ജീവിതത്തിൽ പല അനുഷ്ഠാനങ്ങളും ആചാരങ്ങളും നടത്തുന്നവർ അതിന്റെ പിന്നിലുള്ള തത്വർത്ഥത്തെ കുറിച്ചോ ആവശ്യകതയെ കുറിച്ചോ അറിഞ്ഞു കൊള്ളണമെന്നില്ല. എല്ലാവരും ചെയ്യുന്നു അതിനാൽ ഞാനും ചെയ്യുന്നു എന്നതാണ് രീതി. ഇതിലൊന്നും സഹകരിക്കാത്തവർ അവരുടെ നിലപാടിനെ സാധൂകരിക്കാനായി അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും നഖശിഖാന്തം വിമർശിക്കുന്നതും എതിർക്കുന്നതും അവസരം കിട്ടിയാൽ തടസ്സപ്പെടുത്തുന്നതും ഇന്ന് പതിവാണ്. ഇരുകൂട്ടരുടെയും അവസ്ഥ ഒന്നാണ്. ആചാരത്തെക്കുറിച്ച് ആഴത്തിൽ അറിയാൻ ശ്രമിച്ചിട്ടില്ല എന്നതാണ് അത്.
ഈ അജ്ഞതയാണ് ഒരു കൂട്ടരെ എന്തും ഏതും അന്ധമായി അനുകരി ക്കാൻ പ്രേരിപ്പിക്കുന്നത്. മറ്റൊരു കൂട്ടരെ ഇതിൽ നിന്ന് മാറ്റിനിർത്തുന്നതും ഇതേ അജ്ഞത തന്നെയാണ്. എന്നാൽ സമൂഹത്തിലെ ഒരു ചെറിയ ശതമാനം സത്യാന്വേഷികളും ജ്ഞാനികളും ജീവ സഞ്ചാരത്തിന്റെ സ്വഭാവം അറിയാൻ ആഗ്രഹിക്കുന്നവരും ജീവ ജീവേശ്വര ബന്ധത്തിന്റെ അഭേദ്യമായ പാരസ്പര്യബന്ധം അറിഞ്ഞ വരാണ്. പലപ്പോഴും അനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടെയും പൊരുൾ അറിഞ്ഞവരാണ് ഇവർ. എന്നാൽ പൊതുജനം പലപ്പോഴും കഥയറിയാതെ ആട്ടത്തിൽ പങ്കെടുക്കുന്നു എന്ന് മാത്രം. അവരവർ അനുഷ്ഠിക്കുന്ന ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും പൊരുളും ആവശ്യകത യും സാമൂഹിക, മാനുഷിക, ധാർമികബന്ധവും അറിയുന്നത് എല്ലായിപ്പോഴും ഗുണക രമാണ്. അപ്രകാരം ഒരു ബോധവൽ ക്കരണം ആചാര അനുഷ്ഠാനങ്ങളുടെ കാര്യത്തിൽ ബന്ധപ്പെട്ടവർക്ക് ഉറച്ചു കഴി ഞ്ഞാൽ പിന്നെ മറ്റൊരു പരപ്രേരണയും ഇവരുടെ ആചാരാനുഷ്ഠാന രീതികളെ ബാധിക്കുന്നില്ല. എന്നാൽ മാത്രമേ ആ ചാര അനുഷ്ഠാനങ്ങൾ സമൂഹത്തിൽ സ്ഥായിയായി നിലനിൽക്കുകയുള്ളൂ. അനാവശ്യശങ്ക,സംശയം എന്നിവ നാശത്തിന്റെ വിത്താണ്. സ്വന്തം ഈശ്വര മാർഗ്ഗത്തിലെ ആചാരാനുഷ്ഠാനങ്ങളെ മാനിച്ച് ശങ്കയ്ക്കതീതരായി അതിൽ ഇന്നിന്ന അന്തസത്ത ഉണ്ടെന്നും ഈ അനുഷ്ഠാനങ്ങളിലൂടെ മാത്രമേ ഈ ശ്വരനുമായുള്ള ബന്ധം ഭേദമാക്കാൻ സാധിക്കുകയുള്ളൂ എന്നും ബോധ്യ മാകണമെങ്കിൽ വിശ്വാസി കാര്യങ്ങൾ നല്ലവണ്ണം ഗ്രഹിക്കണം കാര്യഗ്രാഹ്യ മുള്ള വിശ്വാസികളെ മറുവാദത്തിന്റെ ഓലപ്പാമ്പ് കാട്ടി അകറ്റാൻ ആർക്കും കഴിയുകയില്ല ആർക്കോ വേണ്ടി ഓക്കാനിരിക്കുന്നത് പോലെ ഒരു ചടങ്ങായി മാത്രം ഏതിനെയും കാണുന്ന വിശ്വാസികൾ നിലനിൽക്കുന്നോളം വിശ്വാസ തട്ടകം പല കാരണങ്ങളാൽ ചോദ്യം ചെയ്യ പ്പെടുകയും വെല്ലുവിളികൾ നേരിടുകയും ചെയ്യും
പഞ്ചമഹാ യജ്ഞങ്ങൾ
Diese Geschichte stammt aus der June 2024-Ausgabe von Muhurtham.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 2024-Ausgabe von Muhurtham.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...