കരുതൽ; കുഞ്ഞിനും വീടിനും
Grihalakshmi|May 01 - 15, 2023
വീടുകൾ ശിശുസൗഹൃദമാക്കാം. ഒപ്പം ഭംഗിയായും വൃത്തിയായും സൂക്ഷിക്കാം
റോസ് മരിയ വിൻസെന്റ്
കരുതൽ; കുഞ്ഞിനും വീടിനും

കുഞ്ഞു  പിച്ചനടക്കാൻ തുടങ്ങിയാൽ മാതാപിതാക്കൾക്ക്സ ന്തോഷത്തിനൊപ്പം നെഞ്ചിടിപ്പും കൂടും. വീടിനകം യുദ്ധക്കളമാക്കാൻ അവർക്ക് ഒരു നിമിഷം മതി. ഒപ്പം അപകടങ്ങളുണ്ടാവാനും. മുതിർന്നവരുടെ കണ്ണുവെട്ടിച്ച് മണ്ണുവാരിയും ഭിത്തിയിൽ ചായം തേച്ചും കളിക്കാനായിരിക്കും അവർക്ക് ഏറെയിഷ്ടം. പുതിയ വീടെന്നോ വിലകൂടിയ സാധനങ്ങളെന്നോ ഉള്ള ചിന്തയൊന്നും അവർക്കുണ്ടാവില്ല. ഇതിനെല്ലാം ശിക്ഷ നൽകാനും ശകാരിക്കാനും ശ്രമിക്കുന്നത് അവരുടെ ആത്മവിശ്വാസത്തെ ബാധിക്കാം. എന്നാൽ അപകടങ്ങളൊഴിവാക്കിയും വീടിന്റെ ഭംഗി നിലനിർത്തിയും കുസൃതിക്കുറുമ്പുകളെ വരുതിയിലാക്കാൻ വഴികളുണ്ട്.

കുഞ്ഞുങ്ങളുടെ വീട്

വീടിന്റെ വൃത്തിയും ഭംഗിയും അവരുടെ കൂടി ഉത്തരവാദിത്തമാണെന്ന ബോധം കുഞ്ഞുങ്ങളിലുണ്ടാക്കുകയാണ് ആദ്യം വേണ്ടത്. വീട് വൃത്തികേടാക്കുന്നതിന് കണ്ണടച്ച് ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന നന്നല്ല. വീട് അവരുടേതുകൂടിയല്ലേ, അവിടെ കളിച്ചുല്ലസിച്ച് വളരട്ടെ. നീന്തൽക്കുളവും മറ്റും അശ്രദ്ധമായി  ഒരുക്കുന്നതിലൂടെ സംഭവിക്കുന്ന അപകടങ്ങൾ ഏറെയാണ്. ഓടിനടക്കാൻ തുടങ്ങിയ ചെറിയ കുഞ്ഞുങ്ങളുള്ള വീടുകളിൽ നീന്തൽക്കുളം പോലുള്ളവ നിർമിക്കുമ്പോൾ സുരക്ഷയ്ക്കാണ് ആദ്യപരിഗണന കൊടുക്കേണ്ടത്. ലോക്കുകൾ, ഡോറുകൾ, ഗേറ്റുകൾ ഇവയൊക്കെ ഉറപ്പാക്കി മാത്രം സ്വിമ്മിങ് പൂൾ പണിയാം. മുറ്റത്ത് താമരയും അലങ്കാരമത്സ്യങ്ങളും വളർത്താൻ നിർമിക്കുന്ന ചെറിയ കുളങ്ങളും അപകടങ്ങളുണ്ടാക്കാം. തത്കാലം അവ വേണ്ടെന്നു വയ്ക്കുന്നതാണ് നല്ലത്.

ഹാൻഡ്റെയിൽസ് കുട്ടികൾ പിടിച്ചുകയറാത്ത ഉയരത്തിലും രീതിയിലും വേണം ഒരുക്കാൻ. ഭംഗിക്കായി ഒരുക്കുന്ന ബാൽക്കണികളിലേക്കുള്ള പ്രവേശനവും സേഫ്റ്റി ഗേറ്റുകളോ വാതിലോ ഉപയോഗിച്ച് തടയാം. ടി.വി. സ്റ്റാൻഡുകളിൽ പിടിച്ചുകയറാൻ ശ്രമിക്കുന്നതിനിടെ വീഴുകയോ സ്റ്റാൻഡ് മറിയുകയോ ചെയ്യുന്നത് വലിയ അപകടമാണ്. ഇതൊഴിവാക്കാൻ ടെലിവിഷൻ ഭിത്തിയിൽ തന്നെ ഉറപ്പിക്കാൻ വഴികളുണ്ട്. ജനാലകളിൽ വിൻഡോ ഗാർഡുകൾ സ്ഥാപിക്കാം.

വീടിന് മുറ്റമൊരുക്കുമ്പോൾ കുട്ടികൾക്ക് കളിക്കാനും പ്രകൃതിയോടിണങ്ങാനും കഴിയുന്ന വിധത്തിലാക്കാം. അവർക്കുവേണ്ടി ഒരിടം മാറ്റിവയ്ക്കണം. വിലകൂടിയ പുല്ലുകളും ചെടികളും തത്കാലം വേണ്ട. വീടൊരുക്കുമ്പോൾ പ്ലേ ഏരിയയ്ക്കായി ഒരിടം മാറ്റിവയ്ക്കണം.

هذه القصة مأخوذة من طبعة May 01 - 15, 2023 من Grihalakshmi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة May 01 - 15, 2023 من Grihalakshmi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من GRIHALAKSHMI مشاهدة الكل
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023