![മഞ്ഞുതുള്ളിയായ് ഒരു പെൺകുട്ടി മഞ്ഞുതുള്ളിയായ് ഒരു പെൺകുട്ടി](https://cdn.magzter.com/1408684117/1721368113/articles/LqutfB1v71721472718656/1721473454191.jpg)
ഇരുപത്തിയെട്ടു വർഷം മുൻപ് പുണെ സ്റ്റേഷനിൽ ട്രെയിനിറങ്ങുമ്പോൾ കൊല്ലം കുണ്ടറ സ്വദേശികളായ പ്രസന്നനും സീനയും അനുഭവിച്ചത് അതിരില്ലാത്ത ആനന്ദമാണ്. കുടുംബ സുഹൃത്തിനൊപ്പം, ശിശു സംരക്ഷണ കേന്ദ്രത്തിലേക്കുള്ള യാത്രയിൽ അവരുടെ ഉള്ളു നിറയെ ഒരു കുഞ്ഞു ചിരി അലയടിച്ചു. നഗരത്തിൽ നിന്ന് അൽപം അകലെയുള്ള ആ കുഞ്ഞുങ്ങളുടെ വീട്ടിൽ ഔദ്യോഗിക മുദ്രപ്പത്രങ്ങളിൽ ഒപ്പു വച്ച ശേഷം അധികൃതർ പറഞ്ഞു. “കുഞ്ഞിനെ കാണാം.
വിശാലമായ ഹാളിൽ അങ്ങിങ്ങായി തുണിത്തൊട്ടിലുകൾ കെട്ടിയിരിക്കുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഒരു തുണിത്തൊട്ടിലിനു നേരെ ചൂണ്ടിക്കൊണ്ടു പറഞ്ഞു, "അതാ നിങ്ങളുടെ മകൾ', “ഇളം പിങ്ക് നിറമുള്ള കോട്ടൺ കെട്ടുടുപ്പായിരുന്നു വേഷം. കയ്യിലും കാലിലും വെള്ള സോക്സ്, കണ്ടപാടെ കുഞ്ഞ് എന്നെ നോക്കി ചിരിച്ചു. അച്ഛന്റെ ഛായയായിരുന്നു മോൾക്ക് അച്ഛനോടോ അമ്മയോടോ സാമ്യമുള്ള കുട്ടികളെ ആണ് അവർ നമുക്കായി തിരഞ്ഞെടുക്കുക.
കുണ്ടറയിലെ ശ്രീശൈലം വീട്ടിൽ ഡോ.പി.എസ്. നന്ദയെ കാത്തിരിക്കുമ്പോഴാണ് നന്ദയുടെ അമ്മ സീന ആ കഥ പറഞ്ഞത്. ഒരു മഞ്ഞുതുള്ളിപോലെ ജീവിതത്തിലേക്കു കടന്നു വന്ന മകളെക്കുറിച്ചു ശ്രദ്ധയോടെ, മൃദുവായി പറയുന്ന കഥ കേൾക്കാൻ കുട്ടിയുടെ കൗതുകത്തോടെ നന്ദയുമെത്തി.
“രണ്ടു മാസം പ്രായമുള്ളപ്പോഴാണു നന്ദയെ ഞങ്ങൾക്കു കിട്ടുന്നത്. വിവാഹം കഴിഞ്ഞു പത്തുവർഷത്തോളം കുട്ടികളുണ്ടായില്ല. ഒരുപാടു ചികിത്സിച്ചു. ഒടുവിൽ ട്രീറ്റ്മെന്റ് കൊണ്ടു കാര്യമില്ലെന്നു ഡോക്ടർ തറപ്പിച്ചു പറഞ്ഞു. വിഷമമൊന്നും തോന്നിയില്ല. കുട്ടികളുണ്ടായില്ലെങ്കിൽ ദത്തെടുക്കാം എന്ന തീരുമാനത്തിലേക്ക് മുന്നേതന്നെ ഞങ്ങൾ എത്തിയിരുന്നു.
സ്വന്തമാണെങ്കിൽ കളയുമോ?
പുണെയിൽ നിന്നു തിരികെ കൊല്ലത്തേയ്ക്കു പുറപ്പെടാനൊരുങ്ങുമ്പോൾ കുഞ്ഞിന് ചിക്കൻപോക്സ് പിടിപെട്ടു. അതു മാറിയശേഷമാണു പുറപ്പെട്ടതെങ്കിലും നാട്ടിലെത്തിയ ഉടൻ ഡോക്ടറെ കാണിച്ചു. അപ്പോഴാണ് അറിയുന്നത്, കുഞ്ഞ് നന്ദയ്ക്ക് സെറിബ്രൽ പാൾസിയാണ്. തലച്ചോറിന്റെ വളർച്ചയേയും പ്രവർത്തനങ്ങളേയും ബാധിക്കുന്ന രോഗം ചലനവൈകല്യങ്ങൾക്കോ ബുദ്ധിമാന്ദ്യത്തിനോ ഇടയാക്കിയേക്കാം.
Diese Geschichte stammt aus der July 20, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 20, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
![മാറ്റ് കൂട്ടും മാറ്റുകൾ മാറ്റ് കൂട്ടും മാറ്റുകൾ](https://reseuro.magzter.com/100x125/articles/7382/1994464/COQLFYjuj1739639841861/1739640149536.jpg)
മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്
![ചർമത്തോടു പറയാം ഗ്ലോ അപ് ചർമത്തോടു പറയാം ഗ്ലോ അപ്](https://reseuro.magzter.com/100x125/articles/7382/1994464/v9DzmP9Qz1739638996741/1739639711836.jpg)
ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും
![ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ](https://reseuro.magzter.com/100x125/articles/7382/1994464/pqcQmMMzt1739638882405/1739638990645.jpg)
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്
![കനിയിൻ കനി നവനി കനിയിൻ കനി നവനി](https://reseuro.magzter.com/100x125/articles/7382/1994464/zvX6ZA4TI1739640154124/1739640361362.jpg)
കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി
![എന്നും ചിരിയോടീ പെണ്ണാൾ എന്നും ചിരിയോടീ പെണ്ണാൾ](https://reseuro.magzter.com/100x125/articles/7382/1994464/3zH2qWTwN1739615387959/1739638833851.jpg)
എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ
![ഒപ്പമെത്തി വീണ്ടും ഭാഗ്യം ഒപ്പമെത്തി വീണ്ടും ഭാഗ്യം](https://reseuro.magzter.com/100x125/articles/7382/1994464/jLlkbbqbf1739603615278/1739614199993.jpg)
ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ
![പാസ്പോർട്ട് അറിയേണ്ടത് പാസ്പോർട്ട് അറിയേണ്ടത്](https://reseuro.magzter.com/100x125/articles/7382/1994464/DygN64UBi1739614221529/1739614831053.jpg)
പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി
![വൃക്കരോഗങ്ങൾ സ്ത്രീകളിൽ വൃക്കരോഗങ്ങൾ സ്ത്രീകളിൽ](https://reseuro.magzter.com/100x125/articles/7382/1994464/3weB_3aBH1739614882744/1739615373997.jpg)
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം
![വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്. വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.](https://reseuro.magzter.com/100x125/articles/7382/1994464/WOL7qBbsN1739602967150/1739603595126.jpg)
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ
![സമുദ്ര നായിക സമുദ്ര നായിക](https://reseuro.magzter.com/100x125/articles/7382/1994464/wi6j1ZJK01739602183943/1739602960239.jpg)
സമുദ്ര നായിക
ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ