വിദ്യയുടെ പ്രായം
Manorama Weekly|December 24,2022
കഥക്കൂട്ട്
തോമസ് ജേക്കബ്
വിദ്യയുടെ പ്രായം

സ്കൂളുകൾ കുറവ്, പഠിക്കാൻ കുട്ടികളും കുറവ് എന്നതായിരുന്നു പണ്ടത്തെ സ്ഥിതി. പെൺകുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുകയേയില്ല. സാമ്പത്തിക സൗകര്യമുള്ളവർ അവർക്കു വീട്ടിൽ സ്വകാര്യ ട്യൂഷൻ ഏർപ്പെടുത്തും.

പണ്ടൊക്കെ നമ്പൂതിരിക്കുട്ടികൾ ഉപനയനത്തിനും സമാവർത്തനത്തിനും ശേഷമേ സ്കൂളിൽ ചേർന്നു പഠിക്കാറുണ്ടായിരുന്നുള്ളൂ. വീട്ടിൽ ട്യൂഷനു ശേഷം നമ്പൂതിരിക്കുട്ടികൾ ആറാം ക്ലാസിലാണു സ്കൂളിൽ ചേരുക. ഈ തലമുറയിലുള്ള വാസ്തുശിൽപവിദഗ്ധൻ കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിപ്പാടുമൊക്കെ അങ്ങനെ ആറാം ക്ലാസിൽ സ്കൂളിന്റെ പടി കണ്ടവരാണ്.

അവർണർക്കാവട്ടെ സ്കൂളിന്റെ പടി കയറാൻ കഴിഞ്ഞിരുന്നില്ല. സർക്കാർ സ്കൂളുകൾ അവരെ അടുപ്പിക്കുമായിരുന്നില്ല. അതോടെ അവർണർക്കു കൂടി വിദ്യാഭ്യാസം നൽകാൻ ക്രൈസ്തവ മിഷനറിമാരും സഭകളും കൂടുതൽ സ്വകാര്യ സ്കൂളുകൾ തുടങ്ങി.

1873-74 ൽ തിരുവിതാംകൂറിൽ സർക്കാർ സ്കൂളുകൾ 177 ഉണ്ടായിരുന്നത് 20 വർഷം കഴിഞ്ഞപ്പോൾ ഇരട്ടി പോലുമാകാതെ 255 ൽ ഒതുങ്ങിനിന്നപ്പോൾ സ്വകാര്യ സ്കൂളുകൾ 20 ൽനിന്ന് എഴുപതിരട്ടിയോളം വർധിച്ച് 1,388 ആയത് ഈ പശ്ചാത്തലത്തിലാണ്.

Esta historia es de la edición December 24,2022 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición December 24,2022 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MANORAMA WEEKLYVer todo