തുടിമൊഴികൾ നിലച്ചു
Santham Masika|SANTHAM MASIKA PACK NO 29 OCTOBER 2024
ഈയിടെ അന്തരിച്ച കെ.ജെ.ബേബിയ്ക്ക് പ്രണാമം. വയനാട്ടിലെ ആദിമനിവാസികളെക്കുറിച്ച് നിരന്തരമായി പഠിക്കുകയും അവരുടെ പുരാവൃത്തങ്ങളും പാട്ടുകളും തുടിയും താളവും ഹൃദിസ്ഥമാക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു; കെ.ജെ.ബേബി.
കെ.കെ.സനിൽ
തുടിമൊഴികൾ നിലച്ചു

ഒരുകാലത്ത് വയനാട്ടിലെ ഇരുൾ മൂടിയ ഗ്രാമങ്ങളെയെല്ലാം ഉണർത്തി, പാട്ടും തീപ്പന്തവുമായി വേദികൾ തോറും നിഴലും വെളിച്ചവുമായി, അടിമ ജീവിതത്തിന്റെ പൊള്ളുന്ന കഥകൾ പറഞ്ഞു പോയ ഒരു നാടകമുണ്ടായിരുന്നു; നാടു ഗദ്ദിക. രോഗങ്ങളും പീഡകളും മറ്റശുഭങ്ങളും വിതച്ച് ശരീരത്തെയും കുടിപാർപ്പിനെയും കീഴടക്കുന്ന ദുർദ്ദേവതയെ ഉച്ചാടനം ചെയ്യു ന്നതിനു അടിയോരു നടത്തുന്ന മന്ത്രവാദ ചടങ്ങാണ് ഗദ്ദിക. രോഗം ബാധിച്ച നാടിന്റെ മോചനത്തിനായി ഉറഞ്ഞാടിയ നാടകത്തിനു നാടുഗദ്ദിക എന്നല്ലാതെ മറ്റെന്തു പേരാണു നല്കുക. നാടകകൃത്ത് കെ.ജെ.ബേബിയും വേറൊരാളുമൊഴികെ മറ്റെല്ലാവരും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. അക്ഷരമെന്തെന്നറിയാത്ത, തമ്പുരാൻ പാടം മാത്രമാണ് ലോകമെന്നറിയുന്ന അടിസ്ഥാന വർഗ്ഗം വേദിയിൽ നിറഞ്ഞാടിയത്, അവിസ്മരണീയാനുഭവമാണ്. നാടു ഗദ്ദികയ്ക്കു മുമ്പ് വയനാടിനു പുറത്ത് ആദിവാസി അറിയപ്പെട്ടത്, വെറും അടിമകളായിട്ടാണ്. അപരിഷ്കൃതരായിട്ടാണ്. മന്ത്രവാദങ്ങളും ഒടിയൻ വിദ്യകളുമറിയുന്ന അപകടകാരികളായിട്ടാണ്. എന്തുകൊടുത്താലും നന്നാവാത്ത ബുദ്ധിശൂന്യരായിട്ടാണ്.

വയനാട്ടിലെ ആദിവാസിക്ക് മനുഷ്യനായി അംഗീകാരം ലഭിച്ചത്,നാടുഗദ്ദികയുടെ വേദി കളിലൂടെയാണ്. നാടകം കാണാൻ ഒത്തുകൂ ടിയത്, ആദിവാസികൾ മാത്രമായിരുന്നില്ല. മണ്ണിൽ വിയർപ്പു കൊണ്ടു ജീവിതത്തിന്റെ കഥയെഴുതുന്ന കുടിയേറ്റത്തൊഴിലാളികൾ കൂടിയാണ്. മണ്ണിൽ പണിയെടുക്കുന്ന തൊഴിലാളിയെന്ന വർഗ്ഗബോധത്തിന്റെ നിറനിലാവ് കാണാതെ പോകരുത്.വയനാടിന്റെ മലനി രകളിൽ നിന്ന്, കരിന്തണ്ടന്റെ ചുരമിറങ്ങി നാടകം സഞ്ചരിക്കാനിടയായതും വെറും യാദൃശ്ചികതയല്ല. തമ്പുരാൻ പാടത്ത് ഈ പണിയാളുകൾ കൂലി, ചോദിച്ചു വാങ്ങുമോയെന്നു മേലാളപ്രഭുക്കൾ ഭയപ്പെടാതിരുന്നില്ല. അവരുടെ ഭരണകൂടങ്ങൾ നാടകത്തിനു പിന്നാലെ പോലീസിനെയും വിട്ടു. ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ നാടകമാണിതെന്ന്, അതിലൊരുദ്യോഗസ്ഥൻ പറഞ്ഞത് വെറുതെ ഓർമിക്കാം. തെരുവു നാടകങ്ങൾ പിറവിക്കൊള്ളുന്നതിനു മുമ്പ് വയനാട്ടിലെ ഗ്രാമ ഹൃദയങ്ങളെ വേദിയാക്കിയ നാടകമാണ്, നാടുഗദ്ദിക.

വയനാട്ടിലെ ആദിമനിവാസികളെക്കുറി ച്ച് നിരന്തരമായി പഠിക്കുകയും അവരുടെ പുരാവൃത്തങ്ങളും പാട്ടുകളും തുടിയും താളവും ഹൃദിസ്ഥമാക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു; കെ.ജെ.ബേബി. നാടുഗദ്ദിക അവതരിപ്പിക്കുന്ന വേദികളിൽ, ബേബിയേട്ടൻ തന്നെ പാടുന്ന ഒരു അവതരണ ഗാനമുണ്ട്; ഉദ്ധാരകോ, നിയേ ശരണം.

Esta historia es de la edición SANTHAM MASIKA PACK NO 29 OCTOBER 2024 de Santham Masika.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición SANTHAM MASIKA PACK NO 29 OCTOBER 2024 de Santham Masika.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE SANTHAM MASIKAVer todo
ലീല സ്ത്രീ സ്വാതന്ത്ര്യ വിമർശനങ്ങളിലൂടെ
Santham Masika

ലീല സ്ത്രീ സ്വാതന്ത്ര്യ വിമർശനങ്ങളിലൂടെ

മദനൻ എന്ന ആണിലേക്ക് എത്താൻ വേണ്ടിയാണെങ്കിലും സ്നേഹം എന്ന ആശയത്തെ ആദർശവൽക്കരിച്ചു കൊണ്ടാണെങ്കിലും ഇവിടെ ലീല പ്രകടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ സീമകളെ കാണാതിരുന്നുകൂടാ.

time-read
3 minutos  |
SANTHAM MASIKA PACK NO 30 NOV 2024
ഓം ചന്ദ്രായ നമഃ എന്ന പുനായ് ദേവത
Santham Masika

ഓം ചന്ദ്രായ നമഃ എന്ന പുനായ് ദേവത

ബംഗാളിന്റെ ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര

time-read
1 min  |
SANTHAM MASIKA PACK NO 30 NOV 2024
ഓർമയിലെ ഇരമ്പം
Santham Masika

ഓർമയിലെ ഇരമ്പം

പ്രശസ്ത കഥാകൃത്ത് സ്വന്തം സൈക്കളനുഭവം പങ്കുവെയ്ക്കുന്നു

time-read
2 minutos  |
SANTHAM MASIKA PACK NO 30 NOV 2024
ഒറ്റവരിയിൽ ഓടുന്ന മഹാത്ഭുതം
Santham Masika

ഒറ്റവരിയിൽ ഓടുന്ന മഹാത്ഭുതം

പ്രശസ്ത എഴുത്തുകാരൻ യു കെ കുമാരൻ സ്വന്തം സൈക്കിളനുഭവം പങ്കുവെയ്ക്കുന്നു

time-read
2 minutos  |
SANTHAM MASIKA PACK NO 30 NOV 2024
സ്ത്രീവിരുദ്ധത സമൂഹികമാധ്യമങ്ങളിൽ
Santham Masika

സ്ത്രീവിരുദ്ധത സമൂഹികമാധ്യമങ്ങളിൽ

സ്ത്രീവിരുദ്ധത ഒരു ആഗോളപ്രശ്നമാണ്. പ്രത്യേകിച്ചും രാഷ്ട്രീയത്തിന്റെ അങ്കത്തട്ടിൽ അത് തീവ്രമായ അക്രമവും, അധിക്ഷേപവും, വാക്കുകൊണ്ടുള്ള ബലാത്സംഗവും, അശ്ലീല പരാമർശവും, ഭീഷണി യുമടങ്ങുന്ന പ്രകടനങ്ങളാണ്. അധികാരത്തെ അഭിമുഖീകരിക്കാൻ സാമൂഹിക മൂലധനം ആവശ്വമാണ്. അതുകൊണ്ട് സവിശേഷാധികാരമുള്ള സ്ത്രീകൾ പിടിച്ചു നിൽക്കുകയും സവിശേഷധികാരത്തിന് പുറത്തുള്ള സ്ത്രീകൾ ഇതിലൂടെ കാണാതാക്കപ്പെടുകയും ചെയ്യുന്നു. പൊതുഇടങ്ങളിൽ നിന്നും സമൂഹിക മാധ്യമങ്ങളിൽ നിന്നും കൂട്ടമായ ആക്രമണമാണ് അവർ നേരിടുന്നത്.

time-read
6 minutos  |
SANTHAM MASIKA PACK NO 29 OCTOBER 2024
തുടിമൊഴികൾ നിലച്ചു
Santham Masika

തുടിമൊഴികൾ നിലച്ചു

ഈയിടെ അന്തരിച്ച കെ.ജെ.ബേബിയ്ക്ക് പ്രണാമം. വയനാട്ടിലെ ആദിമനിവാസികളെക്കുറിച്ച് നിരന്തരമായി പഠിക്കുകയും അവരുടെ പുരാവൃത്തങ്ങളും പാട്ടുകളും തുടിയും താളവും ഹൃദിസ്ഥമാക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു; കെ.ജെ.ബേബി.

time-read
3 minutos  |
SANTHAM MASIKA PACK NO 29 OCTOBER 2024
മാട്ടീർ ഗൊഡോ മാഖാ മാനുഷ് മണ്ണിന്റെ മണമുള്ള ജനങ്ങൾ
Santham Masika

മാട്ടീർ ഗൊഡോ മാഖാ മാനുഷ് മണ്ണിന്റെ മണമുള്ള ജനങ്ങൾ

ബംഗാളിന്റെ ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര

time-read
4 minutos  |
February 2024
കലയുടെ ലാവണ്യ വിചാരങ്ങൾ
Santham Masika

കലയുടെ ലാവണ്യ വിചാരങ്ങൾ

മനുഷ്യനും കലയും തമ്മിലുള്ള ബന്ധമെന്ത്? മനുഷ്യന്റെ ചരിത്രത്തിൽ നിന്ന് വിമുക്തി നേടിക്കൊണ്ട് കലയ്ക്ക് അസ്തിത്വം സാധ്യമാണോ? മുതലാളിത്തം കലയിൽ പ്രവർത്തിക്കുന്നത് എങ്ങനെ? ശിൽപിയും ചിത്രകാരനും കലാനിരൂപകനുമായ ഗായത്രിയുടെ ലേഖനം.

time-read
4 minutos  |
February 2024
ഉത്തരാധുനിക മനുഷ്യർക്ക് ചിരിക്കണമെന്നേയുള്ളൂ ചൂണ്ടിക്കാട്ടണമെന്നില്ല കാർട്ടൂണിസ്റ്റ് വേണു
Santham Masika

ഉത്തരാധുനിക മനുഷ്യർക്ക് ചിരിക്കണമെന്നേയുള്ളൂ ചൂണ്ടിക്കാട്ടണമെന്നില്ല കാർട്ടൂണിസ്റ്റ് വേണു

കാർട്ടൂണിന് പത്രങ്ങൾ വേണ്ട പ്രാധാന്യം നൽകുന്നില്ല. എഡിറ്റർമാർ രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം പുലർത്താൻ തുടങ്ങി യതോടെ രാഷ്ട്രീയ വിമർശനം പത്രത്തിൽ പ്രസിദ്ധീകരിക്കാൻ പറ്റാതായി. ആർ.കെ ലക്ഷ്മണിന്റെ കാർട്ടൂണുകൾക്ക് എഡിറ്റോറിയലിനും മീതെയായിരുന്നു സ്ഥാനം. ലക്ഷ്മൺ, അബു എബ്രഹാം, ഒ.വി.വിജയൻ എന്നിവരോട് വലിയ ആരാധന. എന്റെ കാർട്ടൂണുകൾ സമ്പൂർണമായി സമാഹരിക്കാൻ സാധ്യതയില്ലാത്ത കാലം. - ഞാൻ ഒരു സായിഭക്തൻ.

time-read
4 minutos  |
December 2023
ദാമ്പത്യവും മനസ്സും ജോർജിന്റെ തിരഭാഷ്യങ്ങൾ
Santham Masika

ദാമ്പത്യവും മനസ്സും ജോർജിന്റെ തിരഭാഷ്യങ്ങൾ

രണ്ടുകാലത്തിൽ, രണ്ടുസാഹചര്യങ്ങളിൽ, അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങളുടെ, ഗോപിയുടെയും വാസന്തിയുടെയും മനക്കലക്കങ്ങൾക്ക് കാരണമായ ജീവിതപശ്ചാത്തലങ്ങൾ താരതമ്യാത്മകമായി പരിശോധിക്കുന്ന ലേഖനം

time-read
3 minutos  |
November 2023