വിശാലമായ പറമ്പും മുറ്റവും അതിന് നടുവിൽ വലിയൊരു വീടും എന്ന പഴയ സങ്കല്പം മാറിക്കഴിഞ്ഞു. സ്വന്തം വീടെന്ന സ്വപ്നമുള്ള ഏതൊരു ശരാശരി കുടുംബവും ചെന്നെത്തുക ഫ്ളാറ്റെന്ന തീരുമാനത്തിലാണ്. ഇതിനൊപ്പം ഒരു സെന്റിലൊതുങ്ങുന്ന കുഞ്ഞുവീടുകളുമുണ്ട്. പഴയകാലത്തെ വീടുകളിലേത് പോലെ സാധനങ്ങൾ ഒതുക്കി വയ്ക്കാനുള്ള സൗകര്യം ഇപ്പോഴത്തെ വീടുകളിൽ കുറവാണ്. നാലംഗങ്ങളുള്ള ഒരു വീടിന് താങ്ങാവുന്നതിലും അധികം വീട്ടു സാധനങ്ങളാണ് പലരുടെയും കൈയിലുണ്ടാവുക. കണ്ട് ഇഷ്ടം തോന്നിയും പുതിയ ട്രെൻഡ് അനുസരിച്ചും വാങ്ങിക്കൂട്ടിയവ ഒപ്പം പഴയ സാധനങ്ങൾ കൂടിയാകുമ്പോഴോ? വീട്ടിൽ ഇടമില്ല എന്ന പരാതിയാവും പിന്നെ. എന്നാൽ കൃത്യമായി പ്ലാൻ ചെയ്താൽ ഈ സ്ഥലമില്ലായ്മ പരിഹരിക്കാം.
വീടിന്റെ വലിപ്പമറിഞ്ഞ് മാത്രം സാധനങ്ങൾ വാങ്ങാം. പ്രത്യേകിച്ചും ഇരിപ്പിടങ്ങളും അലങ്കാരവസ്തുക്കളുമൊക്കെ. പഴയ സാധനങ്ങൾ ഉപയോഗ ശൂന്യമാണെങ്കിൽ അത്തരം സാധനങ്ങൾ വാങ്ങുന്നവർക്ക് ഇവ കൊടുത്ത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.
കൂടുതൽ വലിപ്പം തോന്നാൻ മുറികളുടെ ഭിത്തിയിൽ വെർട്ടിക്കൽ ലൈനുകൾ ഡിസൈൻ ചെയ്യാം. ടൈലുകളോ പാനലുകളോ മനോഹരമായ വാൾപേപ്പറുകളോ ഇതിനായി ഉപയോഗിക്കാം. ഇളം നിറത്തിലുള്ള വെർട്ടിക്കൽ ടൈലുകൾ ഉപയോഗിക്കുന്നത് ബാത്ത്റൂമിന് വലിപ്പം കൂടുതൽ തോന്നാൻ സഹായിക്കും. വീടിന് ഇളം നിറങ്ങൾ നൽകുന്ന, തറയിൽ റിഫ്ളക്ഷൻ ഉണ്ടാകുന്ന ഇളം നിറത്തിലുള്ള ഗ്ലോസി ടൈലുകൾ ഉപയോഗിക്കുന്നതും നല്ലതാണ്.
ഓപ്പൺ കബോർഡുകൾ ഒഴിവാക്കാം. ഭിത്തിയുടെ അതേ നിറത്തിൽ വേണം സ്റ്റോറേജ് സംവിധാനവും. ഇങ്ങനെ ഒരേ നിറം നൽകുന്നത് മുറിക്കുള്ളിൽ കൂടുതൽ ഇടമുണ്ടെന്ന് തോന്നാനും സഹായിക്കും. എല്ലാ മുറികളിലും അലമാരകൾക്ക് പകരം കബോർഡുകൾ സ്ഥാപിക്കാം. കബോർഡുകൾക്ക് ഗ്ലാസ് ക്ലോസിങ്ങിന് പകരം മിറർ ക്ലോസിങ് നൽകാം. ഇതും മുറികൾക്ക് വലിപ്പം തോന്നിപ്പിക്കും.
هذه القصة مأخوذة من طبعة November 1-15, 2022 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 1-15, 2022 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw