അടിമുടി പൊള്ളിക്കുന്ന വേനൽക്കാലം വരവായി. ഭക്ഷണത്തിലും ആരോഗ്യ സൗന്ദര്യസംരക്ഷണത്തിലുത്തിലുമെല്ലാം നന്നായി ശ്രദ്ധവെച്ചില്ലെങ്കിൽ രോഗങ്ങൾ പിന്നാലെയെത്താം. ചൂടു കാലത്തെ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ ചില വഴികൾ.
എരിപൊരി ഭക്ഷണം വേണ്ട
ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗങ്ങൾ പടരുന്ന സമയമാണിത്. അതുകൊണ്ട് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
1. ശരീരം കൂടുതൽ വിയർക്കുന്ന സമയമായതിനാൽ നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. വിയർപ്പിലൂടെയും മറ്റും ജലാംശം നഷ്ടപ്പെടുമ്പോൾ ശരീരത്തിൽ ധാതുക്കളുടെയും ലവണങ്ങളുടെയും അളവ് കുറയും. ഇത് പരിഹരിക്കാൻ ഉപ്പിട്ട നാരങ്ങാ വെള്ളം, സംഭാരം, പഴച്ചാറുകൾ, കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ജീരകവെള്ളം എന്നീ പോഷക ഗുണങ്ങളുള്ള പാനീയങ്ങൾ കുടിക്കാം. അമിതമായി തണുപ്പിച്ച വെള്ളം ഒഴിവാക്കുകയും വേണം.
ചായയ്ക്കും, കാപ്പിക്കും പകരം ഫ്രൂട്ട് ജ്യൂസുകളോ ഉപ്പ് കുറവുള്ള പച്ചക്കറി സൂപ്പുകളോ ഉൾപ്പെടുത്താം.
ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയുള്ള സമയമാണ്. പഴകിയ ഭക്ഷണം മാത്രമല്ല കാലാവസ്ഥയും ഇതിനു കാരണമാകാം. ചൂടുകാലത്ത് ശരീരത്തിലെ രാസപ്രവർത്തനങ്ങൾക്ക് വ്യത്യാസമുണ്ടാവും. ദഹനസംബന്ധമായ പ്രശ്നങ്ങൾ, അസ്വസ്ഥതകൾ ഒക്കെ ഉണ്ടാവാം. എണ്ണയും മസാലയും അധികമടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാം. വറുത്തതും പൊരിച്ചതും ഒഴിവാക്കി ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കണം.
4. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്ക ണം. ഫാസ്റ്റ് ഫുഡുകൾ, പായ്ക്കറ്റ് ആഹാരസാധനങ്ങൾ, കൃത്രിമ പാനീയങ്ങൾ എന്നിവ വേണ്ട. എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗവും കുറയ്ക്കണം.
5. വയർ നിറയെ ഭക്ഷണം കഴിക്കാതെ ലഘു ഭക്ഷണം ഇടവിട്ട് കഴിക്കുന്നതാണ് നല്ലത്.
6. ചർമരോഗങ്ങളിലും വിറ്റാമിന്റെ അഭാവത്തിലുള്ള രോഗങ്ങളിലും നിന്ന് രക്ഷനേടാൻ നാരങ്ങ വർഗ്ഗത്തിൽപ്പെട്ട പഴങ്ങൾ (ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി) എന്നിവ കഴിക്കാം. മാങ്ങ, പേരയ്ക്ക, വാഴ പ്പഴം, ചക്ക, പപ്പായ, പൈനാപ്പിൾ, തണ്ണിമത്തൻ പോലെ നാട്ടിൽ സുലഭമായ പഴങ്ങളും കഴിക്കാം 7. മധുര പലഹാരങ്ങൾ, ഉപ്പ് കൂടുതലുള്ള പലഹാരങ്ങൾ എന്നിവ കുറയ്ക്കണം.
8. വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ വേനൽക്കാലത്താണ് കൂടുതൽ. ഇത് ഒഴിവാക്കാൻ ഭക്ഷണം പാകം ചെയ്യാനും കുടിക്കാനുമെല്ലാം നന്നായി തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക.
هذه القصة مأخوذة من طبعة March 1-15, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 1-15, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw