വയനാട് സുൽത്താൻബത്തേരിയിലെ കല്ലൂരിൽ നിന്ന് നൂറ് കിലോമീറ്ററിലേറെ ദൂരമുണ്ട് കോഴിക്കോട്ടേക്ക്. മുത്തങ്ങ വന്യജീവി സങ്കേതത്തിനടുത്തുള്ള വീട്ടിൽനിന്ന് താമരശ്ശേരി ചുരവും പിന്നിട്ട് ആംബുലൻസിൽ കോഴിക്കോട്ടെ ആശുപത്രിയിലെത്തിക്കുമ്പോൾ മരണത്തിനും ജീവിതത്തിനുമിടയിലെ അനിശ്ചിതത്വത്തിലായിരുന്നു സുരേഷ്. അത്യപൂർവ്വമായ ഒരു രോഗാവസ്ഥയിൽ നിന്ന് ഡോക്ടർമാർ പതുക്ക പതുക്കെ സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.
ഒരു ഛർദി, മരണത്തിന്റെ പടിവാതിൽക്കൽ എത്തിച്ചുവെന്ന് ഇനിയും വിശ്വസിക്കാനാവുന്നില്ല സുരേഷിന്. ജീവൻ തിരിച്ചു പിടിച്ച ഓർമകൾ സുരേഷ് പങ്കുവച്ചു.
“2021 ഒക്ടോബർ 30-ന് രാത്രി ചപ്പാത്തിയും കൂൺകറിയും പാൽകാപ്പിയും കഴിച്ചാണ് പതിവുപോലെ ഉറങ്ങാൻ കിടന്നത്. അർധരാത്രി കഴിഞ്ഞപ്പോൾ വയറിന് അസ്വസ്ഥത തോന്നി. രണ്ടുതവണ ഛർദിച്ചു. കാര്യമായൊന്നും പുറത്തേക്ക് വന്നില്ല. പിന്നീട് രണ്ടുതവണകൂടി ശക്തിയായി ഛർദിച്ചു. എന്നിട്ടും ഒന്നും പുറത്തേക്ക് വന്നില്ല. നെഞ്ചിൽ ആകെ നീറ്റലും വേദനയും. പറഞ്ഞറിയിക്കാനാവാത്ത അസ്വസ്ഥതയും. ബുദ്ധിമുട്ട് കൂടിയതോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. അവിടെനിന്ന് വേദന സംഹാരിയാണ് നൽകിയത്. വീട്ടിൽ തിരിച്ചെത്തിയെങ്കിലും ഉറങ്ങാൻ പറ്റിയില്ല. അസ്വസ്ഥതകൾ കൂടി. ശ്വാസംമുട്ടാൻ തുടങ്ങി. ഭാര്യയുടെ സഹോദരങ്ങളും ബന്ധുക്കളുമൊക്കെ വീട്ടിൽ ഉണ്ടായിരുന്നത് രക്ഷയായി. നേരം പുലരുമ്പോഴേക്കും വീണ്ടും ബത്തേരിയിലെത്തന്നെ മറ്റൊരു ആശുപത്രിയിലേക്ക് പോയി. അപ്പോഴേക്കും ബി.പി. കുറഞ്ഞു തുടങ്ങിയിരുന്നു.
Diese Geschichte stammt aus der April 2023-Ausgabe von Mathrubhumi Arogyamasika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 2023-Ausgabe von Mathrubhumi Arogyamasika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്