുത്തുന്ന കാര്യസാദ്ധ്യ പുഷ്പാലി ഇവിടത്തെ വിശേഷമാണ്.
ഇച്ഛിച്ച ഫലം അനുഭവസ്ഥമാക്കുന്നതിന്റെ ആവർത്തഅനുഭവ സാക്ഷ്യം ധാരാളമാണ്.
ശ്രീ തിരുമാന്ധാം കുന്നിൽ വെച്ച് മാന്ധാതാവ് മഹർഷിക്ക് ദേവീദർശനമുണ്ടായ അതേ കാലത്തു തന്നെ മാണിക്യപുരത്തും ഭഗവത് ചൈതന്യം പരിലസിച്ചിരുന്നു എന്ന് ദേവപ്രശ്ന വിധി അനുസരിച്ച് മനസ്സിലാക്കുവാൻ കഴിഞ്ഞു. മറഞ്ഞും തെളിഞ്ഞും നിലനിന്നിരുന്ന ആ ചൈതന്യത്തിന്റെ പ്രസരണം ആദ്യമായി അനുഭവപ്പെട്ടത് ഒരു സ്ത്രീക്കാണ്. ഈ ചൈതന്യ പൂരകങ്ങൾ ഒരു മാണിക്യം തിളങ്ങുന്ന പ്രതീതിയാണവരിലുണ്ടാക്കിയത്. അക്കാരണം കൊണ്ടാണ് ഇവിടെ മാണിക്യ പുരം എന്നു പ്രസിദ്ധമായത്. തിരുമാന്ധാംകുന്നുമായി ഈ ക്ഷേത്രത്തിന് അഭേദ്യമായ ബന്ധമുണ്ട്. ദേവീരൂപം കളമെഴുതിയാണ് ഇവിടെ കളംപാട്ടു നടത്തുന്നത്. ഒപ്പം അയ്യപ്പൻ പാട്ടുമുണ്ടാകും. സ്വവാഹനമായ കുതിര മേൽ എഴുന്നെള്ളി ഇഷ്ടഭുവിൽ വന്നിറങ്ങി ഭക്തർക്ക് ഇഷ്ടങ്ങൾ അനസ്യൂതമായി നൽകുന്ന മാണിക്യ പുരം ശാസ്താ ക്ഷേത്രനടയിലാണ് കലികാലദോഷ നിവൃത്തിക്കായി ശിരസു നമിക്കേണ്ടത്.
കാര്യസാദ്ധ്യ പുഷ്പാഞ്ജലി
هذه القصة مأخوذة من طبعة June 2024 من Muhurtham.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 2024 من Muhurtham.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...