കേവലം പതിനാറ് വയസ്സുള്ളപ്പോഴായിരുന്നു എന്റെ അമ്മയുടെ വിവാഹം. പഠിച്ച് ടീച്ചർ ആകണമെന്നൊക്കെ മനസ്സിലുണ്ടായിരുന്നു. അതൊക്കെ യാഥാസ്ഥിതികനായ തന്റെ പിതാവിനു മുൻപിൽ അവതരിപ്പിച്ചിട്ട് ഒരു കാര്യവുമില്ലെന്നറിയാവുന്നതു കൊണ്ട് ശ്യാമള എന്ന എന്റെ അമ്മ സ്വപ്നങ്ങളെല്ലാം ചുരുട്ടിക്കൂട്ടി മൂലയിലിട്ടു. എന്നിട്ട് 23കാരനും അറിയപ്പെടുന്ന ഫുട്ബോൾ താരവുമായ എ.സി. ചന്ദ്രൻ നായരെ വിവാഹം കഴിച്ചു. ബേഡഡുക്കയിൽ പക്കാ നാട്ടിൻപുറത്തുകാരിയായി വളർന്ന ആ പെൺകുട്ടി അങ്ങനെ 50 കിലോമീറ്റർ ദൂരെയുള്ള നീലേശ്വരം പട്ടണത്തിലെത്തി. ആലിലവളപ്പിലെ എമണ്ടൻ വീടിന്റെ ഉമ്മറത്തേക്ക് കാലെടുത്തു വെച്ചപ്പോൾ നിലവിളക്കിന്റെ നീണ്ട നാളത്തിനപ്പുറം കണ്ണാടിത്തറയിൽ അമ്മ തന്റെ ചിരിക്കുന്ന കണ്ണുകൾ കണ്ടു.
അച്ഛന്റെ മാതാപിതാക്കളൊക്കെ മൂപ്പർക്ക് കേവലം ഏഴുവയസ്സുള്ളപ്പോൾ മരിച്ചുപോയിരുന്നു. അച്ഛമ്മയ്ക്ക് ഭർത്താവ് കുഞ്ഞിക്കണ്ണൻ നായർ സമ്മാനിച്ച പതിനാറ് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു എന്റെ അച്ഛൻ. അതിൽ എട്ടുപേർ പ്രസവസമയത്തും ബാല്യം പിന്നിടും മുൻപുമൊക്കെയായി മരിച്ചു പോയിരുന്നു. മൂത്ത ചേട്ടൻ ബാലൻ നായരും അച്ഛനും തമ്മിൽ 30 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. (എന്റെ അച്ഛാച്ചാ, ഭാര്യയെന്നും പറഞ്ഞിട്ട് ഒരു സ്ത്രീയോട് ഇങ്ങനെയൊക്കെ ചെയ്യാമോ?) അമ്മയെത്തുമ്പോൾ ആ പടുകൂറ്റൻ ബംഗ്ലാവിൽ അച്ഛനെക്കൂടാതെ അദ്ദേഹത്തിന്റെ മറ്റൊരു ചേട്ടൻ ഭാര്യയ്ക്കും മൂന്ന് പെൺമക്കൾക്കുമൊപ്പം അത്ര സുഖത്തോടു കൂടിയല്ലാതെ താമസിക്കുന്നുണ്ടായിരുന്നു. ഇന്നർ പൊളിറ്റിക്സാണ് കാരണം.
ചേട്ടനും അനുജനും തമ്മിൽ സ്വത്തിന്റെ പേരിൽ ഒന്നും രണ്ടും പറഞ്ഞ് പരസ്പരം ഷെല്ലാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന സമയം. ഈ ആഭ്യന്തര സംഘർഷത്തിനിടയിൽ വെച്ചാണ് അമ്മ എന്നെ ഗർഭം ധരിക്കുന്നത്. എല്ലാമുണ്ടങ്കിലും ആരുമില്ലാത്ത ചുറ്റുപാടിൽ ഒരു തകർന്ന കെട്ടിടംപോലെ അമ്മ ഇരുന്നു. അച്ഛൻ പക്ഷേ, ഗാലറിയിൽ നിന്നുയരുന്ന ആരവങ്ങൾക്കും ആർപ്പുവിളികൾക്കും ഇടയിൽ പരിഗണനയുടെയും പ്രശംസയുടെയും ധാരാളിത്തത്തിൽ ആനന്ദ തുന്ദിലനായി കേരളത്തിനകത്തും പുറത്തും കറങ്ങി നടന്നു.
എതിർകളിക്കാരുടെ വലകളിൽ ഗോളുകളിട്ട് നിറച്ചു. അച്ഛൻ പറയുന്നതു കേൾക്കാൻ അദ്ദേഹം നിറച്ചുകൊടുക്കുന്ന ചില്ലുഗ്ലാസുകൾക്കു ചുറ്റും നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു.
هذه القصة مأخوذة من طبعة May 16 - 31, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 16 - 31, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw