1998ൽ ഒരു വിഷുക്കാലത്താണ് സംവിധാനം ലാൽ ജോസ്' എന്ന് ആദ്യമായി ബിഗ് സ്ക്രീനിൽ തെളിഞ്ഞത്. സിനിമ ഒരു മറവത്തൂർ കനവ്'. സംവിധാനരംഗത്ത് 25 വർഷം പിന്നിട്ടെങ്കിലും ലാൽ ജോസിന്റെ സിനിമാ ജീവിതം തുടങ്ങുന്നത് കമലിന്റെ പ്രാദേശിക വാർത്തകൾ' എന്ന സിനിമയിൽ സംവിധാന സഹായിയായിട്ടാണ്. 25 വർഷം, 27 സിനിമകൾ ലാൽ സംവിധാനം ചെയ്തു. അദ്ദേഹം പരിചയപ്പെടുത്തിയ പുതുമുഖങ്ങൾ അനേകം. ലാൽ സംസാരിക്കുന്നു.
ഒറ്റപ്പാലം മായന്നൂരിനടുത്ത് പ്രകൃതിരമണീയമായ സ്ഥലത്തെ ലാൽ ജോസിന്റെ വീട്ടിലെത്തിയപ്പോൾ വൈകുന്നേരം നാലുമണി കഴിഞ്ഞു. വിശാലമായ പറമ്പിനു നടുവിലാണു വീട്. വീടിനു മുന്നിലൂടെ ഒഴുകുന്ന പുഴ, ഉമ്മറത്തെ ചാരുകസേരയിൽ പുഴയിലേക്കു നോക്കി ചാഞ്ഞുകിടന്നാൽ ജോസ് ഓർമയുടെ ഓളങ്ങളിലേക്ക്...
കനവുപോലെ ആദ്യ ചിത്രം
കെ.കെ.ഹരിദാസിന്റെ വധു ഡോക്ടറാണ് എന്ന സിനിമയിൽ അസോഷ്യേറ്റ് ആയി ജോലി ചെയ്യുന്ന സമയം. അതിന്റെ നിർമാതാക്കൾ അലക്സാണ്ടർ മാത്യുവും ഡോ. ബറ്റുമാണ് എനിക്ക് ആദ്യമായി സിനിമ സംവിധാനം ചെയ്യാൻ അവസരം നൽകിയത്. വിവാഹം കഴിഞ്ഞ് എനിക്കും ലീനയ്ക്കും കുഞ്ഞു ജനിച്ച സമയമാണ്. അസോഷ്യേറ്റായി ജോലി ചെയ്തു തുടങ്ങിയപ്പോഴാണ് കുറച്ചു പൈസ കിട്ടിത്തുടങ്ങിയത്. ആ സമയത്തൊരു സിനിമ സംവിധാനം ചെയ്യുന്നത് അത്ര സുരക്ഷിതമല്ല. സിനിമ പരാജയപ്പെട്ടാൽ പിന്നെ അസിസ്റ്റന്റ് ആകാനും പറ്റില്ല, സംവിധാനം ചെയ്യാനും കഴിയില്ല. ഒഴിവാകാൻ വേണ്ടി ഞാൻ പറഞ്ഞു: "ലോഹിതദാസോ ശ്രീനിവാസനോ ഒരു തിരക്കഥ തരാമെങ്കിൽ നമുക്ക് ആലോചിക്കാം. അല്ലാതെ ഞാനില്ല. അന്നത്തെ വിലകൂടിയ രണ്ടു തിരക്കഥാകൃത്തുക്കളാണ് അവർ. വധു ഡോക്ടറാണ് എന്ന സിനിമയിൽ ശ്രീനിയേട്ടൻ അഭിനയിക്കുന്നുണ്ടായിരുന്നു. അവര് അന്നു വൈകുന്നേരം തന്നെ ശ്രീനിയേട്ടനോട് സ്ക്രിപ്റ്റ് എഴുതാമോ എന്നു ചോദിച്ചു. ശ്രീനിയേട്ടൻ പറഞ്ഞു: "ആര് സംവിധാനം ചെയ്യും എന്നതനുസരിച്ചിരിക്കും...
"ഈ പടത്തിലെ അസോഷ്യേറ്റ് ഡയറക്ടർ ലാൽ ജോസിനെയാണു ഞങ്ങൾ ഉദ്ദേശിക്കുന്നത്.
Esta historia es de la edición May 06,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 06,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്
ഇന്ത്യയ്ക്കുവേണ്ടി ആദ്യമോടിയത് കറാച്ചിയിൽ
വഴിവിളക്കുകൾ
കൃഷിയും കറിയും
ചെറുചേമ്പ്
അരുമപ്പക്ഷികളും രോഗങ്ങളും
പെറ്റ്സ് കോർണർ