ഇപ്പോഴത്തെ ട്രെൻഡുകളിലൊന്നാണ് മുടി കളർ ചെയ്യുന്നത്. ഇതിന് യുവാക്കളെന്നോ മധ്യവയസ്ക രെന്നോ വ്യത്യാസമില്ല. ഭൂരിഭാഗം പേരും ഭാഗികമായാണ് മുടിയ്ക്ക് നിറം നൽകുന്നത്. ചിലരാകട്ടെ, മുടി പൂർണമായും കളർ ചെയ്യാറുണ്ട്.
കളർ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യാം. കാരണം, കളർ ചെയ്യുന്ന മുടിയിഴകൾക്ക് ബലം കുറയും. ബ്ലീച്ച് ചെയ്ത ശേഷമാണ് മുടിക്ക് നിറം നൽകുന്നതെങ്കിൽ ആ മുടിയിഴകൾ കൂടുതൽ ദുർബലമാകും. എന്നാൽ, ഹെയർ കളറിങ്ങിൽ വിദഗ്ധരായവരുടെ മേൽനോട്ടത്തിൽ മുടി കളർ ചെയ്യുമ്പോൾ മുൻകാലത്തെ അത്രയും പ്രശ്നങ്ങൾ പൊതുവേ ഉണ്ടാകാറില്ല.
പരിചയസമ്പന്നരായ സ്റ്റൈലിസ്റ്റിന്റെ മേൽനോട്ടത്തിൽ മാത്രം കളറിങ്ചെയ്യുക. മുടിയുടെ സ്വഭാവമറിഞ്ഞ് അതിന് യോജിച്ച രീതികൾ നിർദേശിക്കാൻ അവർക്ക് കഴിയും.
നിറം നൽകുന്നത് അതിലടങ്ങിയിരിക്കുന്ന രാസ ഘടകങ്ങൾ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കാനിടയാക്കിയേക്കും. അതിനാൽ മുടിയുടെ സ്വഭാവം, ഉപയോഗിക്കു ന്ന നിറത്തിന്റെ പ്രത്യേകതകൾ എന്നിവ കൃത്യമായി മനസ്സിലാക്കി വേണം കളർ ചെയ്യാൻ.
നിറം നൽകുന്നതിന് ഒരു ദിവസം മുൻപ് മുടി കണ്ടീഷൻ ചെയ്യുന്നത് നല്ലതാണ്. നിറം നൽകിയ മുടിക്കായി പ്രത്യേകം തയ്യാറാക്കിയ കളർ പ്രൊട്ടക്ഷനുള്ള ഷാംപൂവും കണ്ടീഷണറും മാത്രം ഉപയോഗിക്കുക.
Diese Geschichte stammt aus der May 2023-Ausgabe von Mathrubhumi Arogyamasika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 2023-Ausgabe von Mathrubhumi Arogyamasika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്