ഒരിടത്തൊരിടത്ത് ഒരമ്മയും മകനും
Grihalakshmi|October 1-15, 2022
പരസ്പരം കാണാൻ അമ്മയുടെയും മകന്റെയും കാത്തിരിപ്പ്. ക്ലൈമാക്സിൽ ട്വിസ്റ്റ്. ഗീതമ്മയുടെയും ഗോവിന്ദിന്റെയും ജീവിതം
രശ്മി രഘുനാഥ്
ഒരിടത്തൊരിടത്ത് ഒരമ്മയും മകനും

ഓഗസ്റ്റ് 28 ന് കോട്ടയം കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ സസ്പെൻസ് നിറഞ്ഞ സിനിമയുടെ ക്ലൈമാക്സിനെ വെല്ലുന്ന രംഗം അരങ്ങേറി. കറുകച്ചാൽ കറ്റുവെട്ടി ചെറു പുതുപ്പള്ളിയിൽ ഗീതമ്മയെ തേടി 27കാരനായ മകൻ ഗോവിന്ദ് എത്തുന്നു. രണ്ടര വയസ്സിൽ നഷ്ടമായ മകനെ കിട്ടിയ സന്തോഷത്താൽ അമ്മ പൊട്ടിക്കരയുന്നു. അമ്മയെ നെഞ്ചോട് ചേർത്ത് മകൻ. കണ്ടുനിന്നവരെ കരയിച്ച അപൂർവ സമാഗമം.

ഫ്ളാഷ്ബാക്ക്

ഓർമയായ കാലം മുതൽ രാജ്കോട്ടിലെ തെരുവുകളിലൂടെ പോകുമ്പോഴൊക്കെ കുഞ്ഞുഗോവിന്ദ് തേടിയത് അമ്മയെയാണ്. ആ മുഖമോ സ്നേഹമോ ഒരു തരിമ്പുപോലും ഓർമയിലില്ല. പക്ഷേ, കൂട്ടുകാരുടെ അമ്മമാർ മക്കളോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ ഗോവിന്ദ് തിരിച്ചറിഞ്ഞിട്ടുണ്ട് അമ്മയുടെ സ്നേഹം.

തന്നെ വളർത്തുന്ന, പൂയി' എന്ന് താൻ വിളിക്കുന്ന അച്ഛന്റെ സഹോദരി അവന് ഒരു കഥ പറഞ്ഞു കൊടുക്കുമായിരുന്നു. അവന്റെ അമ്മയുടെ കഥ. അവന്റെ കഥ. മുപ്പതുവർഷം മുമ്പ് ഗുജറാത്തിലെ വരാവേലിലെ ഒരു ചെമ്മീൻ കമ്പനിയിൽ ജോലി ചെയ്തപ്പോൾ പ്രണയത്തിലായ ഗുജറാത്തുകാരൻ രമേഷിന്റേയും കോട്ടയംകാരി ഗീതമ്മയുടേയും പ്രണയകഥ. അവർ പിന്നീട് വിവാഹിതരായി. ഗുജറാത്തിൽ വെച്ച് ഗോവിന്ദ് ജനിച്ചു.

രമേഷിന്റെ കുടുംബാംഗങ്ങളോടൊപ്പം രാജ്കോട്ടിലെ വീട്ടിൽ കഴിയവേ ഗീതമ്മ രണ്ടാമതും ഗർഭം ധരിച്ചു. പ്രസവത്തിനായി അവർ നാട്ടിലേക്ക് മടങ്ങി. പ്രസവിച്ചു. കുഞ്ഞിനെ കാണാൻ രമേഷ് കറുകച്ചാലിലെത്തുമ്പോൾ ഗോവിന്ദിന് ഒന്നര വയസ്സ്. രണ്ടാമത്തെ കുഞ്ഞിനെ കണ്ടപ്പോൾ ആകെ ദേഷ്യമായി രമേഷിന് പെൺകുഞ്ഞിനെ വേണ്ടെന്നായി. ഗോവിന്ദിനെയും എടുത്ത് അയാൾ അവിടെ നിന്നും പോയി. ഗീതമ്മയ്ക്കോ കുടുംബാംഗങ്ങൾക്കോ അയാളെ എതിർക്കാനാകുമായിരുന്നില്ല. കരഞ്ഞുതളർന്ന് ഗീതമ്മ പലവട്ടം കത്തയച്ചു. അതിന് കിട്ടിയ മറുപടി ഭീഷണിയായിരുന്നു. “ഇനി മേലാൽ കത്ത് അയയ്ക്കരുത്. ബന്ധപ്പെടാൻ ശ്രമിച്ചാൽ ഗോവിന്ദ് ജീവനോടെ കാണില്ല. ഞാൻ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുന്നു. 

അതോടെ ഗീതമ്മയിലെ അമ്മ അടങ്ങി. എവിടെയാണെങ്കിലും തന്റെ കുഞ്ഞ് സുഖമായിട്ടിരുന്നാൽ മതി. തന്റെ ഓരോ ശ്വാസത്തിലും ഗോവിന്ദുണ്ടെന്ന വിശ്വാസത്തിലാണ് ഗീതമ്മ പിന്നെ ജീവിച്ചത്.

هذه القصة مأخوذة من طبعة October 1-15, 2022 من Grihalakshmi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة October 1-15, 2022 من Grihalakshmi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من GRIHALAKSHMI مشاهدة الكل
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023