പാലക്കാട്ടേക്ക് പോകാൻ എപ്പോഴും മൺസൂൺ കാലം വരുന്നത് കാത്തുനിൽക്കും. മഴയിൽ പാലക്കാട് തണുക്കും. മല നിരകൾ നിറയെ മഴമേഘങ്ങൾ നിറയും. മയിലുകൾ പീലിവിടർത്തിയാടുന്ന വയൽവരമ്പുകൾ, പച്ചയണിഞ്ഞ നെൽവയലുകൾ... നമ്മൾ കാണാൻ കൊതിക്കുന്ന മാറ്റമില്ലാത്ത ചില ഗ്രാമക്കാഴ്ചകളുണ്ടിവിടെ.
ഏറ്റവും മനോഹരമായ ഗ്രാമങ്ങൾ കാണണമെങ്കിൽ പാലക്കാട് തന്നെ വരണം. സങ്കര സംസ്കാരമായതുകൊണ്ടുതന്നെ ഇവിടത്തെ കാഴ്ചകൾക്കും മിഴിവേറും. പെരുങ്കായം മണക്കുന്ന കായബജിയും വായിൽ കലാപമുയർത്തി അമരുന്ന അരിമുറുക്കും നിറയുന്ന അതിർത്തി ഗ്രാമങ്ങൾ...
നെൽവയലുകളുടെ നെന്മാറ, പൂരത്തിന്റെ നാടായ ചിനക്കത്തൂർ... ചെണ്ടയും മദ്ദളവും ഇടയ്ക്കയും ഉണ്ടാക്കുന്ന പെരുവെമ്പ്, കഥകളി ഗ്രാമമായ വെള്ളിനേഴി, പച്ചക്കറി വിളയുന്ന പെരുമാട്ടി, ഓണത്തല്ലിന് പേരുകേട്ട പല്ലന.... അനങ്ങൻമലയും പണിക്കർ കുന്നുമുള്ള കീഴൂർ, നെല്ലിയാമ്പതിയുടെ താഴ്വാര ഗ്രാമമായ കൊല്ലങ്കോട്, പാലക്കാട്-തൃശൂർ അതിർത്തി ഗ്രാമമായ പൈങ്കുളം... വാഴാലിക്കാവും ഇവിടെയാണ്.
പുടൂരിലെ മനോഹരമായ നെൽവയലുകൾ. പട്ടാമ്പിയിലേക്ക് പോകുമ്പോൾ കണ്ണാടിപ്പുഴയുടെ തീരത്ത് അസ്തമയവും പറളിയും കാണാം. കല്ലടിക്കോടൻ മലകളുടെ പിന്നാമ്പുറത്തു വിളഞ്ഞു നിൽക്കുന്ന നെൽവയലുകൾ... കുന്തിപ്പുഴയുടെ തീരത്താണ് പുറമത്ര ഗ്രാമം.
പാലക്കാട് ടൗണിൽ നിന്നും വീണ്ടും പോകണം കണ്ണാടി എത്താൻ. കണ്ണാടിയിൽ നിന്നും കുറച്ചുകൂടി പോയാൽ ഒടിയൻ ചിത്രീകരിച്ച തേൻകുറിശ്ശി എത്തും. ചിറ്റിലഞ്ചേരി, നെന്മാറ, മുതലമട... ഗ്രാമക്കാഴ്ചകളുടെ പൂരമൊരുക്കി കുറെയേറെ നാടുകൾ.
യക്ഷിയാനം
മലമ്പുഴ എത്തി വൈകുന്നേരമാണ് ഡാം സൈറ്റ് കാണാൻ ഇറങ്ങിയത്. പശ്ചിമഘട്ട മലനിരകളാണ് മലമ്പുഴ ഡാമിന്റെ ബാക്ക് ഡ്രോപ് തന്നെ. കാത്തിപ്പുഴയുടെ കൈവഴിയായ മലമ്പുഴക്കു കുറുകെ 1955ൽ നിർമിച്ച ഡാം. ചെറുമഴയിൽ നനഞ്ഞുനീങ്ങുന്ന റോപ് വേ അതിൽനിന്നും സന്തോഷത്തോടെ താഴെയുള്ള കാഴ്ചകൾ കാണുന്നവർ. മഴത്തുള്ളികൾ ഡാമിലെ പരപ്പിലേക്ക് ചിതറിവീഴുന്നു.
പരിചരണമില്ലാത്ത പൂന്തോട്ടം. വെട്ടിയൊതുക്കാതെ കളകയറിയ പുൽത്തകിടി. മുകളിൽനിന്നു നോക്കുമ്പോൾ താഴെ ഉദ്യാനത്തിനരികെ, മലനിരകളെ നോക്കി ശരീരത്തിലേക്ക് മഴ ചാറ്റൽ ഏറ്റുവാങ്ങി മലമ്പുഴയുടെ ഐക്കണിക് ലാൻഡ് മാർക്ക് യക്ഷി.
Diese Geschichte stammt aus der September 2022-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 2022-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്