ഞാങ്ങാട്ടിരിയിലെ നല്ലോർമകൾ
Grihalakshmi|June 16-30, 2022
നിലാവെട്ടം
ഗിരിജ വാര്യർ
ഞാങ്ങാട്ടിരിയിലെ നല്ലോർമകൾ

ഇത്, ഞാങ്ങാട്ടിരി... കുന്നുകളും കുഴികളും പാറക്കെട്ടുകളും ഭാരതപ്പുഴയും പേരുകേട്ട അമ്പലങ്ങ ളും ഒക്കെയുള്ള ഒരു കൊച്ചു ഗ്രാമം. കപടതകൾ അന്യമായ ഒരു വള്ളുവനാടൻ ഗ്രാമം...

എന്റെ വിവാഹത്തിനു ശേഷം വളരെ വർഷങ്ങൾക്ക് ശേഷമാണ് ഈ സ്ഥലപ്പേരുതന്നെ കേൾക്കുന്നത്. വളരെ വികൃതവും വിശേഷപ്പെട്ടതുമായ ഒരു പേരായാണ്. അന്ന് ആദ്യം തോന്നിയത്. പക്ഷേ, അടുത്തറിഞ്ഞപ്പോൾ പേരിലൊന്നും ഒരു കാര്യവും ഇല്ലെന്ന് മനസ്സിലായി. കാരണം, പ്രകൃതിഭംഗികൊണ്ട് അത്രയും സുന്ദരമാണ് ഞാങ്ങാട്ടിരി എന്ന ഈ പ്രദേശം. ആ പേരിൽ തന്നെ ഒരു വള്ളുവനാടൻ നൈർമല്യം തുളുമ്പുന്നുണ്ടെന്നും എപ്പൊഴൊക്കെയോ പിന്നീട് എനിക്ക് തോന്നി. ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രവും അങ്ങനെത്തന്നെ.

വലിപ്പം നോക്കുകയാണെങ്കിൽ ഇത്തിരി ചെറുതാണെങ്കിലും പ്രശസ്തി കൊണ്ടും ഭക്തരുടെ അനുഭവങ്ങൾ കൊണ്ടും കൊടുമുടിയുടെ തുഞ്ചത്ത് തന്നെയാണ് ഇവിടം. സുന്ദരിയായ ദേവിയുടെ പിറകിൽ ദേവിയുടെ ഉണങ്ങാനിട്ട ഒരു വെള്ളിക്കസവുള്ള ചേല പോലെ, നിശ്ശബ്ദം ഒഴുകിനീങ്ങുന്ന ഭാരതപ്പുഴ. ഭാരതപ്പുഴയിൽ നിന്നുള്ള ഒരു ചെറിയ കേറ്റത്തിൽ ഒരു പീഠഭൂമിയിൽ, തന്റെ കുഞ്ഞുങ്ങളുടെ ക്ഷേമാന്വേഷണം നടത്തുന്ന ഒരമ്മയായാണ് അവിടത്തെ ദേവിയെ ഞാൻ കാണാറ്. എന്ത് പ്രശ്നത്തിനും ഒരു പ്രതിവിധി കണ്ടെത്തിക്കൊടുക്കുന്ന സ്നേഹമയിയായ ഒരമ്മ.

കാലം ഇത്ര പുരോഗമിച്ചിട്ടും പഴയ ചിട്ടകളുടെ നേർവഴിയിൽ തന്നെയാണ് ഇപ്പോഴും അവിടത്തെ സമ്പ്രദായങ്ങൾ. ഭക്തരുടെ മുട്ടുകൾ നാളികേരങ്ങളിലൂടെ ഉടച്ചുതീർക്കുന്ന, മഞ്ഞമുണ്ടുടുത്ത എമ്പ്രാന്തിരിമാർ. പുഷ്പാഞ്ജലി പ്രസാദമായ കടുംപായസം ഇലച്ചീന്തിലും, പിന്നെ കടലാസിലും പൊതിഞ്ഞു കെട്ടിക്കൊടുക്കുന്ന കഴകക്കാർ... കാലത്ത്, നേരത്തേ എമ്പ്രാന്തിരിമാർക്ക് ഗോപുരവാതിൽ തുറന്നുകൊടുക്കാനും, തിടപ്പിള്ളിയിൽ തലേന്ന് രാത്രി തന്നെ ചാണകം മെഴുകിയിട്ട് ഇനിയും ഒരൽപം ചൂടു ബാക്കിനിൽക്കുന്ന വിറകടുപ്പിൽ തീ പൂട്ടിക്കൊടുക്കാനും ഊഴമിട്ട് കാത്തിരിക്കുന്ന കഴകക്കാർ... കഴകക്കാർ തന്നെ തേച്ചുമിനുക്കി, ചുറ്റമ്പലത്തിൽ വെള്ളം വലിയാൻ വെച്ചിരിക്കുന്ന ശ്രീലകത്തെ ഓട്ട് വിളക്കുകൾ, നീളക്രമമനുസരിച്ച് ചാർത്താൻ സോപാനപ്പടിയിൽ വെച്ചിരിക്കുന്ന നാക്കിലയിലെ ഉണ്ടമാലകൾ, ദേവിക്ക് വഴിപാടായി കഴിക്കുന്ന മധുരം ചേർക്കാത്ത പാൽപ്പായസം... ഇതൊക്കെ ഇന്നും ഈ അമ്പലത്തിലെ പ്രത്യേകതകളാണ്. അമ്പലത്തിലെ മാലയറയിൽ വിരിച്ചിട്ട നാക്കിലയിൽ തുളസിയും ചെത്തിയും നന്ത്യാർ വട്ടവും താമരയും.

هذه القصة مأخوذة من طبعة June 16-30, 2022 من Grihalakshmi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة June 16-30, 2022 من Grihalakshmi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من GRIHALAKSHMI مشاهدة الكل
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023