തെയ്യത്താളമുള്ള നാടാണ് വടക്കേ മലബാർ ക്ഷേത്രങ്ങളിലും കാവുകളിലും ദൈവമുറഞ്ഞാടുന്ന കാലമാണിത്. തീചാമുണ്ഡിയും മുച്ചിലോട്ട് ഭഗവതിയും കതിവനൂർ വീരനുമെല്ലാം വാദ്യമേളങ്ങളുടെയും നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ നാട്ടുമണ്ണിലിറങ്ങി, ഭക്തർക്ക് അനു ഗ്രഹം ചൊരിയുന്ന നാളുകൾ! തെയ്യങ്ങളുടെ എണ്ണമെടുത്താൽ, അഞ്ഞൂറിലധികമെന്നാകും ഉത്തരം. പക്ഷേ, കെട്ടിയാടുന്ന തെയ്യങ്ങളുടെ എണ്ണം നൂറോളം വരും. അമ്മത്തെയ്യങ്ങളാണ് ഭൂരിഭാഗവും. ഈ തെയ്യവേഷങ്ങളണിഞ്ഞ് എത്തുന്നതാകട്ടെ, പുരുഷന്മാരും. ഇതിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകൾ മാത്രം കെട്ടിയാടുന്ന ഒരു തെയ്യമുണ്ട് ഉത്തരകേരളത്തിൽ കണ്ണൂരിലെ പഴയങ്ങാടിയിലുള്ള ചെറുകുന്ന് തെക്കുമ്പാട് കൂലോം തായക്കാവ് ക്ഷേത്രത്തിൽ അരങ്ങേറുന്ന ദേവക്കൂത്ത്, പല തലമുറകളിൽപ്പെട്ട സ്ത്രീകൾ കെട്ടിയാടിവന്ന തെയ്യം ഇപ്പോളവതരിപ്പിക്കുന്നത് അംബുജാക്ഷിയാണ്. ആദ്യമായി തെയ്യവേഷമണിഞ്ഞ സ്ത്രീയുടെ പേര് ചിരുത. ഏറ്റവും കൂടുതൽ തവണ ദേവക്കൂത്താടിയതും ചിരുതയാണ്. അതിനുശേഷം ഏറ്റവും കൂടുതൽ കാലം ഈ തെയ്യമവതരിപ്പിച്ചത് ലക്ഷ്മിയമ്മയാണ്. രണ്ടുവർഷം കൂടുമ്പോൾ അരങ്ങേറുന്ന ഈ തെയ്യം പതിന്നാലുവർഷത്തിനിടയിൽ ഏഴു തവണയാണ് ലക്ഷ്മിയമ്മ കെട്ടിയാടിയത്. ലക്ഷ്മിയമ്മയ്ക്കിപ്പോൾ വയസ്സ് എഴുപത്തിരണ്ട് കഴിഞ്ഞു. ദേവക്കൂത്തവതരിപ്പിച്ചവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള സ്ത്രീയും ലക്ഷ്മിയമ്മതന്നെ. 2010-ൽ ലക്ഷ്മിയമ്മ തെയ്യവേഷമഴിച്ചപ്പോൾ ബന്ധു അംബുജാക്ഷി പിന്തുടർച്ചാവകാശി യായി പോസ്റ്റോഫീസ് ജീവനക്കാരിയായ അംബുജാക്ഷി 2012-ൽ ആണ് ആദ്യമായി ദേവക്കൂത്തവതരിപ്പിക്കുന്നത്. ഇതുവരെ ആറുതവണ അവർ തെയ്യമാടി.
അപ്രതീക്ഷിത നിയോഗങ്ങൾ
ലക്ഷ്മിയമ്മയുടെ ഭർത്താവ് കാട്ടൂപ്പറ കേളുപ്പണിക്കരും അംബുജാക്ഷിയുടെ ഭർത്താവ് കണ്ണൻ പണിക്കരും നാട്ടിലെ അറിയപ്പെടുന്ന തെയ്യക്കലാകാരന്മാരാണ്. അംബുജാക്ഷിയുടെ മകനും അതേ വഴിയി ലുണ്ട്. അവിചാരിതമായി തെയ്യവേഷം കെട്ടാനുള്ള നിയോഗം തനിക്ക് വന്നുചേർന്ന കഥപറഞ്ഞ് ലക്ഷ്മിയമ്മ സംസാരം തുടങ്ങി.
هذه القصة مأخوذة من طبعة March 16-31, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 16-31, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw