Try GOLD - Free

‘ഗായകൻ’തുടങ്ങിവച്ച യാത്ര

Manorama Weekly

|

August 27, 2022

വഴിവിളക്കുകൾ

-  വൈശാഖൻ

‘ഗായകൻ’തുടങ്ങിവച്ച യാത്ര

കുട്ടിക്കാലത്ത് വലിയ ഏകാന്തത അനുഭവിച്ച ഒരാളാണു ഞാൻ. അച്ഛന്റെയും അമ്മയുടെയും രണ്ടാം വിവാഹം, അതുകൊണ്ടുണ്ടായ ചില അന്തഃഛിദ്രങ്ൾ. കൂടെ പഠിച്ചിരുന്ന വളരെ ദരിദ്രനായ കുര്യാക്കോസ് എപ്പോഴും പുസ്തകങ്ങൾ കക്ഷത്തിൽ വച്ചു നടന്നിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ അവൻ എന്നെ ആദ്യമായി പിറവം ഗ്രാമീണ വായനശാലയിൽ കൂട്ടിക്കൊണ്ടുപോയി.

കുര്യാക്കോസ് എനിക്കൊരു പുസ്തകം എടുത്തു തന്നു. കെ. ദാമോദരന്റെ മനുഷ്യൻ' എന്ന പുസ്തകം. ജീവിതത്തിൽ ഞാൻ ആദ്യമായി വായിക്കുന്ന പുസ്തകം. എന്റെ ഇതുവരെയുള്ള എല്ലാ വായനയെയും ഈ പുസ്തകം സ്വാധീനിച്ചിട്ടുണ്ട്. വായിച്ചു വായിച്ച് ഒരിക്കൽ ഞാൻ ഒരു കഥ എഴുതി. "ഗായകൻ' എന്നായിരുന്നു ആ കഥയുടെ പേര്. പിറവം സെന്റ് ജോസഫ് ഹൈസ്കൂളിലെ കയ്യെഴുത്ത് മാസികയിൽ കഥ പ്രസിദ്ധീകരിച്ചു.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size