“വീട്ടിലെല്ലാവരും കോൺഗ്രസ്സുകാരായിരുന്നു. അതുകൊണ്ടാവാം കുഞ്ഞുന്നാളിൽ കമ്യൂണിസ്റ്റുകാരെന്നു കേട്ടാൽ പേടിച്ചിരുന്നത്. കമ്യൂണിസ്റ്റ് സമ്മേളനമോ സമരമോ നാട്ടിൽ എവിടെയെങ്കിലും നടന്നാൽ ഞങ്ങൾ കുട്ടികൾ പത്തായപ്പുരയിലോ അറയിലോ കയറി ഒളിക്കും. അങ്ങനെയൊക്കെയാണ് വളർന്നത്. പത്താംക്ലാസിൽ കൊല്ലപ്പരീക്ഷയ്ക്ക് ഞാൻ കണക്കിന് തോറ്റു. തോറ്റ വിഷയം എഴുതിയെടുത്ത് പഠിത്തം തുടരണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, അച്ഛൻ നൂറനാട്ടുനിന്ന് ഒരു ആലോചന കൊണ്ടുവന്നു. പഞ്ചായത്തുമെമ്പറാണ് ആൾ, കമ്യൂണിസ്റ്റുകാരൻ, പഠിത്തമൊക്കെ പിന്നെ മതി എന്നുപറഞ്ഞ് അച്ഛൻ പിടിച്ച് കെട്ടിച്ചു. കല്യാണം കഴിഞ്ഞ് അധികം വൈകാതെ അദ്ദേഹം ആർ.എസ്.പി. വിട്ട് സി.പി.ഐ. എം.എല്ലിൽ ചേർന്നു. ഞങ്ങൾക്കൊരു മകൾ പിറന്നു. സി.പി.ഐ. എം.എൽ അനുഭാവികളെ പോലീസ് വേട്ടയാടുന്നകാലത്ത് ഞാൻ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണ്. പോലീസിന് പിടികൊടുക്കാതിരിക്കാൻ അദ്ദേഹം ഒളിവിൽ പോയി. മകൻ പിറന്നതറിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ പോലീസ് പിടിച്ചു. പിന്നെ കുറേനാൾ കഴിഞ്ഞാണ് പുറത്തിറങ്ങുന്നത്. അദ്ദേഹം പിന്നെ സി.പി.ഐ. അനുഭാവിയായി. രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റെ ലോകം.
മക്കൾ പഠിച്ച് നല്ല ജോലി വാങ്ങി കഷ്ടപ്പാടൊക്കെ മാറി ജീവിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. മക്കൾ വളർന്നു. മകളുടെ വിവാഹം കഴിഞ്ഞു. മകൻ പഠിക്കാൻ മിടുക്കനാണ്. അവനൊരു ജോലി ഉറപ്പായും കിട്ടും എന്ന് പ്രതീക്ഷിച്ചു. പക്ഷേ, അവനും രാഷ്ട്രീയത്തിലിറങ്ങി. ഉറപ്പായ സർക്കാർ ജോലി നഷ്ടപ്പെടുത്തി. എനിക്ക് നിരാശയും സങ്കടവുമൊക്കെ തോന്നി...
മാന്നാർ കുട്ടംപേരൂർ കോയിക്കൽ മുക്കിൽ മകൾ സുജാതയുടെ വീട്ടിലിരുന്ന് ഗോമതിയമ്മ എന്ന പഴയ കോൺഗ്രസ്സുകാരി പഴയകാലം ഓർത്തെടുത്തു. കരഞ്ഞും ചിരിച്ചും അവരാ കഥ തുടരവേ വീട്ടിലേക്കുള്ള വഴി കടന്ന് സർക്കാർ ചിഹ്നം പതിച്ച 13-ാം നമ്പർ വെള്ള ഇന്നോവ കയറിവന്നു. കാറിന്റെ പിൻവാതിൽ തുറന്ന് പുറത്തിറങ്ങി സംസ്ഥാന കൃഷിമന്ത്രി പി. പ്രസാദ്. ഗോമതിയമ്മയുടെ മകൻ. അച്ഛനമ്മമാർ പറഞ്ഞു കൊടുക്കുന്നത് മാത്രമാണ് ശരി എന്ന തോന്നൽ എനിക്കുണ്ടായിരുന്നു. രാഷ്ട്രീയം വേണ്ട എന്ന് മോനോട് പറയുമ്പോഴൊക്കെ ഞാൻ അങ്ങനെയാ കരുതിയത്. ആ തോന്നൽ തെറ്റായിരുന്നു. എന്റെ മോനാണ് ശരി... 'ഗോമതിയമ്മ മകനെ ചേർത്തുപിടിച്ചു.
അമ്മയോടൊത്ത്
هذه القصة مأخوذة من طبعة May 01 - 15, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 01 - 15, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw