അപകടങ്ങൾ, മാരകരോഗങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം മൂലം വ്യക്തികൾക്ക് ഭീമമായ നാശനഷ്ടങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. മരണം, ഭാരിച്ച ചികിത്സാചെലവുകൾ, വസ്തുവകകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവ കുടുംബങ്ങളുടെ താളംതെറ്റിക്കുകയും വലിയ സാമ്പത്തിക ബാധ്യതയിലേക്കു തള്ളിവിടുകയും ചെയ്യും. ബന്ധുക്കൾക്കോ സമൂഹത്തിനോ സർക്കാരിനോ ഈ നഷ്ടങ്ങൾ നികത്താൻ കഴിയില്ല എന്നതും വസ്തുത തന്നെ. ഇവിടെ പരിഹാരം ഒന്നേയുള്ളൂ. ആവശ്യമായ വിവിധതരം ഇൻഷുറൻസ് കവറേജ് ഓരോ വ്യക്തികൾക്കും കുടുംബങ്ങൾക്കും ഉറപ്പാക്കുക.
മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തത്തോടെ സർക്കാരുകൾക്ക് കുറഞ്ഞ ചെലവിൽ ഇതു സാധ്യമാക്കാനാകും. സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്ക് തികച്ചും സൗജന്യമായും ഇടത്തരക്കാർക്ക് പ്രീമിയത്തിൽ ഇളവു നൽകിയും ഉയർന്ന വരുമാനക്കാർക്ക് യഥാർഥ പ്രീമിയം നൽകിയും ഈ പദ്ധതിയിൽ ചേരാനുളള സംവിധാനം ഒരുക്കണം. ഈ ഡിജിറ്റൽ യുഗത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാനും അവരിൽ നിന്നും പ്രീമിയം ഈടാക്കാനും എളുപ്പമാണ്. എല്ലാത്തരം ദുരന്തങ്ങളിലും പിടിച്ചുനിൽക്കാനുള്ള സാമ്പത്തികസംരക്ഷണം രാജ്യത്തെ ഓരോ വ്യക്തിക്കും ഉറപ്പാക്കാൻ സർക്കാരിനു കഴിയും. ആവശ്യകത ബോധ്യപ്പെടുകയും താങ്ങാവുന്ന ചെലവിൽ സംരക്ഷണം ഉറപ്പാക്കാമെന്നു തിരിച്ചറിയുകയും ചെയ്താൽ സ്വാഭാവികമായും ജനങ്ങൾ പദ്ധതിയിൽ പങ്കാളികളാകാൻ മുന്നോട്ടുവരും. പേരിനുമാത്രം ഇത്തരം പദ്ധതികൾ നടപ്പിലാക്കാതെ മുഴുവൻ ജനങ്ങളെയും പങ്കാളികളാക്കിയാൽ ഒരു പരിധിവരെ സർക്കാരിനും വലിയ സാമ്പത്തിക ബാധ്യതകളിൽ നിന്നും കരകയറാൻ കഴിയും. ഇനിയും വൈകാതെ സംരക്ഷണകാര്യങ്ങളിൽ ഒരു ദേശീയ നയം ഉണ്ടാകുകയാണു വേണ്ടത്. ഇതിനു വേണ്ട ചില നിർദേശങ്ങളാണ് സമ്പാദ്യം മുന്നോട്ടുവയ്ക്കുന്നത്.
ആരോഗ്യ ഇൻഷുറൻസ്
എല്ലാവർക്കും അനിവാര്യമാണ് ആരോഗ്യ ഇൻഷുറൻസ്. ഈ മേഖല നേരിടുന്ന വലിയ പ്രശ്നം ഉയരുന്ന ചികിത്സാ ചെലവാണ്. ഒരു നിശ്ചിത ചികിത്സയുടെ ചെലവിനു കൃത്യമായ നിരക്കേ പോളിസിയിലൂടെ നൽകാവൂ. പക്ഷേ, ആശുപത്രികളുടെ നിലവാരമനുസരിച്ച് തരം തിരിച്ച് ഈ ചികിത്സാ ചെലവു നിശ്ചയിക്കാം. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ഏത് ആശുപത്രിയിലും ചികിത്സിക്കാനാകണം.
Diese Geschichte stammt aus der March 01, 2024-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 01, 2024-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി
കേരളത്തിൽ നടപ്പാക്കുക മെഡിസെപ്പ് പോലൊരു ദുരന്ത പദ്ധതിയാകുമോ?
എൻപിഎസ് നടപ്പാക്കിയ 2004 മുതൽ ഇതുവരെ ലക്ഷക്കണക്കിനു ജീവനക്കാർ കോടിക്കണക്കിനു തുകയതിൽ നിക്ഷേപിച്ചിട്ടുണ്ട്. സർക്കാർ വിഹിതമടക്കം നിക്ഷേപിച്ചു വളർത്തിയെടുത്ത ആ സമ്പത്ത് വളരെ വലുതാണ്
പ്രീമിയം സോപ്പിൽനിന്ന് മാസം 1.5 ലക്ഷം ലാഭം കൊയ്യുന്ന യുവസംരംഭക
കാസ്റ്റിക് സോഡയില്ലാതെ, അലോവേരയടക്കം ചേർത്തു നിർമിക്കുന്ന സോഷ് ഉടനെ വിദേശവിപണികളിലേക്കും എത്തും.
മനസ്സുവച്ചാൽ വഴികൾ ഇഷ്ടംപോലെ
വ്യവസായം തുടങ്ങാൻ ബാങ്ക് മൂന്നു ലക്ഷം രൂപ തന്നില്ലെന്ന് ആരെങ്കിലും പ്രധാനമന്ത്രിക്കു കത്തെഴുതുമോ?
സീറോ ബാലൻസിൽനിന്ന് ഒരു റെഡ് കാർപറ്റ് യാത്ര
തകർന്ന ക്രെഡിറ്റ് സ്കോർ മൂലം ഒരു വായ്പപോലും കിട്ടാതെ, സീറോ ബാലൻസ് അക്കൗണ്ടുമായി മൂന്നു മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കാർപറ്റ് കച്ചവടത്തിലേക്കിറങ്ങിയ ശാലിനി ജോസ്ലിന്റെ വേറിട്ട വിജയകഥ.
വിൽപ്പന:സോഷ്യൽ കോമേഴ്സ് കളം നിറയുമ്പോൾ
ലഘുസംരംഭകർക്ക് നൂലാമാലകളില്ലാതെ ഉൽപന്നങ്ങളോ സേവനങ്ങളോ കുറഞ്ഞ ചെലവിൽ വിറ്റഴിക്കാൻ മികച്ച വേദിയാകുകയാണ് സോഷ്യൽമീഡിയ
അസറ്റ് അലോക്കേഷൻ ഫണ്ട് നേടാം, വിവധ്വവൽക്കരണത്തിന്റെ ചാരുതയിൽ
നിക്ഷേപരംഗത്തു വിജയിക്കാൻ ഒന്നു പോരാ, രണ്ടോ അതിലധികമോ നിക്ഷേപ ആസ്തികൾ വേണം
നിങ്ങൾക്കും കിട്ടും നിഫ്റ്റിയെക്കാൾ നേട്ടം
നിഫ്റ്റി 50 സൂചികയിലെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫിൽ എസ്ഐപി നിക്ഷേപം വഴി നേട്ടം വർധിപ്പിക്കാനുള്ള സ്മാർട്ട് തന്ത്രം
നിഫ്റ്റി ഈ മാസം 27,000 മറികടന്നേക്കാം
യുഎസ് പലിശ കുറച്ചതോടെ സെപ്റ്റംബർ 24 ന് 26,000 എന്ന പുതിയ റെക്കോർഡ് കുറിച്ച് നിഫ്റ്റി ഒക്ടോബറിൽ 27,085 ലേക്കു മുന്നേറാനാണു സാധ്യത. റാലിയിൽ 26,205 ലും 26,561 ലും പ്രതിരോധവും തിരുത്തലിൽ 25,641 ലും 25,078 ലും പിന്തുണയും പ്രതീക്ഷിക്കാം.
സൈബർ തട്ടിപ്പ് പെരുകുന്നു കരുതിയിരിക്കാം; നഷ്ടപ്പെട്ട പണം വീണ്ടെടുക്കാം
പെരുകുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള വഴികളെക്കുറിച്ചും അറിയാം