Ezhuthu - February 2024
Ezhuthu - February 2024
Keine Grenzen mehr mit Magzter GOLD
Lesen Sie Ezhuthu zusammen mit 9,000+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99 $49.99
$4/monat
Nur abonnieren Ezhuthu
1 Jahr$11.88 $2.99
Diese Ausgabe kaufen $0.99
In dieser Angelegenheit
ആദർശാത്മകചിന്തകൾക്കും സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്ന വ്യക്തികൾക്കുമാണ് അടുത്തകാലംവരെ സമൂഹജീവിതത്തിൽ മുൻഗണന നല്കിയിരുന്നത്. എന്നാൽ അധികാരത്തിലേക്കും പ്രശസ്തിയിലേക്കുമുള്ള എളുപ്പവഴിയായി വ്യക്തിപൂജയും ബിംബവത്കരണവും കടന്നുവന്നതോടെ, അതിനു വലിയ സ്വീകാര്യത ലഭിച്ചതോടെ, വല്ലാത്തൊരു മൂല്യച്യുതിയിൽപ്പെട്ടിരിക്കുകയാണ് നാം. എം.ടി.വാസുദേവൻ നായർ അമിതാധികാരത്തെക്കുറിച്ചും നേതൃത്വപൂജയെക്കുറിച്ചും ഉയർത്തിയ വിമർശനം കേരളത്തിനു മാത്രമല്ല അപായ സൂചന നല്കിയത്. ബിംബവത്കരണംവഴി സമൂഹമനസ്സിനെ തങ്ങളുടെ അജൻഡയുടെ കീഴിൽ കൊണ്ടുവരാനുള്ള തീവ്രശ്രമങ്ങളാണ് ഒട്ടുമിക്ക പ്രസ്ഥാനങ്ങളും വ്യക്തികളും നടത്തുന്നത്.
രാഷ്ട്രീയപ്പാർട്ടികളെ ചില വ്യക്തികളിലേക്ക് ചുരുക്കുമ്പോൾ പ്രസ്ഥാനങ്ങളുടെ മൂല്യശോഷണത്തിന്റെ വേഗതയാണ് വർധിക്കുന്നത്. മോദി ഗ്യാരന്റി, ക്യാപ്റ്റൻ തുടങ്ങിയ വായ്ത്താരികൾ അവശേഷിപ്പിക്കുന്നതാകട്ടെ 'രാജാവിന്റെ' ബിംബവത്കരണവും 'പ്രജകളുടെ' അപകർഷബോധവുമാണ്. സാഹിത്യ,സാംസ്കാരിക മേഖലകളിൽ സവർണബിംബങ്ങളുടെ ദൃശ്യത വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ബോധപൂർവം നടക്കുന്നുണ്ട്. മതമണ്ഡലത്തിലും സംഘടിതമായ ബിംബവത്കരണം അനുദിനം ശക്തമാകുന്നുണ്ട്. മതാചാര്യന്മാരുടെ ആദർശങ്ങളും കാഴ്ചപ്പാടുകളും കൈവിട്ട് കമ്പോളസംസ്കാരത്തിന്റെ തണലിൽ ആചാര,അനുഷ്ഠാനങ്ങളുടെയും ആൾദൈവങ്ങളുടെയും പേരിലാണ് ഇതു സംഭവിക്കുന്നത്. വിമർശനശക്തിയായി നിലകൊള്ളേണ്ട മാധ്യമങ്ങൾ മൂലധനവളർച്ച ലക്ഷ്യമാക്കി ഇത്തരം ബിംബവത്കരണത്തിന്റെ ഏജന്റ് ആയി പ്രവർത്തിക്കുന്നു. സമൂഹമനസ്സാക്ഷിയെ ഉണർത്തേണ്ട സാംസ്കാരികനായകരിൽ ഭൂരിഭാഗവും വ്യക്തിതാത്പര്യങ്ങൾക്ക് മുൻതൂക്കം നല്കി മൗനം പാലിക്കുന്നു.
നമ്മെ അങ്ങേയറ്റം കീഴ്‌പ്പെടുത്തിത്തുടങ്ങിയിരിക്കുന്ന ബിംബവത്കരണപ്രക്രിയയെ വിമർശനാത്മകമായി സമീപിക്കേണ്ടത് ഈ കാലത്തിന്റെ ചരിത്രപരമായ ഒരാവശ്യകതയായി മാറിയിട്ടുണ്ട്. നമ്മെ പിടിമുറുക്കിയിരിക്കുന്ന ദുർഭൂതത്തെ തുറന്നുകാണിക്കുന്ന, ഭാവിയെക്കുറിച്ച് ജാഗ്രതയുള്ള ചില ചിന്തകൾക്കാണ് ഈ ലക്കം എഴുത്ത് മാസിക മുൻഗണന നല്കുന്നത്.
Ezhuthu Magazine Description:
Verlag: LIPI
Kategorie: Art
Sprache: Malayalam
Häufigkeit: Monthly
Jesuits of Kerala has launched an Institute for promoting peace and international relations. In the contemporary context of consumerism, materialism, violence, ethnic conflict and religious fundamentalism, the institute named Loyola Institute of Peace and International Relations (LIPI), hopes to achieve its goals through strategic plans for research facilities, publications, conferring academic degrees, establishing peace forums, seminars and conferences on peace and campaigns to popularize the theme of peace.
The first project of the Institute is the publication of a literary-cultural-scientific magazine in Malayalam titled EZHUTHU: Chinthikkunna Hrudayangalkku which was launched on 1 November 2015. The leading literarians, cultural leaders, scientists, and philosophers contribute to its volumes.
- Jederzeit kündigen [ Keine Verpflichtungen ]
- Nur digital