![അതിരുകളില്ലാത്ത മൈതാനം അതിരുകളില്ലാത്ത മൈതാനം](https://cdn.magzter.com/1347858754/1670236495/articles/wyfeut_Y_1671005308758/1671172248530.jpg)
ഒമ്പത് അട്ടിമറികൾ, ഏഴ് വമ്പൻ ടീമുകളുടെ തോൽവി. കടുത്ത ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായ രണ്ട് കുഞ്ഞൻ ടീമുകൾ. ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ പ്രാഥമിക റൗണ്ട് പോരാ ട്ടങ്ങൾ സംഭവബഹുലമായിരുന്നു. വലിയ ടീമുകളും ചെറിയ ടീമുകളും തമ്മിലുള്ള അതിർത്തി നേർത്തുവന്നതാണ് ചരിത്രത്തിൽ ഈ ലോകകപ്പിന്റെ സ്ഥാനം.
മികച്ച ടാക്സികളും മനോഹരമായ ഗോളുകളും വിജയാഘോഷങ്ങളുമായാണ് ഗ്രൂപ്പ് ഘട്ടത്തിലെ 48 മത്സരങ്ങൾ കടന്നു പോയത്. 2.48 ശരാശരിയിൽ 114 ഗോളുകളുടെ അലങ്കാരവും 23.29 ലക്ഷം പേരുടെ കാഴ്ച്ചയും മണലാരണ്യത്തിലെ ഫുട്ബോൾ മേളക്ക് മാറ്റുകൂട്ടി.
അട്ടിമറിഞ്ഞ കളികൾ
അഞ്ചാമത്തെ കളിയിലാണ് അത് സംഭവിച്ചത്. കിരീടത്തിലേക്കുള്ള കുതിപ്പിന് വിജയാരംഭം മോഹിച്ച് കളത്തിലിറങ്ങിയ ലയണൽ മെസ്സിയുടെ അർജന്റീനയെ ഏഷ്യൻ കരുത്തരായ സൗദി അറേബ്യ അട്ടിമറിച്ചു. അരാധകർക്ക് വിശ്വസിക്കാൻ കഴിയാത്ത വിധമുള്ള പ്രഹരമായിരുന്നു അത്. ആദ്യകളിയിലെ തോൽവിയോടെ അടുത്ത രണ്ട് കളികളും മെസ്സിക്കും സംഘത്തിനും നിർണായകമായി. എന്നാൽ മെക്സിക്കോയുടേയും പോളണ്ടിന്റേയും കടുത്ത പ്രതിരോധമുറകളെ മറികടന്ന് ടീം നോക്കൗട്ട് റൗണ്ടിലേക്ക് ചീട്ടെടുത്തു.
ആഫ്രിക്കൻ ടീം കാമറൂൺ ഗ്രൂപ്പിലെ അവസാന മത്സരത്തിലാണ് ബ്രസീലിനെ അട്ടിമറിച്ചത്. ഒമ്പത് മാറ്റങ്ങളോടെ, റിസർവ് താരങ്ങൾക്ക് അവസരം നൽകിയ ബ്രസീൽ പരിശീലകൻ ടിറ്റെയയുടെ പരീക്ഷണം പാളുകയായിരുന്നു. കളിയുടെ അവസാന ഘട്ടത്തിൽ നേടിയ ഗോളിനാണ് കാമറൂൺ ജയം നേടിയത്.
ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തിൽ രണ്ടാം നിര ടീമുമായി ഇറങ്ങിയ ഫ്രാൻസിനെ ടൂണിഷ്യ കീഴടക്കിയതും ടൂണീഷ്യക്കെതിരേയുള്ള ഓസ്ട്രേലിയയുടെ വിജയവും അട്ടിമറിയിൽ ഉൾപ്പെടുത്താം.
ഏഷ്വൻ കരുത്ത്
هذه القصة مأخوذة من طبعة December 2022 من Mathrubhumi Sports Masika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 2022 من Mathrubhumi Sports Masika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول