ദ്രൗപദി സഹനങ്ങളുടെ പ്രതീകമാണ്; പുരാണത്തിലായാലും ജീവിതത്തിലായാലും. അപമാനിക്കപ്പെട്ടും അവഗണിക്കപ്പെട്ടും മുറിവുകളുടെ അരികുകളിൽ പൊടിയുന്ന ചോരത്തുള്ളികളിൽ നനഞ്ഞും, ദുരിതങ്ങളിൽ ഇടറിയും വീഴാതെ മുന്നോട്ടുനീങ്ങിയും രൂപപ്പെടുന്ന പെൺജീവിതങ്ങളുടെ നിത്യപ്രതീകം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുമ്പോഴും മനുഷ്യരായി മുഖ്യധാരാ മാനദണ്ഡങ്ങൾ സമ്മതിക്കാത്ത ഉത്തരേന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ഗോത്രദളിത് വിഭാഗങ്ങളിൽ ഇരുചെവി അറിയാതെ എരിഞ്ഞുവീഴുന്നവരുടെ ജീവചരിത്രങ്ങൾ കൂടിയാണ് അത്. രാജ്യത്തിന്റെ പരമോന്നത പദവിയിലേക്കുള്ള മത്സരത്തിൽ ദ്രൗപദി മുർമു നിയോഗിക്കപ്പെടുമ്പോൾ ഈ മനുഷ്യ സഹനങ്ങളാണ് പൊതുബോധത്തിന് മുന്നിൽ ഒരിക്കൽ കൂടി നടന്നെത്തുന്നത്. “പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. പട്ടിണിക്കിടയിലാണ് ജനിച്ചതും വളർന്നതും. പഠിച്ച് സ്ഥിരവരുമാനമുള്ള ഒരു ജോലി കിട്ടണമെന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും ഇത്രയും വലിയ പദവികളിൽ പരിഗണിക്കപ്പെടുമെന്നും ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. രാഷ്ട്രപതി സ്ഥാനാർഥിയായി എൻ.ഡി.എ നിശ്ചയിച്ചപ്പോൾ ഒഡീഷയിലെ ഉൾഗ്രാമമായ മയൂർഭഞ്ജിൽ വച്ച് ദ്രൗപദി പ്രതികരിച്ചത് ഇങ്ങനെയാണ് കടന്നു പോന്ന വഴികളുടെ ഉള്ളടക്കം നിറഞ്ഞ ചെറുവാക്കുകൾ ആഹ്ലാദത്തിന്റെ വലിയ സമുദ്രങ്ങളാകാതെ, അനുഭവങ്ങളാൽ നിർമിക്കപ്പെട്ട ചെറുതടാകമായി തളം കെട്ടിക്കിടക്കുകയായിരുന്നു.
അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെടുകയും ആഘാതമാവുകയും ചെയ്ത അനുഭവങ്ങളുടെ തീക്ഷ്ണകാലം തീർത്ത അമ്പരപ്പിന്റെ അലകളും അതിലുണ്ടായിരുന്നു. യുവാക്കളായ രണ്ട് മക്കളുടെ മരണം. തൊട്ടു പിന്നാലെ ഭർത്താവിന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും മരണങ്ങൾ. “ഞാൻ ജീവിതത്തിൽ പല ഉയർച്ച താഴ്ചകളും കണ്ടിട്ടുണ്ട്. 2009-ൽ മൂത്ത മകൻ ലക്ഷ്മണിനെ നഷ്ടപ്പെട്ടു. ഞാൻ തകർന്നു പോയി. മകന്റെ മരണത്തിനു ശേഷം ഉറക്കമില്ലാത്ത രാത്രികളായിരുന്നു എനിക്ക്. ഇതിൽ നിന്ന് പതുക്കെ മോചിതയാകുമ്പോൾ 2013-ൽ രണ്ടാമത്തെ മകൻ ഒരു വാഹനാപകടത്തിൽ മരിച്ചു. തൊട്ടുപിന്നാലെ അമ്മയും സഹോദരനും മരിച്ചു. 2014-ൽ ഭർത്താവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.'' ഈ മരണ പരമ്പരകൾക്കിടയിൽ പകച്ചു പോയ ദ്രൗപദി മുർമു വിഷാദത്തിന്റെ കൈപ്പിടിയിൽ അകപ്പെട്ടു. വിഷാദം തരണം ചെയ്യാൻ യോഗയും ധ്യാനവും കൗൺസിലിങ്ങും തുടർന്നു. ഗ്രാമങ്ങൾ തോറും സഞ്ചരിച്ചു.
هذه القصة مأخوذة من طبعة July 16 - 31, 2022 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 16 - 31, 2022 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw