കൃത്യമായി എല്ലാ വിഷയവും അതാതു ദിവസം സമയബന്ധിതമായി പഠിച്ചാൽ എളുപ്പത്തിൽ നല്ല മാർക്ക് നേടാമെന്നു എല്ലാവർക്കും അറിയാം. പക്ഷേ, ബഹുഭൂരിഭാഗവും അതു ചെയ്യുന്നില്ല. മറിച്ച് ഓരോ വർഷം, അല്ലെങ്കിൽ സെമസ്റ്റർ അവസാനിക്കുമ്പോഴും, അടുത്ത തവണ ആകട്ടെ, ഉഴപ്പൊക്കെ മാറ്റിവച്ച് കൃത്യമായി പഠിക്കാം എന്നു നിശ്ചയിക്കും. അതിനായി തയാറെടുപ്പ് തുടങ്ങുമെങ്കിലും പൂർത്തിയാക്കില്ല എന്നതാണ് യാഥാർഥ്യം. പിന്നെ തീരുമാനം നടപ്പാക്കൽ അടുത്ത വർഷത്തേക്കു മാറ്റിവയ്ക്കും. ഈ ശീലം തന്നെയാണ് പഠനം കഴിഞ്ഞു ജോലി നേടിയശേഷവും ഭൂരിപക്ഷം പേരും ഫിനാൻഷ്യൽ പ്ലാനിങ്ങിന്റെ കാര്യത്തിലും പിന്തുടരുന്നത്.
ഇങ്ങനെ വർഷങ്ങൾ കഴിയുകയും ഉത്തരവാദിത്തങ്ങൾ കൂടുകയും ചെയ്യുമ്പോഴാണ് സാമ്പത്തിക ഭാവിയെക്കുറിച്ച് ആശങ്കപ്പെടേണ്ട അവസ്ഥയുണ്ടാവുന്നത്. വീണ്ടുമൊരു പുതുവർഷത്തിലേക്കു കടക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക തീരുമാനങ്ങളെ സ്വയം അപഗ്രഥിച്ച്, പോരായ്മകളെ തിരിച്ചറിഞ്ഞ്, സാമ്പത്തികനില എങ്ങനെ മെച്ചപ്പെടുത്താനാകും എന്ന് ഓരോരുത്തരും ചിന്തിക്കുന്ന സമയമാണിത്.
ശരിയാണ്, നാമെല്ലാം സ്വന്തം സാഹചര്യങ്ങൾ വിലയിരുത്തി സാമ്പത്തികവും അല്ലാത്തതുമായ ഒട്ടേറെ പുതിയ തീരുമാനങ്ങളെടുക്കും. പക്ഷേ, മുകളിൽ പറഞ്ഞതു പോലെ ഈ തീരുമാനങ്ങളിൽ ബഹുഭൂരിപക്ഷവും നടപ്പാക്കാൻ മിക്കവർക്കും കഴിയാറില്ല. ഇനി തുടങ്ങിവച്ചാൽ തന്നെ തുടരാൻ കഴിയാറുമില്ല.
എന്തുകൊണ്ടു നടപ്പാക്കാനാകുന്നില്ല?
വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ മാനസികഘടന എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുണ്ട്. അതിൽ നമ്മുടെ ഉള്ളിൽ തന്നെയുള്ള പോരായ്മകളെ, തെറ്റുകളെ തിരിച്ചറിയാതെ തീരുമാനങ്ങളെടുക്കുന്ന ഒരു അവസ്ഥയെക്കുറിച്ച് നെയ്വ് ബിഹേവിയർ പറയുന്നുണ്ട്. അത്തരം ചില ഉദാഹരണങ്ങൾ കാണുക. അതിലൂടെ കുറെക്കൂടി എളുപ്പത്തിൽ കാര്യം മനസ്സിലാക്കാം.
അടുത്ത മാസം മുതൽ നിക്ഷേപിച്ചുതുടങ്ങാം എന്ന് പ്ലാൻ ചെയ്യും. പക്ഷേ, എല്ലാ മാസവും അടുത്ത മാസമാവട്ടെ എന്നു കരുതുന്ന രീതി.
ഭാവിയിൽ കൂടുതൽ തുക ഒരുമിച്ചു നിക്ഷേപിക്കാമെന്നോ ചെലവുചുരുക്കി തുക കണ്ടെത്താമെന്നോ സ്വയം ഉറപ്പിക്കും. പക്ഷേ, നടക്കില്ല.
• ഒരു ഓഹരി ഇടിയുമെന്ന് അറിയാമെങ്കിലും ഭാവിയിൽ കയറുമെന്ന വിശ്വാസത്തിൽ വീണ്ടും നിക്ഷേപിക്കും. മികച്ച മറ്റ് അവസരങ്ങൾ ഉണ്ടെങ്കിലും മാറാതെ ഉറച്ചുനിൽക്കും.
Diese Geschichte stammt aus der January 01,2025-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January 01,2025-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം
വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ മാനസികഘടന എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുണ്ട്
മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം
കരുക്കൾ നീക്കാം കരുതലോടെ...
ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം
ഏതിൽ പിടിച്ചാലും കാശാണ്. കച്ചവടക്കണ്ണും ലേശം സാമർഥ്യവും മാത്രം മതി.
പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി
അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ഫലപ്രദമായി കൈകാര്യം ചെയ്യാൻ അറിയേണ്ടതെല്ലാം
മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ
വ്യക്തികളും കുടുംബങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ സ്വയം പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഈ പുതുവർഷം അതിനുള്ളതാക്കാം.
സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?
സാമ്പത്തിക അസ്ഥിരതയുടെയും മാന്ദ്യത്തിന്റെയും ഈ കാലഘട്ടത്തിൽ, സ്വർണം വാഗ്ദാനം ചെയ്യുന്ന സ്ഥിരതയും മൂല്യ സംരക്ഷണവും ഇനിയും വില വർധനയ്ക്ക് കളം ഒരുക്കാം.
പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം
ഇപ്പോൾ ആഡംബരം അൽപം കുറച്ചാൽ ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.
വീട്ടമ്മമാരേ... വീഴല്ലേ ഫോട്ടോഷൂട്ടിൽ
ലോൺ ആപ് തട്ടിപ്പും വെർച്വൽ അറസ്റ്റുമെല്ലാം പഴങ്കഥ. ഫാഷൻ ഫോട്ടോ ഷൂട്ടിന്റെ പേരിലാണ് പുതിയ സൈബർ തട്ടിപ്പ്. വീട്ടമ്മമാരും കുട്ടികളുമാണ് ഇരകൾ
പോളിസികൾക്കും വേണം ഇൻഷുറൻസ്
അവകാശികളില്ലാത്ത പോളിസി തിരിച്ചറിയാൻ കമ്പനികളുടെ വെബ്സൈറ്റിൽ സംവിധാനമുണ്ട്.
അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട്
പൊന്നാനിക്കാരനായ ഒരു ഇരുപതുകാരൻ ജോലി തേടി ബോംബൈയിലെത്തിയപ്പോഴാണ് ഗൾഫിൽ പോകുന്നവരുടെ ബുദ്ധിമുട്ടുകൾ നേരിൽക്കണ്ടത്. അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു ചെറുസംരംഭം. അതിന്ന് ലോകത്തിന്റെ ഏതു കോണിലേക്കും യാത്രചെയ്യുന്നവർക്ക് എല്ലാത്തരം സേവനങ്ങളും ലഭ്യമാക്കുന്ന അക്ബർ ട്രാവൽസ് എന്ന പ്രസ്ഥാനമായി വളർന്നിരിക്കുന്നു. 2.4 ബില്യൺ ഡോളറിന്റെ വിറ്റുവരവും 3,000 ജീവനക്കാരുമുള്ള, ഫ്ലൈറ്റും ക്രൂയിസുംവരെ നീളുന്ന യാത്രസംവിധാനങ്ങളും അൻപതോളം സ്ഥാപനങ്ങളും അടങ്ങുന്ന ഇന്ത്യൻ ട്രാവൽ ബിസിനസിലെ അതികായനായ അക്ബർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി.അബ്ദുൾ നാസർ തങ്ങളുടെ സേവനങ്ങളെക്കുറിച്ചും ട്രാവൽ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു.