![നാടൻപെണ്ണും മഞ്ഞിലാസും നാടൻപെണ്ണും മഞ്ഞിലാസും](https://cdn.magzter.com/1344565473/1670382489/articles/7onF0Ad7T1670400051468/1670404347393.jpg)
ബ്രിട്ടീഷ് ഭരണകാലത്താണു കോടമ്പാക്കത്തിന് ആ പേരു കിട്ടിയത്. അതുവരെ അവിടം അറിയപ്പെട്ടിരുന്നതു തിരുപുലിയൂർ എന്നായിരുന്നു. വിശാലമായ പുൽമേടുകളും കൃഷിയിടങ്ങളും തെങ്ങിൻ തോപ്പുകളും പൂന്തോപ്പുകളും നിറഞ്ഞ ആ പ്രദേശത്തു ബ്രിട്ടിഷുകാർ കുതിരലായങ്ങൾ പണിതു. അവർ കുതിരകളെ വാങ്ങിയിരുന്നതു കർണാടകയിലെ നവാബുമാരിൽ നിന്നായിരുന്നു. അവർ ആ സ്ഥലത്തെ ഘോഡാ ബാഗ് എന്നു വിളിച്ചു. കുതിരകളുടെ ഉദ്യാനം എന്നാണ് ആ വാക്കിന്റെ അർഥം. ഘോഡാ ബാഗ് പിന്നീടു കോടമ്പാക്കമായി മാറി എന്നാണു കരുതപ്പെടുന്നത്. സ്റ്റാർ കംബൈൻസ് ആണു കോടമ്പാക്കത്ത് ആദ്യം ഉയർന്ന സിനിമാ സ്റ്റുഡിയോ ലണ്ടനിൽ നിന്നു ബാർ-അറ്റ്-ലോ പാസായി തിരിച്ചെത്തിയ എ.രാമയ്യയാണ് ഇതു നിർമിച്ചത്. ബി. നാഗി റെഡ്ഡിയുടെ വിജയ-വാഹിനിയും എ.വി.മയ്യപ്പന്റെ എവിഎം സ്റ്റുഡിയോയും പിന്നാലെ ഉയർന്നു. ഈ മൂന്നു സ്റ്റുഡിയോകൾ മൂലമാണു കോടമ്പാക്കം എന്ന പ്രദേശം ദക്ഷിണേന്ത്യൻ ഭാഷാ സിനിമകളുടെ ചരിത്രത്തിൽ ഇടം പിടിച്ചത്. പക്ഷേ, കോടമ്പാക്കത്തു മാത്രമല്ല, ചെന്നൈയിലും തമിഴകത്തിന്റെ വിവിധ ഭാഗങ്ങളിലും ഒട്ടേറെ സിനിമാ സ്റ്റുഡിയോകൾ പ്രവർത്തിച്ചിരുന്നു. ഇന്ത്യ ഫിലിം കമ്പനിയുടെ വകയായിരുന്നു ചെന്നൈയിലെ ആദ്യ സ്റ്റുഡിയോ. പുരശൈവക്കഡിത്തായിരുന്നു അതു സ്ഥാപിച്ചിരുന്നത്. അതിന്റെ ഉടമസ്ഥൻ നടരാജ മുതലിയാരാണ് നിശ്ശബ്ദ സിനിമയായ 'കീചകവധം' നിർമിച്ചത്. തമിഴിലെ ആദ്യ നിശ്ശബ്ദ സിനിമയെന്നാണു കീചകവധത്തെ വിശേഷിപ്പിക്കാറുള്ളത്. ശ്രീനിവാസ സിനിടോൺ, ഇംപീരിയൽ മൂവീ ടോൺ എന്നീ സ്റ്റുഡിയോകളും പുരശൈവക്കത്ത് ആരംഭിച്ചു. 1980കൾ വരെ ചെന്നൈ ആയിരുന്നു ദക്ഷിണേന്ത്യൻ ഭാഷാസിനിമകളുടെ പ്രഭവകേന്ദ്രം.
Esta historia es de la edición December 17,2022 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 17,2022 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
![സൈബർ സാമ്പത്തിക തട്ടിപ്പുകൾ സൈബർ സാമ്പത്തിക തട്ടിപ്പുകൾ](https://reseuro.magzter.com/100x125/articles/1201/1992065/wn3efhT2j1739465641212/1739465991848.jpg)
സൈബർ സാമ്പത്തിക തട്ടിപ്പുകൾ
സൈബർ കുറ്റകൃത്വങ്ങൾക്കെതിരെ ഏത് പൊലീസ് സ്റ്റേഷനിലും കേസ് റജിസ്റ്റർ ചെയ്യാം. 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചും cybercrime.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും പരാതി സമർപ്പിക്കാവുന്നതാണ്.
![ശിവദം ശിവ നാമം ശ്രീ പാർവതീശ്വര നാമം ശിവദം ശിവ നാമം ശ്രീ പാർവതീശ്വര നാമം](https://reseuro.magzter.com/100x125/articles/1201/1992065/0PObvQQNZ1739439790513/1739440125595.jpg)
ശിവദം ശിവ നാമം ശ്രീ പാർവതീശ്വര നാമം
പാട്ടിൽ ഈ പാട്ടിൽ
![നായ്ക്കളിലെ മോണിങ് സിക്നെസ് നായ്ക്കളിലെ മോണിങ് സിക്നെസ്](https://reseuro.magzter.com/100x125/articles/1201/1992065/Ajx3-uUFc1739439491041/1739439656625.jpg)
നായ്ക്കളിലെ മോണിങ് സിക്നെസ്
പെറ്റ്സ് കോർണർ
![കൊതിയൂറും വിഭവങ്ങൾ കൊതിയൂറും വിഭവങ്ങൾ](https://reseuro.magzter.com/100x125/articles/1201/1992065/C_JRkazp21739440211977/1739440626894.jpg)
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കുഷ്ക
![കൃഷിയും കറിയും കൃഷിയും കറിയും](https://reseuro.magzter.com/100x125/articles/1201/1992065/efsAdrWiO1739439664602/1739439776480.jpg)
കൃഷിയും കറിയും
ചേന എരിശേരി
![കളിയല്ലിത് കളിയല്ലിത്](https://reseuro.magzter.com/100x125/articles/1201/1992065/d3gcYtf541739357272770/1739357657458.jpg)
കളിയല്ലിത്
കഥക്കൂട്ട്
![ദാസേട്ടൻ പഠിപ്പിച്ച പാഠം ദാസേട്ടൻ പഠിപ്പിച്ച പാഠം](https://reseuro.magzter.com/100x125/articles/1201/1992065/GPD_5qWMd1739354820687/1739355920752.jpg)
ദാസേട്ടൻ പഠിപ്പിച്ച പാഠം
വഴിവിളക്കുകൾ
![കൊതിയൂറും വിഭവങ്ങൾ കൊതിയൂറും വിഭവങ്ങൾ](https://reseuro.magzter.com/100x125/articles/1201/1984397/T9K6WNDX31738749636609/1738751058554.jpg)
കൊതിയൂറും വിഭവങ്ങൾ
പനീർ മഷ്റൂം സോയ ചില്ലി
![ബ്ലീച്ചടിക്കും മുൻപ് ബ്ലീച്ചടിക്കും മുൻപ്](https://reseuro.magzter.com/100x125/articles/1201/1984397/gihWxe_yH1738745871499/1738746779908.jpg)
ബ്ലീച്ചടിക്കും മുൻപ്
കഥക്കൂട്ട്
![നായ്ക്കളിലെ കപടഗർഭം നായ്ക്കളിലെ കപടഗർഭം](https://reseuro.magzter.com/100x125/articles/1201/1984397/Gls3cX9pJ1738746805071/1738749624013.jpg)
നായ്ക്കളിലെ കപടഗർഭം
പെറ്റ്സ് കോർണർ