ലോകകപ്പിന്റെ സൗന്ദര്യമെന്നത് കഴിവിന്റെയും കരുത്തിന്റെയും പ്രദർശനമാണ്. കൂടെ കഴിവും കരുത്തുമുള്ളവരെ അതില്ലാത്ത ദുർബലർ വീഴ്ത്തുന്നതുമാണ് (ഇതിനെ സൂചിപ്പിക്കാൻ അട്ടിമറി എന്ന ഒരു ഭംഗിയുമില്ലാത്ത വാക്കേ മലയാളത്തിലുള്ളൂ). ലോകചരിത്രത്തിലെ ആദ്യത്തെ അട്ടിമറി ദാവീദ് ഗോലിയാത്തിനെ വീഴ്ത്തിയതാണ്. ഇന്നും ഗോലിയാത്തിന്റെ പതനം നമ്മൾ കഥകളായി പറഞ്ഞുകൊണ്ടിരിക്കുന്നു. അതാണ് അട്ടിമറിയുടെ സൗന്ദര്യം.
ഓരോ അട്ടിമറിയും ദുർബലർക്ക് പ്രതീക്ഷകൾ നൽകുന്നു. കാരണം ദുർബലർ ചരിത്രത്തിലുടനീളം ദുർബലരായി തുടരുകയാണല്ലോ. വാസ്തവത്തിൽ ജനകീയമായ കളി എന്ന് പേരുള്ള ഫുട്ബോളിൽ അട്ടിമറികൾ സ്ഥിരമായി സംഭവിക്കണമായിരുന്നു. പക്ഷേ, ലോകകപ്പ് ഫുട്ബോൾ മറ്റ് പല രംഗങ്ങളേക്കാൾ യാഥാസ്ഥിതികമാണ്. കരുത്തരായ ഏഴെട്ട് രാഷ്ട്രങ്ങൾ എക്കാലവും ലോകകിരീടം കുത്തകയായി വയ്ക്കുകയാണ്. ലോകകപ്പിന്റെ കഴിഞ്ഞ ആറേഴ് ദശകങ്ങളുടെ ചരിത്രമെടുത്തുനോക്കൂ. ബ്രസീൽ, അർജന്റീന, ജർമനി, ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ. ഈ ഏഴുരാജ്യങ്ങളേ ചാമ്പ്യന്മാരാവൂ. ചാമ്പ്യന്മാരായില്ലെങ്കിലും തൊട്ടുതാഴെ ഹോളണ്ടുമുണ്ട്.
ഇവരാണ് ലോക ഫുട്ബോളിന്റെ എട്ടുദിക്കുകൾ കാക്കുന്ന അഷ്ടദിഗ്ഗജങ്ങൾ. ഈ ടീമുകളെ നേരിടുന്നവർക്ക് ചാവേറുകളുടെ വിധിമാത്രം. കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യ നമ്മുടെ മനം കവർന്നത് അവർ വമ്പന്മാരെ വീഴ്ത്തി ഫൈനൽ വരെ എത്തി എന്നതു കൊണ്ടാണ്. ഒടുവിൽ അഷ്ടദിഗ്ഗജങ്ങളിൽ ഒന്നായ ഫ്രാൻസ് ക്രൊയേഷ്യയെ തോൽപ്പിച്ച് രാജവാഴ്ച നിലനിർത്തി. ഇത്തവണ ലോകകപ്പിന്റെ തുടക്കത്തിൽ അട്ടിമറികൾ കണ്ടു. സൗദി അറേബ്യ അർജന്റീനയെയും ജപ്പാൻ ജർമനിയെയും തോൽപ്പിച്ചു. എന്നുവെച്ച് ഇത്തവണ ഈ എട്ടിലും ഉൾപ്പെടാത്ത ഒരു ടീം ലോകചാമ്പ്യന്മാരാകും എന്ന അമിത വിശ്വാസമൊന്നും ഈ ലേഖകനില്ല. ഈ ലേഖനം പ്രസിദ്ധീകരിക്കുമ്പോഴേക്കും ദാവീദുമാർ വീണുപോയിട്ടുണ്ടാകും. എങ്കിലും സൗദിയും ജപ്പാനും ദുർബലരായ ടീമുകൾക്ക് നൽകുന്ന ആത്മവിശ്വാസം ഈ ലോകകപ്പ് കഴിഞ്ഞാലും നിലനിൽക്കും.
هذه القصة مأخوذة من طبعة December 2022 من Mathrubhumi Sports Masika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 2022 من Mathrubhumi Sports Masika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു