ജീവനെന്നത് നമ്മുടെ അറിവിന്റെ നാഴിയിലും വെള്ളിക്കോലിലും ഒതുങ്ങുന്ന ഒരു പ്രതിഭാസമല്ല. ജീവിയെ ന്നതിന്റെ സാമാന്യമായ വിശേഷണത്തിനുമപ്പുറത്ത് നിർവചിക്കാനാവാത്ത ഒട്ടനവധി സമസ്യകളുടെ ഒരു സമഗ്രതയാണത്. ജീവ ശാസ്ത്രശാഖയ്ക്ക് കണ്ടെത്താനായി ഇനിയുമെത്രയോ സമസ്യകൾ ഓരോ ജീവനിലും ബാക്കി കിടക്കുന്നു.
സഞ്ചലനഗുണമുള്ളതുമാത്രമാണ് വനെന്ന കേവലധാരണകളെ നിരസിക്കുന്ന ധാരാളം ശാസ്ത്രീയമായ അറിവുകൾ ശാസ് തലോകമിന്ന് സ്വായത്തമാക്കിക്കഴിഞ്ഞിട്ടു ണ്ട്. നമ്മുടെ പ്രജഞയെ വിഭ്രമിപ്പിക്കുംവിധം വിസ്മയാവഹമായ ഒട്ടധികം സമസ്യകളുടെ സംഘാതമാണ് ജീവിയെന്ന് ഇന്ന് ശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇനിയുമെത്രയോ കണ്ടെത്താൻ ബാക്കിയാണ്. തന്റെ ബുദ്ധിക്കും വിവേകത്തിനും കടന്നു ചെല്ലാനാവുന്ന ഇടങ്ങളിലെല്ലാം വിരാജിക്കുന്ന മനുഷ്യന്, ഇനിയും തുറന്നുകിട്ടാത്ത അജ്ഞേയവും അപ്രാപ്യവുമായ അറിവിന്റെ അനന്തവിസ്താരങ്ങൾ താണ്ടി മുന്നേറാനുണ്ട്.
കലയും ശാസ്ത്രവും മനുഷ്യരാശിയുടെ വികാസചരിത്രത്തിന്റെ അടയാളങ്ങളാണ്. ശാസ്ത്രത്തിൽ കലയുടെ ചില സൗന്ദര്യപരമായ ഘടകങ്ങൾ കുടികൊള്ളുന്നുണ്ട്. കലയിൽ ശാസ്ത്രീയ ജ്ഞാനങ്ങളുടെ അന ന്തമായ തന്മാത്രകൾ ഒളിഞ്ഞിരിപ്പുണ്ട്. ശാ സ്ത്രത്തിന്റെ മുന്നേറ്റത്തെ എക്കാലവും സുഗമമാക്കുന്നതിൽ ഭാവനകൾക്ക് വലിയ സ്ഥാനമുണ്ട്. മനുഷ്യന്റെ ഭാവനകളിൽ നിന്ന് കല ഉരുവം കൊളളുന്നത് പോലെയാണ് ശാസ്ത്രവും സംജാതമാകുന്നത്. രണ്ടും സൃഷ്ടിക്കപ്പെടുന്നത് ആദ്യം മനുഷ്യന്റെ ഭാവനയിലാണ്. പിന്നീടാണ് അവ ജ്ഞാനത്തെ പുൽകുന്നത്. ശാസ്ത്രം പൂർണമായും യുക്തിയിൽ നിലകൊളളുമ്പോൾ കല അയുക്തികതയുടെ ലാവണ്യപഥങ്ങളിലും വിരാജിക്കുന്നു. ഒരു മനുഷ്യസത്തയുടെ ജൈവഘടകം ഇത്തരം വൈരുദ്ധ്യങ്ങളുടെ സാകല്യമാണ്. ഒരു മനുഷ്യന്റെ സത്തയ്ക്കും അസ്തിത്വത്തിനുമപ്പുറം യഥാർത്ഥത്തിൽ നിലനിൽക്കുന്നത് ജൈവഘടനയിലെ ഈ വൈരുദ്ധ്യം തന്നെയാണ്. ഭൗതികമായ വിശേഷ്യത്തിന്റെയോ സാമാന്യത്തിന്റെയോ ഒരു സംജ്ഞയെന്നതിലപ്പുറം മനുഷ്യസത്തയെ സാർത്ഥകമാക്കുന്നത് പ്രകൃതിയുടെ സൂക്ഷ്മസുതാര്യമായ ഈ വൈരുദ്ധ്യം തന്നെയാകുന്നു.
Diese Geschichte stammt aus der February 2024-Ausgabe von Santham Masika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der February 2024-Ausgabe von Santham Masika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
സ്ത്രീവിരുദ്ധത സമൂഹികമാധ്യമങ്ങളിൽ
സ്ത്രീവിരുദ്ധത ഒരു ആഗോളപ്രശ്നമാണ്. പ്രത്യേകിച്ചും രാഷ്ട്രീയത്തിന്റെ അങ്കത്തട്ടിൽ അത് തീവ്രമായ അക്രമവും, അധിക്ഷേപവും, വാക്കുകൊണ്ടുള്ള ബലാത്സംഗവും, അശ്ലീല പരാമർശവും, ഭീഷണി യുമടങ്ങുന്ന പ്രകടനങ്ങളാണ്. അധികാരത്തെ അഭിമുഖീകരിക്കാൻ സാമൂഹിക മൂലധനം ആവശ്വമാണ്. അതുകൊണ്ട് സവിശേഷാധികാരമുള്ള സ്ത്രീകൾ പിടിച്ചു നിൽക്കുകയും സവിശേഷധികാരത്തിന് പുറത്തുള്ള സ്ത്രീകൾ ഇതിലൂടെ കാണാതാക്കപ്പെടുകയും ചെയ്യുന്നു. പൊതുഇടങ്ങളിൽ നിന്നും സമൂഹിക മാധ്യമങ്ങളിൽ നിന്നും കൂട്ടമായ ആക്രമണമാണ് അവർ നേരിടുന്നത്.
തുടിമൊഴികൾ നിലച്ചു
ഈയിടെ അന്തരിച്ച കെ.ജെ.ബേബിയ്ക്ക് പ്രണാമം. വയനാട്ടിലെ ആദിമനിവാസികളെക്കുറിച്ച് നിരന്തരമായി പഠിക്കുകയും അവരുടെ പുരാവൃത്തങ്ങളും പാട്ടുകളും തുടിയും താളവും ഹൃദിസ്ഥമാക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു; കെ.ജെ.ബേബി.
മാട്ടീർ ഗൊഡോ മാഖാ മാനുഷ് മണ്ണിന്റെ മണമുള്ള ജനങ്ങൾ
ബംഗാളിന്റെ ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര
കലയുടെ ലാവണ്യ വിചാരങ്ങൾ
മനുഷ്യനും കലയും തമ്മിലുള്ള ബന്ധമെന്ത്? മനുഷ്യന്റെ ചരിത്രത്തിൽ നിന്ന് വിമുക്തി നേടിക്കൊണ്ട് കലയ്ക്ക് അസ്തിത്വം സാധ്യമാണോ? മുതലാളിത്തം കലയിൽ പ്രവർത്തിക്കുന്നത് എങ്ങനെ? ശിൽപിയും ചിത്രകാരനും കലാനിരൂപകനുമായ ഗായത്രിയുടെ ലേഖനം.
ഉത്തരാധുനിക മനുഷ്യർക്ക് ചിരിക്കണമെന്നേയുള്ളൂ ചൂണ്ടിക്കാട്ടണമെന്നില്ല കാർട്ടൂണിസ്റ്റ് വേണു
കാർട്ടൂണിന് പത്രങ്ങൾ വേണ്ട പ്രാധാന്യം നൽകുന്നില്ല. എഡിറ്റർമാർ രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം പുലർത്താൻ തുടങ്ങി യതോടെ രാഷ്ട്രീയ വിമർശനം പത്രത്തിൽ പ്രസിദ്ധീകരിക്കാൻ പറ്റാതായി. ആർ.കെ ലക്ഷ്മണിന്റെ കാർട്ടൂണുകൾക്ക് എഡിറ്റോറിയലിനും മീതെയായിരുന്നു സ്ഥാനം. ലക്ഷ്മൺ, അബു എബ്രഹാം, ഒ.വി.വിജയൻ എന്നിവരോട് വലിയ ആരാധന. എന്റെ കാർട്ടൂണുകൾ സമ്പൂർണമായി സമാഹരിക്കാൻ സാധ്യതയില്ലാത്ത കാലം. - ഞാൻ ഒരു സായിഭക്തൻ.
ദാമ്പത്യവും മനസ്സും ജോർജിന്റെ തിരഭാഷ്യങ്ങൾ
രണ്ടുകാലത്തിൽ, രണ്ടുസാഹചര്യങ്ങളിൽ, അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങളുടെ, ഗോപിയുടെയും വാസന്തിയുടെയും മനക്കലക്കങ്ങൾക്ക് കാരണമായ ജീവിതപശ്ചാത്തലങ്ങൾ താരതമ്യാത്മകമായി പരിശോധിക്കുന്ന ലേഖനം
ചായക്കടയുടെ സാമൂഹിക ശാസ്ത്രം
ലേഖനം