മിനി സ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്കുള്ള ദൂരം താണ്ടിയവർ അധികമില്ല. ആ പതിവ് തെറ്റിച്ചു കൊണ്ടാണ് ആശാ ശരത്ത് സീരിയലിൽ നിന്ന് മലയാള സിനിമയിലേക്ക് കാലെടുത്തു വെച്ചത്. യു.കെയിൽ നിന്ന് ബിസിനസ് അനലിറ്റിക്സ് പഠനം പൂർത്തിയാക്കിയ മകൾ ഉത്തരയും സിനിമയിലേക്ക്. ആദ്യ സിനിമ അമ്മയ്ക്കൊപ്പം. മനോജ് കാന സംവിധാനം ചെ ഖദ്ദ'യിലൂടെ അമ്മയും മകളും വെള്ളിത്തിരയിൽ ഒന്നിച്ചു.
ഉലച്ച കഥാപാത്രങ്ങൾ
സോഷ്യൽ മീഡിയയിൽ ആശയും അമ്മയും മകളും ചേർന്നുള്ള ഡാൻസ് ചാലഞ്ച് ട്രെൻഡാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഷൂട്ട് ചെയ്ത വീഡിയോ ആണത്...'' ചെറുചിരിയോടെ ആശ സംസാരത്തിലേക്ക് കടന്നു.
“ ഖെദ്ദ എന്ന പേരിന് കെണി എന്നാണർഥം. ഞാൻ കഥ കേട്ടിട്ട് ആറു വർഷമായി. സിനിമ ചെയ്തു തീർത്തിട്ടും ഒന്നര വർഷമായി. പക്ഷേ സബിത വിട്ടകലുന്നില്ല. അങ്ങനെ ചില കഥാപാത്രങ്ങളുണ്ട്. ഇതിനു മുൻപ് എന്നെ പിടിച്ചുലച്ചിട്ടുള്ളത് 'ദൃശ്യ'ത്തിലെ ഗീതയാണ്. മകന് എന്ത് പറ്റിയെന്ന് അറിയാൻ കഴിയാത്ത ഒരമ്മ. അവൻ തെറ്റുകാരനായിരിക്കാം. പക്ഷേ, ആ അമ്മയ്ക്ക് നീതി കിട്ടിയിട്ടില്ല എന്ന ദുഃഖം എനിക്കെന്നുമുണ്ട്.'' അമ്മയുടെ വാക്കുകൾക്ക് കാതോർത്ത് അരികിലിരിപ്പുണ്ട് ഉത്തര. കലാമണ്ഡലം സുമതിയുടെ പേരക്കുട്ടി, ആശാ ശരത്തിന്റെ മകൾ. കാണികൾ മാറ്റുരച്ചു നോക്കുന്നത് അമ്മയോടും അമ്മൂമ്മയോടും. എളുപ്പമാണോ യാത്ര എന്നു ചോദിച്ചപ്പോൾ ഉത്തരയുടെ ഉത്തരമിങ്ങനെ: "ആ താരതമ്യം സ്വാഭാവികമാണെന്ന് തോന്നുന്നു. ഇവർ രണ്ടു പേരും എന്റെ ഗുരുക്കന്മാരാണ്. എന്നെ എന്നോടുതന്നെ താരതമ്യപ്പെടുത്താനാണ് എനിക്കിഷ്ടം
മകളുടെ സംസാരത്തിന്റെ ഓരം ചേർന്ന് ആശ തുടർന്നു. സ്വന്തം വീഡിയോ കാണുമ്പോൾ അയ്യേ ഞാനെന്താ ഈ കാണിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. കോളേജിൽ ഡാൻസ് ചെയ്തപ്പോൾ സുമതി ടീച്ചറുടെ മകൾ ഇങ്ങനെ കളിച്ചാൽ പോരെന്ന് ആരൊക്കെയോ പറഞ്ഞിട്ടുണ്ട്. അമ്മയോടുള്ള സ്നേഹവും ബഹുമാനവുമാണ് അതിനു പിന്നിൽ. ഞാൻ മെച്ചപ്പെട്ടു കാണണമെന്ന ആഗ്രഹവും.
അമ്മ എന്ന ഗുരു
هذه القصة مأخوذة من طبعة January 1-15, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 1-15, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw