ഇനി ഞാൻ കരയില്ല... ഞാൻ കരഞ്ഞാൽ എന്റെ വീട്ടുകാർ എല്ലാവരും കരയും. എന്റെ ശരീരത്തിൽ ആ മനുഷ്യൻ നൽകിയ മുറിവുകൾ ജീവിതപാഠമാണ്.” അകന്ന് കഴിഞ്ഞിരുന്ന ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ അറ്റുതൂങ്ങിയ രണ്ട് കൈകളും ശരീരം മുഴുവൻ മാരകമായ മുറിവുകളും ദാമ്പത്യം ബാക്കിയാക്കിയ ആഘാതത്തിന്റെ പിടിയിലും വിദ്യ ശുഭാപ്തിവിശ്വാസം കൈവിടുന്നില്ല. പത്തനാപുരം കലഞ്ഞൂർ പറയൻകോട് ചാവടിമലയിൽ വീട്ടിൽ അച്ഛനും അമ്മയ്ക്കും മകനുമൊപ്പം ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അവർ...
രണ്ടാം ജന്മം
ഭർത്താവിന്റെ കത്തിക്കുമുന്നിൽ പകച്ചുപോയ ആ ദിനത്തിന്റെ ഓർമകളിലേക്ക് വിദ്യ കടന്നു... സെപ്റ്റംബർ 18 രാത്രി ഏഴരമണി. മുറിയിൽ ഇരുന്ന് ടി.വി. കാണുകയായിരുന്നു ഞാൻ. ഈ സമയത്ത് കഴുത്തിന് പിന്നിൽ എന്തോ വന്ന് വീഴുന്നത് പോലെ തോന്നി. ഞാൻ ആദ്യം ഇടതുകൈകൊണ്ട് തടയാൻ ശ്രമിച്ചു. വീണ്ടും അതേ സ്പർശം. തിരിഞ്ഞുനോക്കുമ്പോൾ കണ്ടത് വടിവാൾ വീശി നിൽക്കുന്ന സന്തോഷിനെയാണ്. കഴുത്തിന് നേരെ വീശിയ വാൾ വലതുകൈ കൊണ്ട് തടഞ്ഞു. വേദനിച്ച് നിലവിളിച്ച് താഴേക്ക് നോക്കിയപ്പോൾ ചുറ്റിനും ചോര മാത്രം. വലതു കൈ തൊലിയുടെ അല്പം ബലത്തിൽ മാത്രം തൂങ്ങിക്കിടക്കുന്നു. ഈ സമയം അടുത്ത മുറിയിൽ കിടക്കുകയായിരുന്ന അച്ഛൻ വിജയൻ ഓടി വന്നു. അയാൾ അച്ഛന് നേരെയും വാൾ വീശി. അച്ഛന്റെ പുറത്താണ് വെട്ടേറ്റത്. മോനും അമ്മയുമൊക്കെ ഓടി വന്നപ്പോഴേക്കും ആ മനുഷ്യൻ പുറത്തേക്ക് ഓടിയിരുന്നു... ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാരും വീട്ടുകാരും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയത്തൊന്നും എനിക്ക് ബോധം പോയിട്ടില്ലായിരുന്നു. ആംബുലൻസിൽ തിരുവനന്തപുരത്തേക്ക് പോകുമ്പോഴും ഒപ്പമുള്ള അച്ഛനോട് ഞാൻ എന്റെ കെ പോയോ എന്ന് മാത്രം ചോദിച്ചു. വെട്ടേറ്റ് തൂങ്ങിയ കൈകളിൽ ഈ സമയമെല്ലാം വേദനയല്ലായിരുന്നു... മരവിപ്പ് മാത്രം.
എന്നെ കൊല്ലാൻ രണ്ടാമത്തെ ശ്രമം
هذه القصة مأخوذة من طبعة November 1-15, 2022 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 1-15, 2022 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw