പ്രായമായവരുടെ വീട്
Vanitha Veedu|July 2024
ഒരിക്കൽ പ്രായമാകും, അല്ലെങ്കിൽ പ്രായമുള്ളവർ വിട്ടിലുണ്ടാകും... ഇത് ആലോചിച്ചു വേണം വീട് നിർമിക്കാൻ
ശ്രീദേവി
പ്രായമായവരുടെ വീട്

വീട് വയ്ക്കുമ്പോൾ ചെറുപ്പമായിരിക്കും. പ്രായമുള്ളവർക്ക് ആവശ്യം വരുന്ന ചില കാര്യങ്ങളെക്കുറിച്ച് ആരും ചിന്തിക്കില്ല. എന്നാൽ മാതാപിതാക്കൾ പ്രായമാകുമ്പോഴും അസുഖബാധിതരാകുമ്പോഴുമൊക്കെയാകും വീട്ടിൽ ചില സൗകര്യങ്ങൾ ഇല്ല എന്ന കാര്യം ശ്രദ്ധയിൽപ്പെടുക. വീട് വയ്ക്കുമ്പോൾത്തന്നെ ചില കാര്യങ്ങൾ മുൻകൂ ട്ടിക്കണ്ട് പ്രവർത്തിച്ചാൽ ഭാവിയിലെ കുത്തിപ്പൊളിക്കലുകൾ ഇല്ലാതാക്കാം; അതിലേറെ അനാവശ്യ ടെൻഷൻ ഒഴിവാക്കാം.

കൈപ്പിടികൾ ഒഴിവാക്കരുത്

സിറ്റ്ഔട്ടിലെ പടികളോടു ചേർന്നു പിടിച്ചു കയറാൻ ഹാൻഡ്റെയിൽ കൊടുക്കണം. റെയിലിങ് ഇല്ലാത്ത ഡിസൈനുകൾ ഗോവണിയിൽ ഇപ്പോൾ വ്യാപകമാണെങ്കിലും അത് പ്രായമായവരെയും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെയും പ്രയാസപ്പെടുത്താൻ സാധ്യതയുണ്ട്. ടോയ്ലറ്റിൽ നിന്നും ബാത് സ്റ്റൂളിൽ നിന്നും എഴുന്നേൽക്കാൻ സഹായിക്കുന്ന വിധത്തിൽ റെയിലിങ്ങുകൾ സ്ഥാപിക്കുന്നതും നല്ലതാണ്.

കട്ടിലിൽത്തന്നെ സ്ഥാപിക്കാവുന്ന ബെഡ് റെയിലിങ്ങുകളും വിപണിയിലുണ്ട്. പിടിച്ച് എഴുന്നേൽക്കാൻ മാത്രമല്ല, എഴുന്നേൽക്കാനുള്ള ശ്രമത്തിനിടെ കട്ടിലിൽ നിന്ന് വീഴാതിരിക്കാനും ഇത് സഹായിക്കും. നീളവും ഉയരവും അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന ബെഡ് റെയിലിങ്ങുകൾ വിപണിയിൽ ലഭിക്കും.

നല്ല പ്രകാശം

ചലനമുണ്ടാകുമ്പോൾ താനേ തെളിയുന്ന, മൂവ്മെന്റ് സെൻസറിങ് ലൈറ്റുകൾ മുറിയിലും ബാത്റൂമിലേക്ക് പോകുന്ന വഴിയിലും സ്ഥാപിക്കുന്നത് നന്നായിരിക്കും. കട്ടിലിൽ ഇരുന്ന് പ്രവർത്തിപ്പിക്കാവുന്ന വിധത്തിൽ ലൈറ്റ് സ്വിച്ച് മാത്രമല്ല, കോളിങ് ബെല്ലും സ്ഥാപിക്കണം.

വായുസഞ്ചാരവും സൂര്യപ്രകാശവും ഏതുപ്രായത്തിലുള്ളവരുടെ മുറിയിലും ആവശ്യമാണ്. പ്രായമായവരുടെ കാര്യത്തിൽ ഇത് പ്രത്യേകം ശ്രദ്ധിക്കണം. പകൽ ജനലുകൾ തുറന്നിടുക, മുറിയിൽ വായുസഞ്ചാരം ഉറപ്പാക്കുക. മഞ്ഞും മഴയും കിളികളും മരങ്ങളുമൊക്കെ കാണാവുന്ന വിധത്തിൽ വേണം പുറത്തിറങ്ങാൻ പറ്റാത്തവരുടെ മുറി ക്രമീകരിക്കാൻ മുറിയിൽ ഫിഷ് ടാങ്കോ ചെടികളോ ഒക്കെ വയ്ക്കുന്നത് ചിലർ ആസ്വദിക്കും. കൂടുതൽ നേരം ഇരിക്കേണ്ടി വന്നാൽ അതിന് സൗകര്യമൊരുക്കണം. ചാരുകസേരയോ കാൽ ഉയർത്തിവയ്ക്കാവുന്ന റിക്ലൈനറോ മുറിയിൽ ഇടാം. പ്രായമായവരുടെ മുറിയിൽ ടിവി ഉണ്ടാകുന്നത് വിരസതയകറ്റാൻ നല്ലതാണ്. മക്കളും പേരക്കുട്ടികളുമൊക്കെ വിദേശത്തുള്ളവർക്ക് വീഡിയോ കോൾ ടിവിയിലേക്ക് കണക്ട് ചെയ്ത് സംസാരിക്കാനുള്ള സൗകര്യവും ഒരുക്കാം.

Diese Geschichte stammt aus der July 2024-Ausgabe von Vanitha Veedu.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der July 2024-Ausgabe von Vanitha Veedu.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHA VEEDUAlle anzeigen
അടുക്കള പുതുമകളും പുതുക്കലും
Vanitha Veedu

അടുക്കള പുതുമകളും പുതുക്കലും

അടുക്കള പുതിയതായി പണിയാനും പുതുക്കാനും ആഗ്രഹിക്കുന്നവർക്ക് പുതുപുത്തൻ ട്രെൻഡുകൾ ഇതാ...

time-read
3 Minuten  |
August 2024
കുറഞ്ഞ ചെലവിൽ കൂടുതൽ മാറ്റ്
Vanitha Veedu

കുറഞ്ഞ ചെലവിൽ കൂടുതൽ മാറ്റ്

വീടൊരുക്കൽ ഒരു അഭിനിവേശമായി മാറ്റിയ അന്നയ്ക്ക് വീടിനെക്കുറിച്ച് വ്യക്തമായ നയമുണ്ട്

time-read
1 min  |
August 2024
മാൻ കൊമ്പൻ ഫേൺ
Vanitha Veedu

മാൻ കൊമ്പൻ ഫേൺ

മാൻ കൊമ്പിനോട് സാദൃശ്യമുള്ള ഇലകളാണ് സ്റ്റാഗ്ഹോൺ ഫേണിനെ ആകർഷകമാക്കുന്നത്

time-read
1 min  |
August 2024
സുരക്ഷ നൽകും ക്യാമറക്കണ്ണുകൾ
Vanitha Veedu

സുരക്ഷ നൽകും ക്യാമറക്കണ്ണുകൾ

25,000 രൂപയുണ്ടോ...? എങ്കിൽ വീടിനു നൽകാം ഹൈടെക് സുരക്ഷ സിസിടിവി വയ്ക്കും മുൻപ് അറിയേണ്ട കാര്യങ്ങൾ ഇതാ...

time-read
3 Minuten  |
July 2024
പ്രായമായവരുടെ വീട്
Vanitha Veedu

പ്രായമായവരുടെ വീട്

ഒരിക്കൽ പ്രായമാകും, അല്ലെങ്കിൽ പ്രായമുള്ളവർ വിട്ടിലുണ്ടാകും... ഇത് ആലോചിച്ചു വേണം വീട് നിർമിക്കാൻ

time-read
3 Minuten  |
July 2024
പറുദീസ പക്ഷിച്ചെടി
Vanitha Veedu

പറുദീസ പക്ഷിച്ചെടി

ഇന്തൊനീഷ്യൻ ബേർഡ് ഓഫ് പാരഡൈസ് ഹെലിക്കോണിയ വിഭാഗത്തിൽപ്പെട്ട പൂച്ചെടിയാണ്

time-read
1 min  |
July 2024
മരം ഒരു നിയോഗം
Vanitha Veedu

മരം ഒരു നിയോഗം

30 വർഷമായി തടികൊണ്ട് ഫർണിച്ചർ നിർമിക്കുന്ന കമ്പനി. അതിനായി നാളിതുവരെ ഒരു മരക്കൊമ്പു പോലും മുറിക്കേണ്ടി വന്നിട്ടില്ല!

time-read
2 Minuten  |
June 2024
ഇന്റീരിയർ ഒന്നു മാറ്റിപ്പിടിച്ചാലോ...
Vanitha Veedu

ഇന്റീരിയർ ഒന്നു മാറ്റിപ്പിടിച്ചാലോ...

ഇന്റീരിയർ ബോറടിപ്പിക്കുന്നു എന്നു തോന്നുന്നുണ്ടെങ്കിൽ ചില പരീക്ഷണങ്ങളാവാം

time-read
1 min  |
June 2024
ഒരു വീട് പണിയാൻ എത്രനാൾ വേണം?
Vanitha Veedu

ഒരു വീട് പണിയാൻ എത്രനാൾ വേണം?

കൃത്യമായി പ്ലാൻ ചെയ്താൽ ഇടത്തരം വലുപ്പമുള്ള വീട് പണിയാൻ പത്ത് മാസം മുതൽ ഒരു വർഷം വരെയേ സമയമെടുക്കു

time-read
1 min  |
June 2024
വീട്: ഓർമകൾ നിറയുമിടം
Vanitha Veedu

വീട്: ഓർമകൾ നിറയുമിടം

ഭിത്തികൾക്കും അലങ്കാരങ്ങൾക്കുമപ്പുറം വീടിനെ വീടാക്കുന്ന ചിലതുണ്ടെന്നു പറയുന്നു പർവിൺ ഹഫീസ്

time-read
2 Minuten  |
June 2024