Intentar ORO - Gratis

കളിയല്ലിത്

Manorama Weekly

|

February 22,2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

കളിയല്ലിത്

മാർപാപ്പമാരിൽ ഫുട്ബോൾ കളി ഭ്രാന്തന്മാരുമോ? ഫുട്ബോൾ കളി കാണാനിഷ്ടപ്പെടുന്ന മാർപാപ്പയായിരുന്നു ജോൺപോൾ രണ്ടാമൻ. 2013ൽ സ്ഥാനമേറ്റ ഇപ്പൊഴത്തെ ഫ്രാൻസിസ് മാർപാപ്പ, കരോൾ ജോസഫ് വോജില ആയിരുന്ന കാലത്ത് ഒരു ഒന്നാന്തരം പ്രഫഷനൽ ഗോൾകീപ്പറാവാനുള്ള എല്ലാ വാഗ്ദാനങ്ങളും പ്രകടിപ്പിച്ചിരുന്നു.

ജോൺ പോൾ രണ്ടാമൻ മാർപാപ്പയായി രുന്നപ്പോൾ 1990 ൽ ഇറ്റലിയിൽ ലോകകപ്പ് ഫുട്ബോൾ നടന്നു. അന്ന് വ്യത്യസ്തമായി എന്തു ചെയ്യാം എന്ന് മനോരമയിൽ ആലോചന നടന്നപ്പോൾ ടി.വി.ആർ.ഷേണായി പറഞ്ഞു: മാർപാപ്പ ഏതെങ്കിലും ദിവസം കാണുന്ന കളിയെപ്പറ്റി അദ്ദേഹത്തെക്കൊണ്ട് ഒരു കമന്ററി എഴുതിച്ചാലോ? എല്ലാവരും ഹുറെ വിളിച്ചു.

ഉടനെ വത്തിക്കാനിലേക്ക് ഒരു വിനീത സന്ദേശം പാഞ്ഞു. അതേ വേഗത്തിൽ മറുപടിയും വന്നു, പോപ്പിന്റെയല്ല ഒരു കർദിനാളിന്റേത്. അദ്ദേഹം എഴുതി: ഇത്തരം പരിപാടികൾക്കൊന്നുമുള്ളതല്ല മാർപാപ്പ.

വത്തിക്കാനിൽ നിന്നു പത്തിമടക്കിയെങ്കിലും മറ്റൊരു വിഐപിയെ ഷേണായി പിടികൂടി: സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹെൻറി കിസിഞ്ജർ അദ്ദേഹത്തിന് ആവേശം തോന്നിയ ദിവസങ്ങളിൽ കളിയെപ്പറ്റി മനോരമയിൽ എഴുതി.

MÁS HISTORIAS DE Manorama Weekly

Listen

Translate

Share

-
+

Change font size