കോവിഡ് മഹാമാരിയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മഹാമാരി പ്രതിരോധത്തിനുള്ള നിരവധി സംരംഭങ്ങള്‍ പല രാജ്യങ്ങളും ചില സ്വകാര്യ ഏജസികളും ആരംഭിച്ചിട്ടുണ്ട്. കോവിഡ് വ്യാപിക്കുന്നതിനു മുന്‍പ് സാഴ്സ്, മെഴ്സ്, എബോള, നിപ തുടങ്ങിയവ വിവിധ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇത്തരം രോഗങ്ങള്‍ അടിക്കടി പ്രത്യക്ഷപ്പെട്ടു തുടങ്ങിയ സാഹചര്യത്തില്‍ ഇനി അടുത്ത മഹാമാരി എന്തായിരിക്കും എന്ന ചോദ്യം പല വിദഗ്ധരും ഉന്നയിച്ചിരുന്നു. സാഴ്സ്, മെഴ്സ്, ഫ്ളു എന്നീ പകര്‍ച്ചവ്യാധികളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ജനിതകമാറ്റം സംഭവിക്കാനിടയുള്ള കൊറോണാ വൈറസ് അല്ലെങ്കില്‍ ഫ്ളു വൈറസു മൂലമുള്ള ഒരു മഹാമാരിയായിരിക്കും ഇനി എന്നും പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ വേണ്ടത്ര ഗൌരവത്തില്‍ പരിഗണിക്കപ്പെടാതെ പോയതിന്റെ തിക്തഫലം കൂടിയായിരുന്നു കോവിഡ് വ്യാപനം.
സാര്‍വദേശീയതലത്തില്‍ വ്യാപിക്കാന്‍ സാധ്യതയുള്ള 15 രോഗങ്ങളുടെ നിയന്ത്രണത്തിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിച്ച സഹായരേഖ ലോകാരോഗ്യസംഘടന 2018-ല്‍ പ്രസിദ്ധീകരിച്ചിരുന്നു. കോളറ, പ്ലേഗ്, മഞ്ഞപ്പനി എന്നിവ വീണ്ടും പ്രത്യക്ഷപ്പെടുകയും പുതിയ രോഗങ്ങള്‍ ആവിര്‍ഭവിക്കുകയും ചെയ്യിരിക്കുന്ന സാഹചര്യത്തില്‍ പകര്ച്ചവ്യാധിനിയന്ത്രണത്തിനും നിരീക്ഷണത്തിനും ലോകരാജ്യങ്ങള്‍ പരസ്പരസഹകരണത്തോടെ പ്രതിരോധസംവിധാനങ്ങള്‍ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത ഈ രേഖയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം മാര്‍ഗനിര്‍ദേശങ്ങളും പെരുമാറ്റ ച്ചട്ടങ്ങളും ഗാരവമായി പരിഗണിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ പലതും പരാജയപ്പെട്ടുവെന്നാണ് കോവിഡ്കാലത്തുണ്ടായ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.
Diese Geschichte stammt aus der October 2022-Ausgabe von Mathrubhumi Arogyamasika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 2022-Ausgabe von Mathrubhumi Arogyamasika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്