രംഗം ഒന്ന്
അയൽപക്കം
A: കഷ്ടം തന്നെ
B: എന്താ?
A: ദാ അവരുടെ വീട്ടിൽ അടുപ്പ് പുക ഞ്ഞിട്ട് കാലം എത്രയായെന്നോ.
പ്പും കുടിയുമൊന്നുമില്ല. അവള് അവന് ഒന്നും ഉണ്ടാക്കിക്കൊടുക്കില്ല. ഏതു നേരോം പുറത്തൂന്നാ തീറ്റ. ഇങ്ങനേം ഉണ്ടോ മനുഷ്യമ്മാര്?
B: ഇവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നേ. വല്ലാത്ത ജീവിതം തന്നെ...
രംഗം രണ്ട്
ചാറ്റ് റൂം
A: ലവനും ലവളും ഈ പാതിരാത്രിലും ഓൺലൈനിൽ ഉണ്ട്, നീ ശ്രദ്ധിച്ചാരുന്നോ...
B: ശ്രദ്ധിച്ചോന്നോ... അവരുടെ ഓരോ നീക്കവും ഞാൻ നിരീക്ഷിക്കുന്നുണ്ട്. സംശയം വേണ്ട, ഇത് മറ്റേത് തന്നാ. അവിഹിതം. പണി കിട്ടുമ്പോ പഠിച്ചോളും.
രംഗം മൂന്ന്
കവല
A: ദേ ആ പോന്നവളെ കണ്ടോ?
B: കാണാതിരിക്കുന്നതെങ്ങനാ? ഓരോ ദിവസം തുണിക്ക് നീളം കുറയുവല്ലേ. നാണോം മാനോം ഇല്ലാത്തവളുമാർക്ക് തുണി ഉടുത്താലെന്ത്, ഉടുത്തില്ലേലെത്?
രംഗം നാല്
തൊഴിലിടം
A: ഇന്ന് അവൾ ഏതോ ഒരുത്തന്റെ ബൈക്കിലാ വന്നത്.
B: ഓരോ ദിവസം ഓരോത്തവന്മാരുടെ കൂടെയാ കറക്കം. ബാക്കിയുള്ളവർക്കും കൂടി ചീത്തപ്പേര് ഉണ്ടാക്കാനായിട്ട്.
രംഗം അഞ്ച്
റസിഡൻസ് അസോസിയേഷൻ
A: ഈ അസോസിയേഷന് ചില ചിട്ടകളൊക്കെയുണ്ട്. നേരോം കാലോം നോക്കി വീട്ടിൽ കയറാത്തവരെ ഇവിടെ വച്ചു പൊറുപ്പിക്കാൻ ബുദ്ധിമുട്ടാ...
B: പതിവായി രാത്രി പന്ത്രണ്ടിനും ഒരു മണിക്കുമൊക്കെയാ അവള് വീട്ടിൽ ചെന്നുകേറുന്നത്. ഇവളിതെന്ത് പണി കാണാവോ പോകുന്നത്. ഇതിങ്ങനെ വിട്ടാൽ പറ്റില്ല.
അഞ്ച് രംഗങ്ങളിലായി അരങ്ങേറിയ ഈ സംഭാഷണങ്ങൾ നാടകത്തിലേതോ സിനിമയിലേതോ അല്ല. നമ്മുടെ ചുറ്റുവട്ടത്ത് സദാ പ്രവർത്തനനിരതമായ സി. സി. ടി. വി. ക്യാമറകൾ പോലെ അന്യരുടെ ജീവിതത്തിലേക്ക് നോട്ടമെയ്തിരിക്കുന്നവരാണ് ആ Aയും Bയും. മറ്റുള്ളവരുടെ ജീവിതത്തിന് അതിരു നിർണയിക്കുന്നവർ. അതിര് ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ നിരന്തര നിരീക്ഷണത്തിൽ ഏർപ്പെട്ടവർ.
هذه القصة مأخوذة من طبعة July 16 - 31, 2022 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 16 - 31, 2022 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw