Try GOLD - Free
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra
|May 2023
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
മലമ്പുഴ ഡാമിന്റെ വിശാലമായ ജലപ്പരപ്പിനപ്പുറം അകമലവാരം എന്ന കൊച്ചു ഗ്രാമത്തിന്റെ ദൃശ്യചാരുതയെക്കുറിച്ച് സഞ്ചാരികൾ അറിഞ്ഞുതുടങ്ങിയിട്ട് കാലമേറെയായിട്ടുണ്ടാകില്ല. 'മൃഗയ' സിനിമയിലെ വേട്ടക്കാരൻ വാറുണ്ണിയെയും കാടിറങ്ങിവരുന്ന പുലിയെയുമെല്ലാം ചിത്രീകരിച്ചത് ഇവിടെ വെച്ചായിരുന്നു. വർഷങ്ങൾക്ക് മുൻപ്, എട്ടുമാസവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടന്ന ഈ ഭൂപ്രദേശത്തേക്ക് എത്തിച്ചേരാൻ ബോട്ട് മാത്രമായിരുന്നു ഏക മാർഗം. എന്നാൽ, ഇന്ന് യാത്രാസൗകര്യങ്ങൾ ഏറെയുണ്ട്.
പലപ്പോഴായി മലമ്പുഴ പിന്നിട്ട് അകമലവാരത്തിലൂടെ സഞ്ചരിക്കുമ്പോൾ പ്രകൃതിയുടെ അനിർവചനീയമായ ദൃശ്യഭംഗിക്കൊപ്പം വന്യമൃഗങ്ങളുടെ സാന്നിധ്യവും കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മലമ്പുഴ ജലസംഭരണിക്കരികിലൂടെയുള്ള റിങ് റോഡിലൂടെ സഞ്ചരിച്ചാൽ ഈ പ്രദേശത്തിന്റെ മനോഹാരിത സഞ്ചാരികൾക്ക് ആസ്വദിക്കാനാവും. വളവുകളും തിരിവുകളുമുള്ള വഴിയോ രങ്ങളിൽ ചിലപ്പോൾ കലമാനുകൾ കാത്തുനിൽപ്പുണ്ടാവും. മലമടക്കുകളിൽ നിന്നുള്ള കാട്ടുകൊമ്പൻമാരുടെ ചിന്നം വിളികളും പാറക്കെട്ടുകൾക്കുള്ളിൽനിന്ന് പുള്ളിപ്പുലിയുടെ മുരൾച്ചയും ഭയപ്പെടുത്തിയേക്കാം. കുടിയേറ്റ കർഷകരും കൃഷിക്കാരും ആദിവാസി ഗോത്രവിഭാഗങ്ങളും ഉൾപ്പെടുന്നതാണ് ഈ ഗ്രാമത്തിലെ ജനവിഭാഗം. കിഴക്ക് വാളയാർ കാടുകളും പടിഞ്ഞാറ് ധോ ണി-കല്ലടിക്കോടൻ മലനിരകളും വടക്ക് ശിരുവാണി നിത്യഹരിത വനമേഖലയും അതിരിടുന്ന ഈ താഴ്വര വനയാത്രികരുടെ ഇഷ്ട ഭൂമികയാണ്.
മലയോ ജനവാസമേഖലയാകുമ്പോൾത്തന്നെ നിരവധി ജന്തുവൈവിധ്യങ്ങളെ കാണാൻ കഴിയുന്നുവെന്നതാണ് ഈ പ്രദേ ശത്തിന്റെ സവിശേഷത. പരിമിതമായ ജനസാന്ദ്രതയും പശ്ചിമഘട്ട വനമേഖലയോട് അതിരിടുന്ന പ്രദേശമെന്ന പ്രത്യേകതയുമാകാം ഇതിന് കാരണം.
This story is from the May 2023 edition of Mathrubhumi Yathra.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Mathrubhumi Yathra
Mathrubhumi Yathra
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
1 min
May 2023
Mathrubhumi Yathra
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
3 mins
May 2023
Mathrubhumi Yathra
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
2 mins
May 2023
Mathrubhumi Yathra
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
1 mins
May 2023
Mathrubhumi Yathra
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
2 mins
May 2023
Mathrubhumi Yathra
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
2 mins
May 2023
Mathrubhumi Yathra
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
2 mins
May 2023
Mathrubhumi Yathra
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
3 mins
May 2023
Mathrubhumi Yathra
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
3 mins
May 2023
Mathrubhumi Yathra
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി
2 mins
May 2023
Translate
Change font size

