വലിയ ശബ്ദത്തോടെയാണ് പ്ലാറ്റ്ഫോമിലേക്ക് ആ വണ്ടി വന്നു നിന്നത്. കരിവണ്ടിയുടെ പേടിപ്പിക്കു ന്ന എഞ്ചിൻ ശബ്ദമാണ് ആദ്യത്തെ തീവണ്ടിയാത്രയുടെ ഓർമ്മയ്ക്ക്. മയ്യഴി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയ വണ്ടി കാണാൻ മുത്തശ്ശനുമായി പോയ ഓർമ്മ. കരിവണ്ടികളുടെ അവസാന കാലമായിരുന്നു അത്. മൂക്കിലൂടെയും വായിലൂടെയും പു കനിറച്ചാണ് വണ്ടി പ്ലാറ്റ്ഫോമിലേക്ക് വന്ന് നിന്നത്. പല ദേശങ്ങളുടെ മണ വും പേറി മയ്യഴിയിലേക്ക് പെട്ടിയും പായയും ചുരുട്ടി മനുഷ്യർ ഇറങ്ങി.
ഈ വണ്ടി എവിടെ നിന്നാവും വരുന്നത്? എവിടേക്കാവും പോകു ന്നത്? അറിയാത്ത ദേശങ്ങളിലേക്ക് പോകുന്ന ആ തീവണ്ടികളായിരുന്നു കുട്ടിക്കാലത്തെ കൗതുകം. ആ വ ണ്ടിയോടിക്കുന്ന എൻജിൻ മാരായിരുന്നു ഹീറോകൾ. അവർ ഡ്രൈവർ കണ്ട ദേശങ്ങളുടെ വലുപ്പത്തെ ആ ലോചിച്ച് ഒരിക്കലെങ്കിലും ആ എഞ്ചി ൻകൂട്ടിൽ കയറണമെന്ന് അതിയായി ആഗ്രഹിച്ചിട്ടുണ്ട്. കാലിന് ഉറപ്പും ബ ലവും വന്ന കാലമായപ്പോൾ ഒറ്റയ്ക്ക് തീവണ്ടിയാപ്പീസിലേക്ക് നടന്നു. അ പ്പോഴേക്കും കരിവണ്ടികളുടെ കാലം കഴിഞ്ഞിരുന്നു. വേഗംകൂടിയ വണ്ടി കൾ ലക്ഷ്യങ്ങളെ വേഗത്തിൽ അടു പ്പിച്ചു.
പുറപ്പാട്
തലക്കാവേരി കാണാൻ താൽപ ര്യമുള്ളവർ ആരൊക്കെയാണ്? എ ട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മലയാ ളം അധ്യാപകൻ ഗോവിന്ദൻ മാഷുടേ തായിരുന്നു ആ ചോദ്യം. സംശയം ലേശവുമില്ലാതെ ആദ്യം പൊങ്ങിയ കൈ എന്റേതായിരുന്നു. കാവേരിയു ടെ ഉത്ഭവസ്ഥാനമാണ് തലക്കാവേരി.
പല വഴികളുണ്ട് കുടകിലെ തലക്കാ വേരിക്ക് എത്താൻ. അതിൽ ഒരു വ ഴി കാസർകോട്ടെ കോട്ടഞ്ചേരി കാ ടുകളിലൂടെയുള്ള യാത്രയാണ്. കേ രളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ 'സീക്ക് എല്ലാവർവും ഡിസംബറിലെ തണുപ്പിൽ നടത്തുന്ന ക്യാമ്പാണ് കോട്ടഞ്ചേരി സഹവാസം. കാടിന് നടുവിലെ പുൽമേട്ടിന് മുക ളിൽ കയറിയാൽ അങ്ങ് ദൂരെ തല കാവേരി കാണാം.
ഏലം ഉണക്കാൻ ഉപയോഗിച്ചിരുന്ന ഒരു കെട്ടിടത്തിലായിരുന്നു അന്ന ത്തെ താമസം. വീട്ടിലെ കട്ടിലിൽ നി ന്ന് ഒരു ദിവസം പോലും മാറി കിട ന്നിട്ടില്ലാത്ത എനിക്ക് ആ ചെറു പാ യയിലെ ഉറക്കവും തണുപ്പും സഹി ക്കാൻ ആവുന്നതിലും അപ്പുറമായി രുന്നു. എങ്കിലും അവസ്ഥകളോട് പൊരുത്തപ്പെടാനുള്ള ആദ്യപാഠം പഠിച്ചത് ആ യാത്രയിലാണ്.
Diese Geschichte stammt aus der May 2023-Ausgabe von Pachakuthira.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 2023-Ausgabe von Pachakuthira.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
യാത്രകളുടെ മാനിഫെസ്റ്റോ
യാത്രകളിൽ നമ്മൾ എന്തിൽ നിന്നെങ്കിലും രക്ഷപ്പെടുകയാണോ, അതോ എന്തെങ്കിലും തേടുകയാണോ? പലരും യാത്രകളിൽ കണ്ടെത്താൻ ശ്രമിക്കുന്നത് പലതാണ്. പക്ഷേ ആരും പൂർണ്ണമായ ഒരു ഉത്തരം അതിന് നൽകിയതായി തോന്നിയിട്ടില്ല. യാത്രകളിൽ കണ്ടെത്തുന്നത് അനുഭവങ്ങളാണെന്ന് പറയുന്നവരുണ്ട്. യാത്രകൾ അഹം എന്ന ബോ ധത്തെ ഇല്ലാതാക്കുമെന്ന് പറയുന്നവരുമുണ്ട്. യാത്രകൾ പുറപ്പെട്ടുപോകുന്നത് അക ത്തേക്കാണെന്ന് പറഞ്ഞുവച്ചവരുമുണ്ട്. അതുകൊണ്ടാവണം ഗുരു നിത്യയുടെ മരണ ശേഷം ഷൗക്കത്ത് ആ വിയോഗത്തിന്റെ ശൂന്യത അകറ്റാൻ ഹിമാലയത്തിലേക്ക് യാത്ര പുറപ്പെട്ടത്.
മൗണ്ട് ആഥോസ് സന്ന്യാസിമാരുടെ സ്വതന്ത്ര റിപ്പബ്ലിക്
ജീവിതത്തിലെ ചില നിമിഷങ്ങളിലെങ്കിലും നമ്മൾ സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലുള്ള ഒരവസ്ഥയിൽ ചെന്നുപെടും.കാൽ നൂറ്റാണ്ട് കാലം മുൻപ് എപ്പോഴോ എന്റെ മനസ്സിൽ ചേക്കേറുകയും കടലിലെ തിരകൾപോലെ ഇടതടവില്ലാതെ എന്നിലേ ക്ക് ആർത്തലച്ചു വരുകയും ചെയ്തുകൊണ്ടിരുന്ന ഒരു സ്വപ്നമായിരുന്നു മൗണ്ട് ആഥോസ്. ഒരിക്കലും യാഥാർത്ഥ്യമാവില്ലെന്ന് കരുതിയ അനേകം സ്വപ്നങ്ങളിൽ ഒന്ന്. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരൻ നിക്കോസ് കസൻദ് സാക്കി സായിരുന്നു ആ സ്വപ്നം എന്നിൽ നിക്ഷേപിച്ചത്.
കന്യാസ്ത്രീകൾ കക്കുകളിക്കുമ്പോൾ
പുരോഹിതൻമാരാൽ നിർണ്ണയിക്കപ്പെടുകയും നയിക്കപ്പെടുകയും നിർവ്വചിക്കപ്പെടുക യും ചെയ്യുന്ന ആണധികാരത്തിന്റെ ആകത്തുകയാണ് സഭ. കാലാകാലങ്ങളായി അതു കളം വരച്ച് മുള്ളുപാകി തീർത്തകളങ്ങളിൽ മാത്രം ചവിട്ടി നടന്ന കന്യാസ്ത്രീകളെ, സ്വാ തന്ത്ര്യത്തിന്റെ പുതുകളങ്ങളിലേക്ക് കക്കുകളി ആഹ്വാനം ചെയ്യുന്നുണ്ട്. അർഹമായ അവകാശങ്ങളെക്കുറിച്ച് കന്യാസ്ത്രീകളെ ബോധ്യപ്പെടുത്തുന്ന ഏതൊരു കലാരൂപ ത്തിനു നേരേയും അവർ വർദ്ധിത വീര്യത്തോടെ ആക്രമിക്കും. കക്കുകളിക്ക് എതിരെ അവർ തെരുവിൽ ഇറങ്ങിയതും അതുകൊണ്ടുതന്നെയാണ് നാടകരൂപമായപ്പോൾ വിവാദവിഷയമായി മാറിയ കക്കുകളി' എന്ന കഥ എഴുതാനുണ്ടായ കാരണങ്ങൾ കഥാകൃത്ത് അവതരിപ്പിക്കുന്നു.
മതങ്ങളെല്ലാം എങ്ങോട്ടാണ്?
ഭൗതിക ഭരണാധികാരികളുമായി അവസരവാ ദപരമായ സന്ധികളിൽ ഏർപ്പെടുന്ന പൗരോഹി ത്യവും ഏതെങ്കിലും പുസ്തകത്തിൽ എഴുതി വെച്ചത് അന്തിമസത്യം ആണെന്ന് കരുതുന്ന വിശ്വാസികളും യുക്തിയെ ദൈവമാക്കുന്ന യു ക്തിവാദികളും ആണ് അന്വേഷണോന്മുഖമായ ആത്മീയതയുടെ മുഖ്യശത്രുക്കൾ. കുരിശുയു ദ്ധം മുതൽ പല രൂപങ്ങളിലുള്ള ഫാസിസംവരെ സൃഷ്ടിച്ച രക്തപങ്കിലമായ മതരൂപങ്ങൾക്ക് മനു ഷ്യലോകത്തിൽ നിലനിൽക്കാൻ അർഹതയില്ല.പരാപര്യം അവസാനിക്കുന്നിടത്തു നിന്ന കരുണ ഉറവെടുക്കു.
തരകൻസ് വന്ന വഴി
എഴുത്തനുഭവം
ആറ്റുമാലിയിൽ ഞാൻ പോകും.
പള്ളിപ്പാട് സ്മരണ
എന്നെ കേൾക്കാൻ ആരുണ്ട്?
എന്തുകൊണ്ട് 1909 ൽ നിന്ന് 1923ലെത്തിയപ്പോഴേയ്ക്കും സവാർക്കറിൽ ഈ മാറ്റമു ണ്ടായി.? ധീരദേശാഭിമാനിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം എന്തുകൊണ്ട് ബ്രിട്ടീഷ് സർക്കാറിന് മാപ്പെഴുതി കൊടുത്ത് ജയിൽ മോചിതനായി? 1915 ഓടെ ഗാന്ധി യുടെ ഉജ്ജ്വലമായ ഇന്ത്യൻ സാന്നിദ്ധ്യം സവാർക്കറിന്റെ ആശയലോകത്തിൽ നിഴലിച്ചിരുന്നോ? ഗാന്ധിയുടെ അഹിംസയ്ക്കെതിരെ ഹിംസയുടെയും, ഹിംസയുടെ ഭാഗമായ Duplicity-ഇരട്ടത്താപ്പിന്റെയും പ്രതിനിധിയായി അദ്ദേഹം മാറിയോ?
സക്കറിയ, സംസാരിച്ചുകൊണ്ടിരിക്കട്ടെ
കെ. എം. അഫ്സൽ, പെരിന്തൽമണ്ണ
അമ്മവീട്
മലയാള സിനിമയിലെ ആദ്യത്തെ 'റിയലിസ്റ്റിക്സനായിക'യുടെ ജീവിതവും ദേശവും മകൻ ബാബു തളിയത്ത് എഴുതുന്നു
മാർക്സം ലോഹ്യയും
അസമത്വങ്ങൾ, സാമൂഹികവും സാമ്പത്തികവും ലിംഗപരവും ഭൂപ്രദേശ പരവുമായ ഒട്ടേറെ രൂപങ്ങളിൽ പ്രദർശിതമാകുന്നുണ്ടെന്ന നിലയിൽ കേവലമായ സാമ്പത്തിക സംവംർഗം എന്ന നിലയിലല്ല ലോഹ്യവർഗത്തെ കണ്ടിട്ടുള്ളത്. വർഗം ജാതിയായി ഖനീഭവിക്കുന്നതിനും ജാതി വർഗമായി അയയുന്നതിനും ഇടയിൽ നടക്കുന്ന ചലനങ്ങളെ മനുഷ്യ സമൂഹത്തിന്റെ പുരോഗതിയുടെയും പിന്നോട്ടടിയുടെയും അടിത്തറയായി വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായങ്ങളുടെ ചരിത്രം വർഗസമരങ്ങളുടെ ചരിത്രമാണെന്ന മാർക്സിയൻ ചരിത്ര വികാസ സങ്കല്പത്തിൽ നിന്ന് വ്യത്യസ്തമായ മൗലീകമായ സങ്കല്പം ലോഹ്യ മുന്നോട്ട് വെച്ചിരുന്നു.