നാല്പത്തി രണ്ടു ദിവസമായി വിക്രമും പ്രഗ്യാനയും അവരുടെ ഗൈഡ് പ്രൊപ്പലാനാശാനും യാത്രചെയ്യുകയായിരുന്നു. (പ്രൊപ്പൽഷൻ എന്ന പേര് പറയാൻ വിഷമമായതിനാൽ പ്രഗ്യാന വിളിക്കുന്ന പേരാണ് പാപ്പലാശാൻ).
ഓ, എന്തൊരു യാത്ര എങ്കിലും അവർക്ക് ആശ്വാസമായി. ഇനി ലക്ഷ്യസ്ഥാനത്ത് എത്താൻ കുറച്ച് മിനുറ്റുകൾ മാത്രം. ചന്ദ്രന്റെ ഉപരിതലത്തിൽ മെല്ലെ മൃദുവായി ഇറങ്ങാനാണ് വിക്രമിന്റെ പ്ലാൻ. മുൻപ് പോയ വിക്രം ഒന്നാമൻ ആവേശം വന്ന്, ധൃതി കൂട്ടി വേഗത്തിൽ ഇറങ്ങാൻ ശ്രമിച്ചപ്പോൾ ഇടിച്ചിറങ്ങി തകർന്നു പോയിരുന്നു. അത് ഏകദേശം അഞ്ച് കൊല്ലം മുൻപാണ്. അതി നാൽ ഒന്നും തെറ്റിക്കരുത് എന്ന് വിക്രമിന് നിർദേശ മുണ്ട്. ആവേശം വേണ്ട വേണ്ട. മെല്ലെ തിന്നാൽ മുള്ളും തിന്നാം എന്ന പഴചൊല്ല് വിക്രം ഓർത്തു, പിന്നോട്ട് തിരിഞ്ഞു നോക്കിയപ്പോൾ അവരുടെ ഗൈഡ് പ്രൊപ്പലാശാൻ മുകളിൽ മെല്ലെ സഞ്ചരിക്കു ന്നുണ്ട്. പ്രൊപ്പലാശാന്റെ ക്യാമറ കണ്ണിന് വേണ്ടത പവർ ഇല്ലാത്തതിനാൽ വിക്രം ഇറങ്ങുന്നത് കാണാൻ കഴിയില്ല. എല്ലാ തീരുമാനങ്ങളും വിക്രം ഒറ്റയ്ക്ക് എടു ക്കണം. വിക്രം നെടുവീർപ്പിട്ടു. പക്ഷേ എല്ലാം നന്നായി പോകുമെന്ന് വിക്രമിന് ആത്മവിശ്വസമുണ്ടായിരുന്നു. അപ്പോഴാണ് സോളാർ പാനലുകളും ലോഹപ്പലകയും കൊണ്ടുണ്ടാക്കിയ വിക്രമിന്റെ കോട്ടിനുള്ളിൽ നിന്നും ഒരു ആവശ്യം ഉയർന്നത്.
പ്രഗ്യാന: “താഴെ ഇറങ്ങിയാൽ എന്നെ ഉടൻ പുറത്തേക്ക് വിടണം, എനിക്കവിടെയൊക്കെ ഓടിച്ചാടി നടക്കണം.”
Esta historia es de la edición EUREKA 2023 OCTOBER de Eureka Science.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición EUREKA 2023 OCTOBER de Eureka Science.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ
പരീക്ഷണം
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വൃശ്ചിക വിശേഷങ്ങൾ
നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.
ഡാർട് ദൗത്യം
നവംബർ പതിനാല് ശിശു ദിനം
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
നവംബർ പതിനാല് ശിശുദിനം
പക്ഷികളെ തേടുന്നവരോട്
നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
കേട്ടുകേൾവി
ലമീൻ യമാൽ
കാൽപ്പന്തിലെ പുത്തൻ താരോദയം
നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.