സിവിൽ സർവീസ് സ്വപ്നം കണ്ട് അൻഷി
Manorama Weekly|April 01,2023
 വളരെ വേഗം അവൾ ശാസ്ത്രീയ സംഗീതപാഠങ്ങൾ പഠിച്ചു. ഉപകരണസംഗീതത്തിലും മികവു തെളിയിച്ചു.
ഷംല അബ്ദുൽ ബാരി
സിവിൽ സർവീസ് സ്വപ്നം കണ്ട് അൻഷി

ഒരുപാട് സംഘർഷങ്ങളിലൂടെ കടന്നുപോയ പ്രസവകാലത്തിനും സിസേറിയൻ കഴിഞ്ഞുള്ള രണ്ടു ദിവസത്തെ ഐസിയു വാസത്തിനും ശേഷം റൂമിലേക്കു മാറ്റിയതായിരുന്നു എന്നെ ആദ്യത്തെ പ്രസവമാണ്. കുഞ്ഞിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. മോളും നവ ജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ഞാൻ റൂമിലേക്കു വന്നപ്പോൾ മോളെയും റൂമിലേക്കു കൊണ്ടുവന്നു. എന്റെ ഉപ്പ എന്റെടുത്തു വന്നിരുന്ന് അന്ധതയെ അതിജീവിച്ച ലോകപ്രശസ്തയായി മാറിയ ഹെലൻ കെല്ലറുടെ കഥ പറഞ്ഞു തുടങ്ങി. പിന്നെയും ഇതുപോലെ പരിമിതികളെ മറികടന്നു വിജയം കൈവരിച്ചവരുടെ കഥ പറയാൻ തുടങ്ങി. ഇതൊക്കെ എന്തിനാണ് എന്നോടു പറയുന്നതെന്നു ഞാൻ അതിശയപ്പെട്ടു.

പിന്നീടാണു മോൾക്കു കാഴ്ചശക്തിയില്ല എന്ന കാര്യം പറയുന്നത്. തകർന്നുപോയ നിമിഷങ്ങളായിരുന്നു. മൈക്രോഫ്താൽമിയ എന്നാണു ഡോക്ടർ പറഞ്ഞത്. മെഡിക്കലി നൂറു ശതമാനമാണ് അന്ധത. ഉപ്പ പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിൽ ഏൽപിച്ച ആഘാതം വളരെ വലുതായിരുന്നു. മോൾക്കു ബുദ്ധി വളർച്ച കുറയാനും സാധ്യതയുണ്ടെന്നു പിന്നീടു ഡോക്ടർ പറഞ്ഞതോടെ എന്റെ ഉറക്കം നഷ്ടമായി. ഉറങ്ങാൻ ഉറക്ക ഗുളികയെപ്പോലും ആശ്രയിക്കേണ്ടിവന്ന കാലം. പക്ഷേ, ദൈവം തന്ന അൻഷി മോളെ നെഞ്ചോടണച്ചു സ്നേഹിച്ചു.

Esta historia es de la edición April 01,2023 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición April 01,2023 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MANORAMA WEEKLYVer todo