ഡ്യൂപ്പില്ലാതെ പാറപ്പുറത്തേക്ക് ഓടിക്കയറിയ നായകനെക്കുറിച്ച് വീരസ്യം പറയുന്ന ആരാധകർ, മലയാളസിനിമയുടെ സ്വന്തം കറുത്തമ്മ പറയുന്ന ഈ വാക്കുകളൊന്ന് കേൾക്കണം "അഞ്ചുമാസം മുൻപ് കൊച്ചിയിൽ ഒരു മലയാളസിനിമയുടെ ഷൂട്ടിങ്ങിന് വന്നു. സിനിമയിൽ എന്റെ മകനായഭിനയിക്കുന്ന ജോണി ആന്റണിയുടെ പുറകിൽ ബൈക്കിൽ പോവുന്ന ഒരു സീനുണ്ടായിരുന്നു. ബൈക്ക് എന്തിലോ ചെന്നിടിച്ചു. ഞാൻ തെറിച്ച് താഴെവീണു. അപ്പോൾ ചെറിയ വേദനയുണ്ടായിരുന്നുവെന്നല്ലാതെ, വലിയ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ഞാനുടൻ എഴുന്നേറ്റു. ഞാൻ കാരണം ഷൂട്ടിങ് മുടങ്ങരുതെന്ന തോന്നലായിരുന്നു. അവർ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരിച്ചുവന്ന് ഷൂട്ടിങ് പൂർത്തിയാക്കി. അതുക ഴിഞ്ഞ് ചെന്നൈയിലെ വീട്ടിൽ ചെന്നപ്പോൾ, വേദനയുണ്ട്. അപ്പോളോ ഹോസ്പിറ്റലിൽ കാണിച്ചു. സ്കാൻ ചെയ്തപ്പോൾ എല്ലിൽ പൊട്ടലുണ്ട്. ഒരു മേജർ സർജറി ചെയ്തു. ഈ പ്രായത്തിൽ റിസ്കായിരുന്നു. പക്ഷേ, ചെയ്തില്ലെങ്കിൽ വീൽചെയറിലാവും. അതുകൊണ്ട്, സർജറി ചെയ്തു. വേദന ഇപ്പോഴും മാറിയിട്ടില്ല. എന്നുവെച്ച്, ഞാൻ സിനിമ നിർത്തില്ല. ശ്വാസമുള്ളിടത്തോളം അഭിനയിക്കും. കാരണം, സിനിമ എന്റെ ജീവശ്വാസമാണ്.
കറുത്തമ്മയെ അനശ്വരയാക്കിയ മലയാളത്തിന്റെ ഈ നിത്യഹരിതനായികയ്ക്ക്, ഷീലയ്ക്കിപ്പോൾ വയസ്സ് എഴുപത്തേഴ് കഴിഞ്ഞെന്ന് അറിയുമ്പോൾ, അദ്ഭുതമിരട്ടിക്കും.
കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിലെ പന്ത്രണ്ടാം നിലയിലെ മുറിയിൽ, ഗൃഹലക്ഷ്മിയുടെ കവർ ഷൂട്ടിനായി മേക്കപ്പിട്ടശേഷം തിരക്കിട്ട് പ്രഭാതഭക്ഷണം കഴിക്കുകയാണ് ഷീല. കണ്ടപാടേ പറഞ്ഞു. “ഓരോ ദോശ കഴിക്കൂ?'' വേണ്ടെന്ന് പറഞ്ഞപ്പോൾ, സുന്ദരമായൊരു ചിരി സമ്മാനിച്ചുകൊണ്ട് പറഞ്ഞു: “ദോശയാണ് എനിക്ക് പ്രാതലിന് ഏറ്റവുമിഷ്ടം.
അതുകഴിഞ്ഞ് പെട്ടെന്നൊരു ചോദ്യം: “ക്രിസ്റ്റഫറെങ്ങനെ പോവുന്നു?'' പുതുതായി റിലീസായ മമ്മൂട്ടിച്ചിത്രം ക്രിസ്റ്റഫറിനെക്കുറിച്ചാണ്. ചെന്നെയിലാണ് സ്ഥിരതാമസമെങ്കിലും മലയാളസിനിമയിലെ ഓരോ ചലനവും അവരറിയുന്നുണ്ട്.
പ്രാതൽ കഴിഞ്ഞ് ഷൂട്ട് നടക്കുന്ന ഫ്ളോറിലേക്ക്. അവിടെയെത്തിയപ്പോൾ, ഫോട്ടോഗ്രാഫർ പ്രദീപിനെ അടുത്തുവിളിച്ച് പറഞ്ഞു: “സുന്ദരിമാരുടെ ഫോട്ടോയെടുക്കുന്നത് എളുപ്പമാ. എന്നെപ്പോലുള്ള സാധാരണക്കാരെ നന്നാക്കിയെടുക്കുന്നതാ, മിടുക്ക്.
هذه القصة مأخوذة من طبعة March 1-15, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 1-15, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw