ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ഉയരങ്ങളിലെത്തിച്ച മിതാലി രാജ് കളി മതിയാക്കി. വനിതാ ക്രിക്കറ്റിലെ നിരവധി റെക്കോഡുകൾ സ്വന്തം പേരിൽ കുറിച്ചാണ് മിതാലിയുടെ മടക്കം.
2017-ലെ വനിതാ ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന ഒരു വാർത്താ സമ്മേളനം. അന്ന് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന മിതാലി രാജിനോട് ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരെന്ന് ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇംഗ്ലണ്ട് മണ്ണിൽ ലോക കപ്പിനൊരുങ്ങുന്ന വനിതാ ടീം ക്യാപ്റ്റന് ആ ചോദ്യം അത്രയ്ക്കങ്ങ് പിടിച്ചില്ല. പുരുഷ താരങ്ങളോട് ഇഷ്ടപ്പെട്ട വനിതാ ക്രിക്കറ്റ് താരം ആരെന്ന് നിങ്ങൾ ചോദിക്കാറുണ്ടോ എന്നായിരുന്നു അന്ന് മിതാലി നൽകിയ മുഖമടച്ചുള്ള മറുപടി. ക്രിക്കറ്റ് എന്നാൽ പുരു ഷൻമാരുടെ കളിയാണ് എന്ന ഇന്ത്യൻ പൊതുബോധത്തിനേറ്റ അടി കൂടിയായിരുന്നു ആ മറുപടി. പ്രൊഫഷണൽ ഭരതനാട്യം കലാകാരിയായിരുന്ന മിതാലി സ്ത്രീത്വം വിളങ്ങുന്ന ആ കല വിട്ട് മാസ്കുലിൻ ഗെയിമിലേക്കെത്തിയതിന്റെ മാറ്റവും അതിൽ കാണാമായിരുന്നു.
2017 ലോകകപ്പ് ഫൈനലിൽ ബാറ്റ് ചെയ്യാൻ കാത്തിരിക്കവേ റൂമിയെ വായിച്ച് ഡഗ്ഔട്ടിലിരിക്കുന്ന മിതാലിയുടെ ചിത്രം തന്നെയാണ് അവരെ മഹത്തരമാക്കുന്നത്. നാൽപതാം പിറന്നാൾ ആഘോഷിക്കാൻ മാസങ്ങൾ അവശേഷിക്കെ കാൽനൂറ്റാണ്ടു കാലത്തെ കരിയർ അവസാനിപ്പിച്ച് അവർ തിരശ്ശീലയ്ക്ക് പിന്നിൽ മറയുകയാണ്. ഭരതനാട്യത്തിൽ നിന്ന് കിട്ടിയ നിംബിൾ ഫൂട്ടുകളിൽ, അസാധാരണ പാദചലനങ്ങളോടെ മിതാലി നീണ്ട 23 വർഷങ്ങളാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ ആടിത്തീർത്തത്. ഇനി വേദിയിലുണ്ടാകില്ല എന്ന പ്രഖ്യാപനം ഒരുപാട് ഹൃദയങ്ങളെ വേദനിപ്പിച്ചു. പക്ഷേ എല്ലാ യാത്രയും അവസാനിക്കുന്നതുപോലെ ഈ യാത്രയും അവസാനിപ്പിക്കാൻ നേരമായെന്ന മിതാലിയുടെ പ്രഖ്യാപനം അംഗീകരിച്ചേ മതിയാകൂ.
ചിലങ്ക ഉപേക്ഷിച്ച് ക്രിക്കറ്റിലേക്ക്
هذه القصة مأخوذة من طبعة July 2022 من Mathrubhumi Sports Masika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 2022 من Mathrubhumi Sports Masika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു