ഉത്സവമില്ലാത്ത ദേവനാണ് വടക്കുംനാഥൻ. എങ്കിലും ലോകഭൂപടത്തിൽ സ്ഥാനം പിടിച്ച് തൃശൂർ പൂരമെന്ന ദേവസംഗമം വടക്കുംനാഥന്റെ മഹനീയ സാന്നിദ്ധ്യത്തിലാണ് നടത്തപ്പെടുന്നത്. പക്ഷേ തൃശ്ശിവ പേരൂരിന്റെ നാഥനായ വടക്കുംനാഥന്റെ ശ്രീകോവിൽ പതിവുപോലെ അടഞ്ഞുകിടക്കും. പൂരം വന്നാലും വടക്കുംനാഥന് പ്രത്യേക ഒരുക്കങ്ങളോ തയ്യാറെടുപ്പുകളോ ഇല്ല. പതിവിന് വിപരീതമായി പൂരക്കാർക്കും വന്നുപോകാൻ ഗോപുരവാതിലുകൾ തുറന്നിടുമെന്നു മാത്രം. പൂരം നാളിൽ കൈലാസനാഥനെ കണ്ടുവന്നിക്കാൻ ചുറ്റുവട്ടത്തുനിന്നും ദേവീദേവന്മാർ എഴുന്നള്ളിയെത്തും. അതിൽ പ്രധാനം പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങൾക്കാണ്.
തച്ചുശാസ്ത്ര കുലപതി പെരുന്തച്ചൻ നിർമ്മിച്ച ചെമ്പോലമേഞ്ഞ താഴികക്കുടം ചൂടിയ മനോഹരമായ കൂത്തമ്പലം ശ്രീ വടക്കുംനാഥന്റേതായിട്ടുണ്ട്. അതിമനോഹരമായി പണിത 58 തൂണുകളിൽ താങ്ങി നിർത്തിയിരിക്കുന്ന കൂത്തമ്പലത്തിനുള്ളിലെ കൂത്തുമണ്ഡപം 12 തൂണുകളിലാണ് നിലകൊള്ളുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രം പുരാതനഗ്രന്ഥങ്ങളിൽ തെങ്കൈലാസം, ഋഷഭീശ്വരം എന്നിങ്ങനെയുള്ള നാമധേയങ്ങളിൽ അറിയപ്പെടുന്നു.
ശ്രീ വടക്കുംനാഥക്ഷേത്രത്തിൽ കാശിവിശ്വനാഥൻ, ചിദംബരനാഥൻ, രാമേശ്വരത്തിലെ സേതുനാഥൻ, കൊടുങ്ങല്ലൂർ ഭഗവതി, കൂടൽമാണിക്യസ്വാമി, ഊരക അമ്മത്തിരുവടി എന്ന ദേവീദേവന്മാരെ മനസ്സിൽ സങ്കൽപ്പിച്ച് തൊഴുവാനുള്ള സൗകര്യം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. കൂടാതെ സിംഹോദരൻ, വേദവ്യാസ ശില, ഹനുമാൻ തറയിലെ മൃതസഞ്ജീവനി, അർജ്ജുനന്റെ വിൽ കുഴി, ഗോശാല കൃഷ്ണൻ, വൃഷഭൻ, നന്തികേശൻ, നൃത്തനാഥൻ, വാസുകീശയനൻ, പരശുരാമൻ, അയ്യപ്പൻ, ശംഖ് ചക്രങ്ങൾ, ആദിശങ്കരാചാര്യ സ്വാമികളുടെ സമാധിസ്മാരകം, നാഗദൈവ ങ്ങൾ, വേട്ടക്കരൻ എന്നീ കൽപ്പിത സ്ഥാനദർശനം കൊണ്ട് മഹാപുണ്യമാണ് ലഭിക്കുക. ശ്രീവടക്കുംനാഥ ദർശനത്തിലൂടെ വളരെയധികം ഊർജ്ജം ലഭിക്കുന്നുവെന്നാണ് വിശ്വാസം.
പടിഞ്ഞാറ് ദർശനമായിട്ടുള്ള ക്ഷേത്രത്തിന്റെ പടിഞ്ഞാറെ വലിയ നാലമ്പലത്തിന് വെളിയിൽ ശങ്കരനാരായണന്റേയും ശ്രീരാമന്റെയും നടുക്ക് നേരെ മൂന്ന് വലിയ ബലിക്കല്ലുകൾ കാണാമെങ്കിലും ഇവിടെ ഉത്സവബലിയും ശീവേലിയും കൊടിമരങ്ങളും കൊടിയേറ്റ് ഉത്സവങ്ങളുമില്ല. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഋഷീശ്വരന്മാർ പൂജ നടത്തിയിരുന്ന ക്ഷേത്രത്തിൽ കലികാലത്തേക്കുള്ള പൂജാച്ചടങ്ങുകളും കൂടി അവർ നടത്തിയിട്ടുള്ളതിനാലാണ് ഉത്സവാഘോഷങ്ങൾ നടത്താറില്ലെന്നതെന്ന് ഐതിഹ്യം.
Diese Geschichte stammt aus der April 16-30, 2024-Ausgabe von Jyothisharatnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 16-30, 2024-Ausgabe von Jyothisharatnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം