
ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ള വർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, എന്നും എപ്പോഴും... ഇങ്ങനെ എത്രയെത്ര സിനിമകളാണ് ഇവരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിരിക്കുന്നത്.
അക്ഷരാർത്ഥത്തിൽ എന്നും എപ്പോഴും തന്നെ ഇവരുടെ സിനിമകളിലെ നർമ്മപ്രസക്തമായ മുഹൂർത്തങ്ങളെ ഓമനിച്ചും ഓർമ്മിച്ചും പ്രേക്ഷകർ രസം കണ്ടെത്താറുണ്ട്. ചിരി നൽകുന്ന സംഭാഷണങ്ങൾ നിത്യജീവിതത്തിന്റെ തന്നെ മിക്കപ്പോഴും ഒരു ഭാഗമായി കടന്നുവരാറുണ്ട്. കുടുബാംഗങ്ങൾ ആയാലും സുഹൃത്തുക്കളായാലും അത് കേൾക്കുന്നവരും ചിരിക്കുന്നു.
ഇവർ ഒത്തുചേരുന്ന ഏറ്റവും പുതിയ സിനിമ "ഹൃദയപൂർവ്വമാണ്.
വണ്ടിപ്പെരിയാർ ടൗൺ കഴിഞ്ഞ് വാളാഡി ജംഗ്ഷനിൽ നിന്നും ഇടത്തോട്ടുള്ള വഴിയിൽ ആനക്കുഴി എന്ന സ്ഥലത്തുള്ള ഒരു പഴയ ബംഗ്ലാവിലാണ് ചിത്രീകരണം നടക്കുന്നത്. ഇരുവശവും തേയിലക്കാടുകളുള്ള എസ്റ്റേറ്റിലേക്കുള്ള ഇടുങ്ങിയ വഴി. വളഞ്ഞും പുളഞ്ഞും കയറ്റവും ഇറക്കവുമായി ആ വഴി ചെന്നെത്തുന്നത് ആനക്കുഴി എന്ന സ്ഥലത്തേയ്ക്കാണ്. ഇത്തിരി ദുർഘടമായ ആ പാതയിലൂടെയുള്ള സഞ്ചാരത്തിനിടയിലും സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളെക്കുറിച്ച് ആലോചിച്ചിരുന്നു.
മോഹൻലാൽ അഭിനയിച്ച് ഫലിപ്പിച്ചിട്ടുള്ള രസകരമായ രംഗങ്ങൾ ഒരു മിന്നൽ പോലെ കടന്നുപോയി. ഷൂട്ടിംഗിന്റെ ഇടവേളയിൽ ആ സിനിമകളെ പരാമർശിച്ചുകൊണ്ടുതന്നെ സത്യൻ അന്തിക്കാടുമായി സംസാരിക്കണമെന്ന് തോന്നിയിരുന്നു.
നാല് ദശാബ്ദങ്ങൾക്കും മുൻപ്. കൃത്യമായി പറഞ്ഞാൽ 43 വർഷങ്ങൾക്ക് മുൻപ്. സത്യൻ അന്തിക്കാട് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നത് 1982 ലാണ്. ആദ്യമായി ചെയ്ത "കുറുക്കന്റെ കല്യാണം' എന്ന സിനിമയിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. 43 വർഷങ്ങൾ കഴിഞ്ഞ് ഞാൻ പുതിയ സിനിമ ചെയ്യുമ്പോഴും മോഹൻലാൽ എന്റെ സിനിമയിൽ നായകനാകുന്നു എന്നുള്ളത് സന്തോഷകരമായ ഒരു കാര്യമാണെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. എന്നിട്ട് അദ്ദേഹം തുടർന്നു.
This story is from the March 16-31, 2025 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 16-31, 2025 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

ദ പാരഡൈസ്
നാനിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് \"ദ പാരഡെസ്' ഒരുങ്ങുന്നത്.

മമിതാ ബൈജുവും ഡ്രാഗണും
പ്രദീപ് രംഗനാഥൻ അടുത്ത് നായകനായി അഭിനയിക്കാനിരിക്കുന്ന ചിത്രത്തിൽ മമിതാ ബൈജുവാണ് നായികയാകുന്നത്

വിണ്ണും മണ്ണും സൊല്ലും രംഭ
തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് രംഭ സംസാരിച്ചത്

ഒരു തിരക്കഥാകൃത്തിന്റെ ജനനം
ആദ്യകൂടിക്കാഴ്ചയിൽ ഷെമീന പകർന്നു തന്ന ധൈര്യം ഇന്ന് എന്റെ എല്ലാ സിനിമകളുടേയും വിജയവും പിൻബലവുമായി മാറുന്നു.

ഓൾഡ് ഈസ് ഗോൾഡ്
പാട്ടിന്റെ വഴിയിൽ കൂടുതൽ തിളക്കത്തോടെ ഒരുപാട് കാലം രാധാകൃഷ്ണൻ മുന്നോട്ട് സഞ്ചരിക്കട്ടെയെന്ന് ആശംസിക്കുന്നു.

കനോലി ബാന്റ് സെറ്റ്
എൺപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന \"കനോലി ബാന്റ് സെറ്റ്' ഉടൻ പ്രദർശനത്തി നെത്തും.

ശരപഞ്ജരം
4 കെ. ഡോൾബി അറ്റ്മോസ് ദൃശ്യ, ശബ്ദനിലവാരത്തിൽ, റീമാസ്റ്റർ ചെയ്ത്, സിനിമാസ്കോപ്പിലാണ് ചിത്രം തീയേറ്ററി ലെത്തുന്നത്

മൂക്കുത്തി അമ്മൻ-2
ഹിപ്ഹോപ്പ് ആദി ഈ ചിത്രത്തിന് സംഗീതം പകരുന്നു

ധീരം
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ 'ധീരം' പാക്കപ്പ് ആയി.

പ്രളയശേഷം ഒരു ജലകന്യക
പ്രളയത്തിന്റെ ഭീകരതയും മനുഷ്യന്റെ അതിജീവനവും അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മനോജ് കുമാറും നവാസ് സുൽത്താനും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്