ചിങ്ങമാസവും ജ്യോതിർമയിയും
Manorama Weekly|May 13,2023
‘മീശമാധവനി'ൽ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ അവതരിപ്പിച്ച കോൺസ്റ്റബിൾ അച്യുതൻ നമ്പൂതിരിയുടെ മകളാണ് പ്രഭ. ആ പെൺകുട്ടിക്കു മാധവനോടു ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു. തിരക്കഥയിൽ ഇത്രയേ ഉണ്ടായിരുന്നുള്ളൂ. പിന്നെ അവളുടെ കല്യാണത്തിന് ഒരു പാട്ടും. അതുകൊണ്ട് കാണാൻ കൊള്ളാവുന്ന ഒരു പെൺകുട്ടി വേണം എന്നതിനപ്പുറത്തേക്ക് ഒന്നും കരുതിയിട്ടില്ല. പല കുട്ടികളെയും കണ്ട കൂട്ടത്തിലാണ് ജ്യോതിർമയിയെയും കണ്ടത്.
സന്ധ്യ  കെ. പി
ചിങ്ങമാസവും ജ്യോതിർമയിയും

ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും...' ശങ്കർ മഹാദേവനും റിമി ടോമിയും ചേർന്ന് ആലപിച്ച "മീശമാധവൻ' എന്ന ചിത്രത്തിലെ ഈ ഗാനം ഒരു കാലത്ത് ഗാന മേളകളിൽ തരംഗം സൃഷ്ടിച്ചു. ജ്യോതിർമയി എന്ന നടിയെ മലയാള സിനിമാ പ്രേക്ഷകർ ശ്രദ്ധിച്ചതും ഈ പാട്ടിലൂടെയാണ്. തുടക്കത്തിൽ ഇങ്ങനൊരു പാട്ട് ആ സിനിമയിൽ ഉണ്ടായിരുന്നില്ല. പിന്നീടാണ് മാധവനും പ്രഭയും ഒന്നിച്ചുള്ള പാട്ടും ഡാൻസും തിരകഥയിലേക്കു വരുന്നത്. അത് പ്രഭ സങ്കൽപിക്കുന്നതായിട്ടാണ്. വിദ്യാസാഗർ കംപോസ് ചെയ്തു വച്ച പാട്ടു കേട്ട് ഞാൻ ശരിക്കും വിറച്ചു പോയി. ചിങ്ങമാസം വളരെ ഫാസ്റ്റ് ആയ പാട്ടാണ്. ദിലീപിനു ഡാൻസ് അറിയില്ല. ഞാൻ അപ്പോൾത്തന്നെ ജ്യോതിർമയിയെ വിളിച്ചു: 

"നിനക്ക് ഡാൻസൊക്കെ അറിയാമോ?'

“ഹാ, എനിക്ക് ഡാൻസ് അറിയാം.

"എന്ത് ഡാൻസ്?'

'കുച്ചിപ്പുഡി.' വരുന്നിടത്തു വച്ച് കാണാം എന്നുറപ്പിച്ച ആ നിമിഷത്തെക്കുറിച്ച് ചിരിയോടെ ലാൽ ജോസ് ഓർത്തു...

ജ്യോതിർമയിയും പൂമാലയും

"മീശമാധവനി'ൽ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ അവതരിപ്പിച്ച കോൺസ്റ്റബിൾ അച്യുതൻ നമ്പൂതിരിയുടെ മകൾ പ്രഭ ആയാണ് ജ്യോതിർമയി അഭിനയിച്ചത്. അവർ ആ സിനിമയിലേക്ക് എത്തിപ്പെട്ടതോർക്കുമ്പോൾ എനിക്കിപ്പോഴും അദ്ഭുതം തോന്നാറുണ്ട്. അങ്ങനെ ഒരു കഥാപാത്രത്തിന് രൂപം കൊടുക്കുന്ന സമയത്ത് ചിങ്ങമാസം എന്ന പാട്ടൊന്നും ഉണ്ടായിരുന്നില്ല. ആ കഥാപാത്രമാകാൻ ഒരു പെൺകുട്ടി വേണം. ആ പെൺകുട്ടിക്കു മാധവനോടു ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു. തിരക്കഥയിൽ ഇത്രയേ ഉണ്ടായിരുന്നുള്ളൂ. പിന്നെ അവളുടെ കല്യാണത്തിന് ഒരു പാട്ടും. അതുകൊണ്ട് കാണാൻ കൊള്ളാവുന്ന ഒരു പെൺകുട്ടി വേണം എന്നതിനപ്പുറത്തേക്ക് ഒന്നും കരുതിയിട്ടില്ല. പല കുട്ടികളെയും കണ്ട കൂട്ടത്തിലാണ് ജ്യോതിർമയിയെയും കണ്ടത്.

Esta historia es de la edición May 13,2023 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición May 13,2023 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.