പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
Vanitha Veedu|December 2024
പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ

ഐശ്വര്യം നിറയുന്ന വീടാണ് ഏവരുടെയും സ്വപ്നം. ദൈവിക സാന്നിധ്യം നിറയുന്ന പൂജാ മുറികൾ അതിനു സഹായിക്കുമെന്നു കരുതുന്നവരാണ് അധികവും. അതുകൊണ്ടു തന്നെ എത്ര ചെറിയ വീട്ടിലും പ്രെയർ ഏരിയ ഒരുക്കി വരുന്നു. പഴയതു പോലെ വിശാലവും കൊത്തുപണികൾ നിറഞ്ഞതുമായ പൂജാ മുറികൾക്കു പകരം ചെറുതും ലളിതവുമായ പ്രെയർ ഏരിയകളാണ് ട്രെൻഡ്. കാണാൻ സുന്ദരം, വൃത്തിയാക്കാൻ എളുപ്പവും. പൂജാ മുറികളിലെ പുതു ഡിസൈനുകൾ പരിചയപ്പെടാം.

പരമ്പരാഗത ഭംഗിയോടെ

വീട്ടുകാർക്ക് നമസ്കരിക്കാനുള്ള സൗകര്യത്തിനാണ് വീതി കുറഞ്ഞ് നീളം കൂടിയ പൂജാ മുറി പ്രത്യേകമായി നൽകിയത്. പരമ്പരാഗത ഭംഗിക്കായി ഒരു ചുമരിൽ ചെങ്കല്ല് ക്ലാഡിങ് ചെയ്തു. പ്രധാന വിഗ്രഹത്തിനു പിന്നിൽ സ്റ്റോൺ ക്ലാഡിങ്. പടികൾ നൽകി അതിലാണ് വിളക്കും അനുബന്ധ സാമഗ്രികളും വൃത്തിയാക്കാൻ എളുപ്പത്തിന് ഗ്രാനൈറ്റ് പാകിയ പടികളിൽ പൂജാ സാധനങ്ങൾ സൂക്ഷിക്കാൻ സ്റ്റോറേജുണ്ട്. വെള്ള ചുമരിൽ നീഷുകൾ നൽകി ദശാവതാര വിഗ്രഹങ്ങൾ വച്ചു.

കടപ്പാട്: ആർക്കിടെക്ട് ആതിര പ്രകാശ്, കൊച്ചി

സിമന്റ് ടെക്സ്ചർ ഫിനിഷിൽ

ഭിത്തി ഉള്ളിലേക്കെടുത്ത് "നീഷ് ഏരിയ' ഒരുക്കിയാണ് പയർ ഏരിയ ക്രമീകരിച്ചത്. ചുമരിന്റെ മധ്യഭാഗം സിമന്റ് ടെക്സ്ചർ ഫിനിഷ് നൽകി ഹൈലൈറ്റ് ചെയ്തു. അതിൽ രണ്ട് കോപ്പർ സ്ട്രിപ്പുകൾ നൽകി കൂടുതൽ ഭംഗിയേകി. ചുമരിൽ യേശുവിന്റെ ചിത്രം നൽകി രണ്ട് തട്ടുകൾ നൽകി അതിലും രൂപങ്ങൾ വച്ചിട്ടുണ്ട്. മുകളിൽ സ്പോട്ട് ലൈറ്റുമുണ്ട്.

താഴെ സ്റ്റോറേജ് നൽകി. ഗ്രേ വുഡ് കൊണ്ടുള്ള സ്റ്റോറേജ് കൗണ്ടറിൽ രൂപങ്ങൾക്കും ചിത്രങ്ങൾക്കുമൊപ്പം ബൈബിളും മെഴുകുതിരികളും വച്ചിട്ടുണ്ട്. ഗ്രേ നിറത്തിലുള്ള സ്റ്റോറേജ് യൂണിറ്റിന് തടി കൊണ്ടുള്ള കൈപ്പിടികൾ അഴകേകുന്നു. നിലത്തു മുട്ടാതെ ഫ്ലോട്ടിങ് രീതിയിൽ സ്റ്റോറേജ് നൽകിയതിനാൽ വൃത്തിയാക്കാൻ എളുപ്പമാണ്.

കടപ്പാട്: ഡിലൈഫ് ഇന്റീരിയേഴ്സ്, കൊച്ചി

Diese Geschichte stammt aus der December 2024-Ausgabe von Vanitha Veedu.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der December 2024-Ausgabe von Vanitha Veedu.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHA VEEDUAlle anzeigen
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
Vanitha Veedu

തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ

കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ

time-read
1 min  |
December 2024
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
Vanitha Veedu

വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി

പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു

time-read
2 Minuten  |
December 2024
വമ്പൻ നമ്പർ വൺ
Vanitha Veedu

വമ്പൻ നമ്പർ വൺ

നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്

time-read
3 Minuten  |
December 2024
ഇലകളിൽ തേടാം നിറവൈവിധ്യം
Vanitha Veedu

ഇലകളിൽ തേടാം നിറവൈവിധ്യം

ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം

time-read
2 Minuten  |
December 2024
രണ്ടാം വരവ്
Vanitha Veedu

രണ്ടാം വരവ്

ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!

time-read
2 Minuten  |
December 2024
Merry Chirstmas
Vanitha Veedu

Merry Chirstmas

ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ

time-read
1 min  |
December 2024
ടെറസിലും ടർഫ്
Vanitha Veedu

ടെറസിലും ടർഫ്

ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.

time-read
1 min  |
December 2024
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
Vanitha Veedu

പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ

പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ

time-read
2 Minuten  |
December 2024
Stair vs Stair
Vanitha Veedu

Stair vs Stair

സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്

time-read
1 min  |
December 2024
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ
Vanitha Veedu

പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ

ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.

time-read
2 Minuten  |
December 2024