കാമുകനായ മുരളിയെ കൊന്ന സുകുവിനോട് പകവീട്ടാനെത്തിയ റസിയ. തിരിച്ചറിവുകൾക്കൊടുവിൽ മുരളിയുടെ മാതാപിതാക്കൾക്കൊപ്പം ജീവിക്കാൻ അവൾ തീരുമാനിക്കുന്നിടത്താണ് 2006-ൽ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ്' എന്ന സൂപ്പർഹിറ്റ് സിനിമ അവസാനിക്കുന്നത്. മടങ്ങിവരാം എന്നുപറഞ്ഞ് സുകു കൈവീശി യാത്രയാകുന്ന ആ അവസാന സീൻ ഇന്നും മലയാളി മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. അതിന് പിന്നാലെ റസിയയും ദുബായിലേക്ക് പറന്നത് നമ്മളറിഞ്ഞില്ല. ദുബായിലെ ആൾക്കൂട്ടത്തിൽ തട്ടത്തിൻ മറയില്ലാതെ മിന്നിമറയുന്ന റസിയയെ കണ്ടിട്ടുണ്ടാകും മലയാളികൾ പലരും. തട്ടം മലയാളിക്ക് ഒരു വീക്ക്നെസ്സ് ആയത് ക്ലാസ്മേറ്റ്സിലെ റസിയയുടെ മൊഞ്ച് കണ്ടത് മുതലാണ്. ആ ഇഷ്ടം തിരിച്ചറിഞ്ഞത് കൊണ്ടുതന്നെയാണ് നടി രാധിക ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ പേര് രാധിക റസിയ എന്നാക്കിയത്. വിവാഹശേഷം ദുബായിലേക്ക് ചേക്കേറിയ രാധിക ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്. മഞ്ജുവാര്യർ കേന്ദ്രകഥാപാത്രമാകുന്ന ആയിഷ' യിലൂടെ. പഴയ ഓർമകളും പുതിയ വിശേഷങ്ങളുമായി ദുബായിൽ നിന്ന് രാധിക സംസാരിക്കുന്നു.
വിവാഹശേഷം അഭിനയം നിർത്തിയതാണോ, അതോ സിനിമക്കാർ അങ്ങനെ വിചാരിച്ചതാണോ ?
ദുബായിലേക്ക് ചേക്കേറിയതാണ്. ഭർത്താവിന് അവിടെയാണ് ജോലി. വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന തീരുമാനമൊന്നും എടുത്തിരുന്നില്ല. ദുബായിലേക്ക് മാറിയതിനാൽ ഞാൻ ഇനി അഭിനയിക്കില്ലെന്ന് പലരും വിചാരിച്ചു. അതിനാലാകാം സിനിമകളിലേക്ക് ആരും വിളിച്ചില്ല. അതിനിടയിൽ ഷാജി എൻ. കരുണിന്റെ 'ഓള്' എന്ന സിനിമയിൽ അഭിനയിച്ചു. ഒരു കൊമേഴ്സ്യൽ സിനിമയല്ലാത്തതിനാൽ വേണ്ടത്ര ജനശ്രദ്ധ നേടിയില്ല. 'ആയിഷ' യിലൂടെ വീണ്ടും മലയാളസിനിമയിൽ സജീവമാകുന്നു എന്നതിൽ ഏറെ സന്തോഷമുണ്ട്.
അപ്രതീക്ഷിതമായാണ് ആയിഷ യിലേക്ക് വിളിവന്നത്. നല്ലൊരു കഥാപാത്രമുണ്ട് അഭിനയിക്കുന്നോ എന്ന് ചോദിച്ചപ്പോൾ കഥ കേട്ടുനോക്കി. ഇഷ്ടപ്പെട്ടു. അതോടെ ചെയ്യാം എന്ന് വാക്കുകൊടുത്തു. ദുബായിൽ തന്നെയായിരുന്നു ഷൂട്ടിങ്. മഞ്ജുച്ചേച്ചി (മഞ്ജുവാര്യർ) ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിഷ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഏറെ നാളുകൾക്ക് ശേഷമുള്ള ഈ വരവ് പ്രേക്ഷകർ സ്വീകരിക്കും എന്നാണ് പ്രതീക്ഷ. 'ആയിഷ'യുടെ റിലീസിന് പിന്നാലെ കൂടുതൽ സിനിമകളിൽ അവസരം പ്രതീക്ഷിക്കുന്നു.
هذه القصة مأخوذة من طبعة January 16-31, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 16-31, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw