മനസ്സറിയുന്ന കൂവളക്കണ്ണുകൾ
Grihalakshmi|August 16 - 31, 2022
നിലാവെട്ടം 
ഗിരിജ വാര്യർ
മനസ്സറിയുന്ന കൂവളക്കണ്ണുകൾ

ഒരു മുപ്പട്ടുതിങ്കളാഴ്ച... ഇതുപോലെ മഴ മാറിനിന്ന് ഉച്ചവെയിലേറ്റ് ചുട്ടുപൊള്ളിയ പാറമുകളിൽ, മഴവെള്ളത്തിന്റെ നനവ് അപ്പോഴും വറ്റാതെ കിടന്നിരുന്നു, സുഖമുള്ള ഒരു ചൂടുമായി. പിന്നിൽ നിന്നടിക്കുന്ന പോക്കുവെയിലിൽ പാറയുടെ അറ്റത്തോളം നീളമുള്ള നിഴൽരൂപങ്ങൾ സൃഷ്ടിച്ച് സോമേശ്വരത്തേക്ക് ഒരു പദയാത്ര. കൂടെ മണിയമ്മയുടെ മകൾ രമ. അന്നാണ് ഞാൻ ആദ്യമായി ദാവണിയുടുക്കുന്നത്.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ പാട്ട് ടീച്ചറും ചിന്നക്കുട്ടി ടീച്ചറും ഒക്കെ പറയുമായിരുന്നു ദാവണിയുടുത്തു വരാൻ. അവർക്ക് രണ്ടുപേർക്കും തിരി യാഥാസ്ഥികത കൂടുതലായിരുന്നു എന്ന് ഞങ്ങൾ വിദ്യാർഥികൾക്കിടയിൽ ഒരു അഭിപ്രായം ഉണ്ട്. ഏതായാലും ഞാൻ അത് കേൾക്കാത്ത മട്ടിൽ നടക്കുകയാണ് പതിവ്. കാരണം തങ്കച്ചേച്ചിയും ഏട്ടനും കുഞ്ചേച്ചിയും ബോംബേയിൽ നിന്നും കൽക്കത്തയിൽ നിന്നും ഒക്കെ കൊണ്ടുവരുന്ന നല്ല ഭംഗിയും ഉടുക്കാൻ സുഖവുമുള്ള പാവാടകളും ബ്ലൗസുകളും ഉപേക്ഷിക്കാൻ എനിക്ക് തീരെ മനസ്സില്ലായിരുന്നു.

അപ്പോൾ പിന്നെ അവരുടെ പരാതി അമ്മയോടായി... തൊട്ടടുത്ത് വീടും, എന്നും കാണുന്നവരും ആയതു കൊണ്ട് എന്നെപ്പറ്റിയുള്ള എന്തു പരാതിയും മിനിറ്റുകൾക്കുള്ളിൽ അമ്മയുടെ ചെവിയിൽ അവർ എത്തിച്ചിരിക്കും. അന്ന് പക്ഷേ... അമ്മയും അക്കാര്യത്തിൽ എന്റെ കൂടെയായിരുന്നു. പത്താംക്ലാസ് കഴിഞ്ഞിട്ട് കോളേജിൽ ചേരുമ്പോഴാവാം ദാവണിയുടുക്കൽ എന്ന് ഞാൻ അമ്മയോടു പറഞ്ഞപ്പോൾ അമ്മയും എതിർത്തില്ല. അതിൽ പാട്ട് ടീച്ചർക്കും ചിന്നക്കുട്ടി ടീച്ചർക്കും അമ്മയോട് അല്പം നീരസവും ഉണ്ടായിക്കാണണം.

സോമേശ്വരത്തെ ശിവന്റെ അമ്പലത്തിലേക്കുള്ള യാത്രകൾ എനിക്ക് എന്നും ഇഷ്ടമായിരുന്നു. വലിയ അമ്പലത്തിന്റെ താഴോട്ടുള്ള, എണ്ണിയാലൊടുങ്ങാത്ത കരിങ്കൽ ടവുകൾ ഇറങ്ങി, ഭഗവതിച്ചിറയുടെ വക്കത്തുകൂടി, കരിങ്കൽ മെറ്റലുകൾ വിരിച്ച റോഡിലൂടെ ഒരു യാത്ര. റോഡിന്റെ ഇരുവശങ്ങളിലും പപ്പടം ഉണ്ടാക്കുന്നവരുടെ വീടുകളാണ്. അവരുടെ  ദൈവമായ മാരിയമ്മയുടെ അമ്പലത്തിന്റെ വശത്തു കൂടിയാണ് സോമേശ്വരം അമ്പലത്തിലേക്കുള്ള വഴി... ആ വഴിയുടെ അറ്റത്ത് നെടുനീളൻ പാറ... പോക്കുവെയിലിൽ ആ പാറയുടെ അറ്റത്തോളം നീണ്ടുകിടക്കുന്ന സ്വന്തം നിഴൽ. ധനുമാസത്തിൽ തിരുവാതിരയുടെയന്ന് സോമേശ്വരം ശിവക്ഷേത്രത്തിൽ ആർദ്രാദർശനത്തിനു പോകുമ്പോഴും അതുപോലെ നിഴൽ നോക്കി നടക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ, ആതിരനിലാവത്തെ ആ നിഴലിന് അത്രയും നീളം ഉണ്ടാവാറില്ല.

هذه القصة مأخوذة من طبعة August 16 - 31, 2022 من Grihalakshmi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة August 16 - 31, 2022 من Grihalakshmi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من GRIHALAKSHMI مشاهدة الكل
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023